കേരള മുഖ്യമ്രന്തി ‘കോവിഡിയറ്റ്’; വി.മുരളീധരന്‍

ന്യുഡല്‍ഹി: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച്‌ മുഖ്യമരന്തി പിണറായി വിജയനെതിരെ വിമര്‍ശനം കടുപ്പിച്ച്‌ കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍. കേരള മുഖ്യമന്ത്രി ‘കോവിഡിയറ്റ്’ ആണെന്ന് മുരളീധരന്‍ പരിഹസിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ തുടര്‍ച്ചയായി ലംഘിക്കുന്ന മുഖ്യമന്ത്രിയെ വിശേഷിപ്പിക്കാന്‍ അതിലും മികച്ച വാക്ക് ഇല്ലെന്നും മുരളീധരന്‍ പറഞ്ഞു. വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിമര്‍ശനം. അഭിമുഖം അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുമുണ്ട്.

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ സമൂഹത്തില്‍ കോവിഡ് പടര്‍ത്തുന്നവരെ വിശേഷിപ്പിക്കുന്ന വാക്കാണ് ‘കോവിഡിയറ്റ്’ മുഖ്യമന്ത്രി പല തവണ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന് ആരോപിച്ച്‌ മുരളീധരന്‍ ഇന്നലെ മുതല്‍ വിമര്‍ശനവുമായി രംഗത്തുണ്ട്. മുഖ്യമന്ത്രിക്കെതിരെ പോലീസ് കേസെടുക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.