കേരളത്തിൽ കാലവർഷം സജീവമായി, ബംഗാൾ ഉൾക്കടലിൽ നാളെ മറ്റൊരു ന്യൂനമർമദം, വടക്കൻ കേരളത്തിൽ നാശംവിതച്ച് കനത്ത മഴ

കേരളത്തിൽ കാലവർഷം വീണ്ടും സജീവമായി. വടക്കൻ കേരളത്തിൽ ഇന്നലെ ശക്തമായ മഴ ലഭിച്ചു. ഇന്നും വടക്കൻ ജില്ലകളിൽ മഴ കനക്കാൻ സാധ്യത. തെക്കൻ കേരളത്തിൽ കൂടി മഴ വ്യാപിക്കും. വടക്കൻ കേരളത്തിൽ കനത്ത മഴയിൽ പരക്കെ നാശനഷ്ടം. കോളയാട് ചിറേരി ബാബുവിന്റെ നിർമാണത്തിലുള്ള ഇരുനില വീട് മഴയിൽ നിലംപതിച്ചു.

ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ എന്നീ 6 ജില്ലകളിൽ യെല്ലോ അലർട്ട്. നാളെയോടെ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

നിലവിൽ കാലവർഷക്കാറ്റ് ശക്തമാണ്. ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങൾക്കു മുകളിലുള്ള ചക്രവാത ചുഴികളുടെ സ്വാധീനവും ഫിലിപ്പീൻസിൽ രൂപമെടുത്ത ന്യൂനമർദം ചുഴലിക്കാറ്റായി മാറിയതും. കാലവർഷക്കാറ്റിനെ ശക്തമാക്കി. ഈ കാലാവസ്ഥാ സാഹചര്യങ്ങൾ ഇന്ന് കേരളത്തിൽ ശക്തമായ കാലവർഷത്തിനു കാരണമാകും.