ഗുരുവായൂരപ്പന് വഴിപാടായി 100 പവന്റെ സ്വർണക്കിണ്ടി, വരുമാനത്തിൽ കുതിപ്പ്

തൃശൂർ: ഗുരുവായൂരപ്പന് അരക്കോടിയോളം വിലമതിക്കുന്ന സ്വർണക്കിണ്ടി സമർപ്പിച്ച് ടിവിഎസ് ഗ്രൂപ്പിലെ രാധാകൃഷ്ണൻ 100 പവൻ വരുന്ന സ്വർണക്കിണ്ടി ഇന്നലെ ഉച്ച പൂജയ്‌ക്കാണ് നടയ്‌ക്കൽ സമർപ്പിച്ചത്. 49.50 ലക്ഷം രൂപയാണ് കിണ്ടിയുടെ വില.

കഴിഞ്ഞ ദിവസം ഗുരുവായൂരിൽ 64.25 ലക്ഷം രൂപയുടെ വഴിപടുകളാണ് നടന്നത്. വരി നിൽക്കാതെ തൊഴാനാകുന്ന നെയ് വിളക്ക് വഴിപാടിൽ നിന്ന് മാത്രം ലഭിച്ച വരുമാനം 18.54 ലക്ഷം രൂപയായിരുന്നു. ഇത്തരത്തിൽ ദർശനം നടത്തിയത് 1,800-ലേറെ ഭക്തരാണ്.

ഉത്രാട ദിനത്തോടനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർ കാഴ്ചക്കുലകൾ സമർപ്പിച്ചിരുന്നു. രാവിലെ ആരംഭിച്ച ചടങ്ങിൽ ആയിരക്കണക്കിന് ഭക്തരാണ് പങ്കെടുത്തിരുന്നു. ഗുരുവായൂരപ്പന് സ്വർണ്ണക്കിണ്ടി നേർച്ചയായി ലഭിച്ചിട്ടുണ്ട്.