IPC 354C യുടെ കുലപതിക്ക് ജന്മദിനാശംസകള്‍,ജസ്ല മാടശ്ശേരിയുടെ പോസ്റ്റ് വിവാദത്തിൽ

ശ്രീകൃഷ്ണ ജയന്തി ദിനത്തോടനുബന്ധിച്ച് ജസ്ല മാടശ്ശേരി പങ്കുവെച്ച പോസ്റ്റ് വിവാദത്തിൽ.PC 354C യുടെ കുലപതിക്ക് ജന്മദിനാശംസകള്‍ എന്നാണ് കുറിച്ചിരിക്കുന്നത്. രൂക്ഷ വിമര്‍ശനത്തിനാണ് ജസ് ലയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് കാരണമായിരിക്കുന്നത്, അനീഷ് എന്നൊരു വ്യക്തിക്ക് കടപ്പാട് വച്ചാണ് ജസ്ല പോസ്റ്റ് ചെയ്തിരിക്കുന്നത്.നിരവധി ആളുകളാണ് പോസ്റ്റിന് താഴെ കമന്റുമായെത്തിയിരിക്കുന്നത്.

പോസ്റ്റ് വിവാദമായതോടെ മറ്റൊരുപോസ്റ്റും ജസ്ല പങ്കുവെച്ചു.അതിങ്ങനെയാണ്.സംഖികള്‍ക്കും സുഡാപ്പികള്‍ക്കും ഒരു പ്രത്യേകതയുണ്ട്.. മറ്റു മതങ്ങളെ പറയുമ്പോള്‍ അവര്‍ കയ്യടിക്കും..അവനവന്‍റെ മതത്തിലെ പൊട്ടത്തരങ്ങള്‍ പറഞ്ഞാല്‍ ഡിക്ഷ്ണറിയിലില്ലാത്ത തെറിവിളികളും കൊലവിളികളും..പോയി ചത്തൂടെ മതപ്രാന്തന്‍മാരെ…ഇന്നലെ വരെ എന്നെ സംഖിയെന്നാണ് സുഡാപ്പികള്‍ വിളിച്ചത്..ഇന്ന് സംഖികളെന്നെ സുഡാപ്പിയെന്നും…ഹൈ ദാരിദ്ര്യം..

വ്യത്യസ്തമായ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയും സമയോചിതമായ നിലപാടുകളിലൂടെയും മലയാളികള്‍ക്ക് ഒന്നങ്കം സുപരിചിതയായ താരമാണ് ജസ്ല മാടശ്ശേരി. തന്റെ എഴുത്തുകള്‍ പങ്കുവെച്ചും നിലപാടുകള്‍ തുറന്നുപറഞ്ഞുമെല്ലാം ജസ്ല എത്താറുണ്ട്.