അപകടത്തിനിടയിൽ കാർ ​ഗിരീഷിന്റെ മുകളിലൂടെ കയറി ഇറങ്ങി, സഹായം അഭ്യർത്ഥിച്ച് എബ്രിഡ് ഷൈൻ

പ്രീയപ്പെട്ട സുഹൃത്ത് ​ഗിരീഷിന് സഹായം അഭ്യർത്ഥിച്ച് സംവിധായകൻ എബ്രിഡ് ഷൈൻ. കഴിഞ്ഞ ദിവസം സീപ്പോർട്ട് എയർപോർട്ട് റൂട്ടിൽ കാക്കനാടിനടുത്തു വച്ച് ഗിരീഷിന് ഒരു ആക്‌സിഡന്റ് ഉണ്ടായി. ബൈക്ക് ഓടിച്ചിരുന്ന ഗിരീഷിനെ തട്ടിയിട്ടു കാർ മുകളിലൂടെ കയറിയിറങ്ങി.വലിയ ഓപ്പറേഷൻ ഒക്കെ കഴിഞ്ഞു രണ്ട് മാസത്തിലധികമായി മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിയിൽ icu യിൽ ആണ്, പല രീതിയിൽ സഹായിക്കുന്നുണ്ട് പലരുമെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

വർഷങ്ങൾക്കു മുൻപ് സ്റ്റുഡിയോ ഫോട്ടോഗ്രാഫർ ആയിരുന്ന കാലത്ത് ,എറണാകുളത്ത് നടന്ന ഒരു സ്കൂൾ യൂത്ത് ഫെസ്റ്റിവലിൽ ഫോട്ടോഗ്രാഫർ ആയി പോയി. അന്ന് ഡാൻസ് ഇനങ്ങളുടെ ജഡ്ജ് ആയിരുന്ന രജിത എന്ന പെൺകുട്ടിയുമായി ഒഴിവു സമയത്തു പരിചയപ്പെട്ടു. പ്രെസ്സ് ഫോട്ടോഗ്രാഫർ ആണോന്നാണ് രജിത ചോദിച്ചത്. പ്രസ്സ് ഫോട്ടോഗ്രാഫർ ആവണം എന്ന് ആഗ്രഹം തോന്നിയത് അന്ന് മുതൽക്കാണ്. പിന്നീട് രജിത അടുത്ത സുഹൃത്തായി. ഒരിക്കൽ രജിത ഫോണിൽ പരിചയപ്പെട്ട ഒരു വീഡിയോഗ്രാഫറിനെക്കുറിച്ച് സൂചിപ്പിച്ചു . എനിക്ക് പരിചയം ഉണ്ടോ എന്നാണ് ചോദിച്ചത്. ഗിരീഷ് എന്നാണ് പേര്,ഏതോ ചാനലിൽ ജോലി ചെയ്യുന്നു എന്ന് പറഞ്ഞു. എനിക്ക് ഗിരീഷിനെ പരിചയം ഉണ്ടായിരുന്നില്ല. രജിതയുടെ സംസാരത്തിൽ ഗിരിഷിനോട് ഒരു ഇഷ്ടം ഉണ്ടെന്നു തോന്നി. പിന്നീടൊരിക്കൽ ഞാൻ ഫോട്ടോഗ്രാഫർ ആയി പോയ ഒരു ചടങ്ങിന് ഗിരീഷ് വീഡിയോഗ്രാഫർ ആയി വന്നു. ഞങ്ങൾ അങ്ങനെ പരിചയപ്പെട്ടു. ഗിരീഷും രജിതയും പരസ്പരം കണ്ടിട്ടുണ്ടായിരുന്നില്ല, ഗിരീഷിനു രജിത പറഞ്ഞ് എന്നെ അറിയാമായിരുന്നു. ഗിരീഷ് സംസാരിച്ചത് മുഴുവനും അവന് രജിതയോടു തോന്നിയ പ്രണയത്തെക്കുറിച്ചായിരുന്നു. ഗിരീഷ് പിന്നീട് രജിതയെ പെണ്ണ് കാണാൻ പോയപ്പോൾ എന്നെ ആണ് കൂടെ വിളിച്ചു കൊണ്ട് പോയത്. അവർ ആദ്യമായി പരസ്പരം കണ്ടു .

ഫോണിൽ ശബ്ദം കേട്ടപ്പോൾ പ്രതീക്ഷിച്ചത്ര സുന്ദരി അല്ല രജിത എന്ന് ഗിരീഷും തിരിച്ചും അത് തന്നെ തോന്നി എന്ന് രജിത ഗിരീഷിനോടും പറഞ്ഞു. അവർ അവിടെ ഇരുന്നു പരസ്പരം വഴക്കടിച്ചു, ഒടുവിൽ കല്യാണം നിശ്‌ചയിച്ച് ഇറങ്ങി. അവരുടെ കല്യാണത്തിന്റെ ഫോട്ടോ എടുത്തത് ഞാനായിരുന്നു. അവർക്കു ഒരു കുഞ്ഞും പിറന്നു.. സന്തോഷം ആയി ജീവിച്ചു പോരുകയായിരുന്നു. കഴിഞ്ഞ ദിവസം സീപ്പോർട്ട് എയർപോർട്ട് റൂട്ടിൽ കാക്കനാടിനടുത്തു വച്ച് ഗിരീഷിന് ഒരു ആക്‌സിഡന്റ് ഉണ്ടായി. ബൈക്ക് ഓടിച്ചിരുന്ന ഗിരീഷിനെ തട്ടിയിട്ടു കാർ മുകളിലൂടെ കയറിയിറങ്ങി.വലിയ ഓപ്പറേഷൻ ഒക്കെ കഴിഞ്ഞു രണ്ട് മാസത്തിലധികമായി മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിയിൽ icu യിൽ ആണ്, പല രീതിയിൽ സഹായിക്കുന്നുണ്ട് പലരും. എങ്കിലും ബുദ്ധിമുട്ടിൽ ആണ്. ഫേസ് ബുക്കിൽ ഇടണോ വേണ്ടയോ എന്ന് കുറേ ആലോചിച്ചു. രജിതയുടെ അനുവാദത്തോടെ ആണ് പോസ്റ്റ്‌ ചെയ്യുന്നത്. രജിതയുടെ ഫോൺ നമ്പറും അക്കൗണ്ട് വിവരങ്ങളും താഴെ കൊടുക്കുന്നു. കൊറോണക്കാലത്തു എല്ലാവർക്കും ബുദ്ധിമുട്ട് ഉള്ള സമയം ആണ്, എങ്കിലും കഴിയുമെങ്കിൽ പറ്റുന്ന സഹായം ചെയ്‌താൽ ഉപകാരം ആയിരിക്കും. RAJITHA NAIR – ICICI BANK A/C 195101500721,IFCS CODE :ICIC0001951, Branch : NH ByePass GPay number – 9895761325