മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം അഭിനയിച്ച ആ കുഞ്ഞ് സുന്ദരിയുടെ പുതിയ വിശേഷം ഇങ്ങനെ

സിനിമകളിലൂടെയും പരസ്യങ്ങളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ബേബി നിവേദിത. നിവേദിതയെ മാത്രമല്ല, ചേച്ചി നിരഞ്ജനയും മലയാളികൾക്ക് സുപരിചിതയാണ്.കുസൃതി ചിരിയുമായി പ്രേക്ഷകരെ കീഴ്‌പ്പെടുത്തിയ താരത്തെ ഇന്ന് കണ്ടാൽ തിരിച്ചറിയാൻ പോലും പറ്റാത്തവിധം മാറിയിരിക്കുകയാണ്.

ബേബി നിവേദിത എന്ന നിവേദിത വിജയൻ ഇന്ന് വളർന്ന് വലിയ കുട്ടിയായി മാറിയിരിക്കുകയാണ്. മുടിയൊക്കെ മുറിച്ച്‌ പുത്തൻ ഗെറ്റപ്പിലാണ് ഇപ്പോൾ താരത്തെ കാണാൻ സാധിക്കുക. അബുദാബിയിൽ സർക്കാർ ഉദ്യോഗസ്ഥനും കണ്ണൂർ സ്വദേശിയുമായ വിജയന്റെയും പ്രസീതയുടെയും മക്കളാണ് നിരഞ്ജനയും നിവേദിതയും. അബുദാബിയിൽ ജനിച്ചു വളർന്ന ഇരുവരും അഞ്ചാം ക്ലാസ്സ് കഴിഞ്ഞതോടെ അഭിനയത്തോട് വിട പറഞ്ഞ് പഠനത്തിലേക്ക് തിരിയുകയായിരുന്നു.

സിനിമയിൽ ധാരാളം അവസരങ്ങൾ തേടിയെത്തിയപ്പോൾ തന്നെ അഭിനയത്തോട് വിട പറഞ്ഞ്, പഠനത്തിരക്കുകളിലേക്ക് പോയ നിവേദിതയും നിരഞ്ജനയും ഇപ്പോൾ കോഴിക്കോട് എൻ ഐടിയിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളാണ്. നിരഞ്ജന മെക്കാനിക്കൽ എഞ്ചിനീയറിംഗ് അവസാന വർഷവിദ്യാർത്ഥിനിയാണ്. നിവേദിതയാവട്ടെ രണ്ടാം വർഷ കെമിക്കൽ എഞ്ചിനീയറിംഗിനു ബിരുദവിദ്യാർത്ഥിനിയും. സുഹൃത്തുക്കളും പഠനത്തിരക്കുകളുമൊക്കെയായി തിരക്കിലാണ് ഈ സഹോദരിമാർ ഇപ്പോൾ. പ്രൊഫഷണൽ ഡിഗ്രി സ്വന്തമാക്കി അമ്മയെ ഏൽപ്പിച്ച് തങ്ങളുടെ പാഷനെ പിൻതുടരാനുള്ള ഒരുക്കത്തിലാണ് ഇരുവരും. അധികം വൈകാതെ സിനിമയുടെ അണിയറയിലോ ക്യാമറയ്ക്കു മുന്നിലോ ഒക്കെ ഈ സഹോദരിമാരെ മലയാളികൾക്ക് കാണാം. സിനിമയെന്നത് കുഞ്ഞുനാളിൽ മനസ്സിൽ വേരുറച്ച ഒരു വലിയ സ്വപ്നത്തിന്റെ പേരാണ് ഇരുവർക്കും.

2006 ൽ പുറത്തിറങ്ങിയ പളുങ്ക് എന്ന ചിത്രത്തിലൂടെയാണ് നിവേദിത വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് മോസ് ആന്റ് ക്യാറ്റ്, കാണാ കണ്മണി, ഇന്നത്തെ ചിന്താവിഷയം തുടങ്ങിയ നിരവധി സിനിമകളിൽ അഭിനയിച്ചു. തമിഴകത്തിൽ അഴകിയ തമിഴ് മകൻ എന്ന വിജയ് ചിത്രത്തിലൂടെ നിവേദിത അവിടെയും വിജയം നേടുകയും ചെയ്‌തു.ഏറ്റവുമൊടുവിലായി 2009 ൽ പുറത്തിറങ്ങിയ മോഹൻലാലിന്റെ ഭ്രമരത്തിലാണ് നിവേദിത അഭിനയിച്ചത്.

`