ഭർത്താവിന്റെ വിയോ​ഗം, മകളു‌ടെ വിവാഹം. പിന്നാലെ രണ്ടാം വിവാഹം, മങ്ക മഹേഷിന്റെ ജീവിതമിങ്ങനെ

മിനിസ്ക്രീൻ പ്രേക്ഷകർക്കും ബി​ഗ്സ്ക്രീൻ പ്രേക്ഷകർക്കും സുപരിചിതയാണ് മങ്ക മഹേഷ്. നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും തിളങ്ങി നിൽക്കുന്ന കഥാപാത്രം. നാടകത്തിൽ നിന്നുമാണ് മങ്ക മഹേഷ് അഭിനയം തുടങ്ങിയത്. അഭിനയത്തോടുള്ള അധിനിവേശനമാണ് നാടകത്തിൽ നിന്ന് മങ്കയെ സിനിമയ്ക്ക് മുന്നിലെത്തിച്ചത്. 1997ൽ ഇറങ്ങിയ മന്ത്രമോതിരമാണ് ആദ്യ സിനിമ. പഞ്ചാബി ഹൗസിലെ വേഷമാണ് ശ്രദ്ധിക്കപ്പെട്ടത്. അതിലെ ദിലീപിന്റെ അമ്മവേഷത്തിനു ശേഷം തുടരെ അമ്മവേഷങ്ങൾ തേടിയെത്തുകയായിരുന്നു. ആരുമറിയാത്ത തന്റെ ജീവിതം പ്രേഷകരുമായി പങ്കുവെയ്ക്കുകയാണ് മങ്ക മഹേഷ്.

ആലപ്പുഴയിലെ അമ്പലപ്പുഴയിലാണ് മങ്ക മഹേഷിന്റെ സ്വദേശം. മങ്കയുടെ അമ്മയുടെ നാടാണ് ആലപ്പുഴ. അവിടെയായിരുന്നു പഠിച്ചു വളർന്നത്. ആറ് മക്കളടങ്ങുന്ന കുടുംബമാണ് താരത്തിന്റേത്. ഏറ്റവും ഇളയതാണ് മങ്ക. സ്കൂൾ കാലം മുതൽ കലാമേഖലയിൽ തിളങ്ങി നിന്നിരുന്നു. അമൃതം ഗോപിനാഥിന്റെ ശിക്ഷണത്തിലാണ് മങ്ക നൃത്തം അഭ്യസിച്ചു കലാജീവിതം തുടങ്ങിതും. പിന്നീട് കുറച്ചു വർഷങ്ങൾക്ക് ശേഷം പ്രൊഫഷണൽ നാടകങ്ങളിൽ അരങ്ങേറ്റം കുറിച്ചു. കെ.പി.എ.സി വഴിയാണ് അഭിനയജീവിതം തുടങ്ങിയത്. അവിടെവച്ചാണ് ജീവിതപങ്കാളിയായ മഹേഷിനെ മങ്ക പരിചയപ്പെടുന്നതും. ആ പ്രണയം വിവാഹത്തിലെത്തിയതും.

വിവാഹത്തിന് ശേഷമാണ് ഭർത്താവിന്റെ നാട്ടിലായ തിരുവനന്തപുരത്തേക്ക് മാറിയത്. മകൾ ഉണ്ടായ ശേഷം ചെറിയ വിടവ് അഭിനയത്തിവ്‍ വന്നു. മകൾ വലുതായ ശേഷം വീണ്ടും അഭിനയത്തിന്റെ തട്ടകത്തിലേക്ക് തിരിച്ചെത്തിയത്. കലാജീവിതവും കുടുംബജീവിതവും സുഗമമായി പോകുന്നതിനിടയ്ക്കാണ് അപ്രതീക്ഷിതമായി മഹേഷിന്റെ വേർപാട്. തിരുവനന്തപുരത്തെ വീടും സ്ഥലവും വിറ്റ് ഞാൻ ആലപ്പുഴയിലേക്ക് തിരിച്ചുവന്നു. ഇതിനിടയ്ക്ക് മകൾ വിവാഹിതയായി. അവളും കുടുംബവും വിദേശത്തായതോടെ ജീവിതത്തിൽ ഒറ്റപ്പെടൽ അനുഭവപ്പെടാൻ തുടങ്ങി. അങ്ങനെ ഞാൻ വീണ്ടും ഒരു ജീവിതപങ്കാളിയെ കണ്ടുപിടിച്ചു. ഇപ്പോൾ അദ്ദേഹത്തിനൊപ്പം ആലപ്പുഴയിലെ വീട്ടിലാണ് താമസം.ലോക്ഡൗൺ കാരണം മാസങ്ങൾ ഷൂട്ടിങ്ങില്ലാതെ വീട്ടിിരുന്നു. ഇപ്പോൾ സിനിമയ്ക്കൊപ്പം മിനിസ്‌ക്രീനിലും താരം സജീവമാകുകയാണ്.