കോംപ്ലിമെന്റ് എന്നത് അഭിനന്ദനമാണ്, വി. മുരളീധരൻ അർത്ഥം ചോദിച്ച് മനസിലാക്കുന്നത് നന്നാവും; എ.കെ ബാലൻ

കേന്ദ്ര വിദേശകാര്യമന്ത്രാലയം കേരളത്തിനയച്ച കത്ത് അഭിന്ദനം തന്നെയെന്ന് മന്ത്രി എ.കെ ബാലൻ. കോംപ്ലിമെന്റ് എന്നത് അഭിനന്ദനമാണ്. കേന്ദ്രമന്ത്രി കൂടിയായ വി. മുരളീധരൻ ഇത് ചോദിച്ച് അറിയുന്നത് നന്നാവുമെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്രം കേരളത്തെ അഭിനന്ദിച്ചിട്ടില്ലെന്നും കത്തിൽ ഔപചാരിക മര്യാദ വാചകങ്ങൾ മാത്രമാണുള്ളതെന്നുമുള്ള കേന്ദ്രമന്ത്രി വി.മുരളീധരൻറെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു എകെ ബാലൻ.

സർക്കാരിന്റെ നടപടി പരാജയമെന്നാണ് കേന്ദ്രമന്ത്രി പറയുന്നത്. മുരളീധരൻ സംസ്ഥാന സർക്കാരുമായി സഹകരിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രസർക്കാർ സംസ്ഥാനത്തെ അഭിനന്ദിച്ച് കത്തയച്ചു എന്ന പ്രചാരണത്തിനെതിരെ വി.മുരളീധരൻ നേരത്തെ രംഗത്തെത്തിയിരുന്നു.