നന്മയും സ്നേഹവുമുള്ള താരം, ശബരിമല വിഷയത്തിൽ ജയിലിലായപ്പോൾ ആദ്യം കാണാൻ വന്നതും സുരേഷ്​ഗോപി- രാഹുൽ ഈശ്വർ

മലയാളികളുടെ നായക സങ്കൽപ്പങ്ങളെ തിരുത്തിക്കുറിച്ച വ്യക്തിയാണ് സുരേഷ് ​ഗോപി. ഭരത് ചന്ദ്രൻ ഐപിഎസ്, ലേലം, കമ്മീഷണർ ഇതെല്ലാം സുരേഷ് ​ഗോപിയുടെ ഹിറ്റ് ചിത്രങ്ങളാണ്. ആക്ഷൻ ചിത്രങ്ങളിലൂടെ മലയാളത്തിൽ തിളങ്ങിയ താരം നീണ്ട ഇടവേളയെടുത്തിരുന്നെങ്കിലും അടുത്തിടെ തിരിച്ചുവരവ് നടത്തിയിരുന്നു. ഇന്ന് അറുപത്തിയൊന്നാം ജന്മദിനം ആഘോഷിക്കുന്നതാരത്തിന് ആശംസകളുമായി സഹതാരങ്ങളും ആരാധകരും എത്തി.

കഷ്ടപ്പെടുന്നവർക്ക് അത്താണിയായെത്തുന്ന താരത്തിന് ആരാധകർനിരവധിയാണ്. 25 വർഷം മുൻപ് സുരേഷ് ​ഗോപിയെ ആദ്യമായി കണ്ട അനുഭവം പങ്കുവെക്കുകയാണ് രാഹുൽ ഈശ്വർ. അന്ന് അദ്ദേഹത്തെ സാറെ എന്നു വിളിച്ചപ്പോൾ ഞാൻ മോനെ സ്‌കൂളിൽ എന്തെങ്കിലും പഠിപ്പിച്ചിട്ടുണ്ടോ? സർ വിളി ഒന്നും വേണ്ട, എന്ന ചേട്ടാ എന്ന് വിളിച്ചോളൂ എന്ന് അദ്ദേഹം പറഞ്ഞുവെന്നും അന്ന് കണ്ട ആ നന്മ അദ്ദേഹത്തിൽ എന്നും ഉണ്ടായിരുന്നുവെന്നും ശബരിമല വിഷയത്തിൽ എത്തിയതും ഈ നന്മയുള്ള മനുഷ്യനാണെന്നും രാഹുൽ ഈശ്വർ കൂട്ടിച്ചേർത്തു.

കുറിപ്പിങ്ങനെ…

Happy Birthday സുരേഷേട്ടാ Suresh Gopi – 25 വര്‍ഷം മുന്‍പ് 1995 – കമ്മീഷണര്‍ ഭരത്ചന്ദ്രന്‍ IPS മായി ഇന്റര്‍വ്യൂ. ശ്രീ സുരേഷ് ഗോപിയുമായുള്ള interview 1994-95. തിരുവനന്തപുരം ടെക്‌നോപാര്‍ക് ആയിരുന്നു ഷൂട്ടിംഗ് ലൊക്കേഷന്‍. ഞാന്‍ സ്‌കൂളില്‍ പഠിക്കുന്നു. Rising Super Star SURESH GOPI എന്ന മെഗാ നടനുമായി അഭിമുഖം നടത്താന്‍ വെള്ളിനക്ഷത്രം എന്ന വാരികയ്ക്ക് വേണ്ടി ചെല്ലുന്നു. 1994 കമ്മിഷണര്‍ ലെ ഭരത്ചന്ദ്രന്‍ IPS നെ നേരിട്ട് ആദ്യമായി കണ്ടപ്പോള്‍ മുട്ട് വിറച്ചു, പഠിച്ചു വച്ച ചോദ്യങ്ങള്‍ മറന്നു പോയി.

‘സുരേഷ് ഗോപി സര്‍’ എന്നാണ് വിളിച്ചത്. വളരെ ചിരിച്ചു എന്നോട് അദ്ദേഹം ചോദിച്ചു, ഞാന്‍ മോനെ സ്‌കൂളില്‍ എന്തെങ്കിലും പഠിപ്പിച്ചിട്ടുണ്ടോ ? സര്‍ വിളി ഒന്നും വേണ്ട, എന്ന ചേട്ടാ എന്ന് വിളിച്ചോളൂ. അന്ന് കണ്ട ആ നന്മ അദ്ദേഹത്തില്‍ എന്നും ഉണ്ടായിരുന്നു. ശബരിമല വിഷയത്തില്‍ ജയിലില്‍ കിടന്നപ്പോഴും ആദ്യം കാണാന്‍ എത്തിയതും ഈ നന്മയുള്ള മനുഷ്യനാണ്.ഒരു പക്ഷെ നമ്മുക്ക് ജീവിതത്തില്‍ നേരിട്ട് കാണാവുന്ന ഏറ്റവും ഹൃദയത്തില്‍ നിന്ന് സംസാരിക്കുന്ന കേരളീയന്‍ ശ്രീ സുരേഷ് ഗോപി. താര ജാടകള്‍ ഇല്ലാതെ എല്ലാ സഹജീവികളോടും സ്‌നേഹവും സൗഹാര്‍ദവും ഉള്ള നല്ല മലയാളി.