ഇന്ദ്രനും പൃഥ്വിയും വിവാഹത്തിനുമുന്നെ നന്നായി സ്നേഹം പ്രകടിപ്പിക്കുമായിരുന്നു, ഇപ്പോൾ അവർക്ക് ചമ്മലാണ്- മല്ലിക

മലയാളികളുടെ പ്രീയപ്പെട്ട താരകുടുംബമാണ് പ്രഥിരാജിന്റെയും ഇന്ദ്രജിത്തിന്റെയും. സുകുമാരൻ മല്ലിക സുകുമാരൻ എന്നിവരുടെ മക്കളായ ഇവർക്ക് വെച്ചടി മുന്നേറ്റമാണ് സിനിമയിൽ.  ഈ ലോക്ക് ഡൗൺ കാലത്ത് മല്ലിക സുകുമാരൻ ഒറ്റക്ക് തിരുവനന്തപുരത്താണ്. ഇന്ദ്രജിത്തും കുടുംബവും പൃഥ്വിരാജും കുടുംബവും കച്ചിയിലാണ്.

ജോർദാദനിലായിരുന്ന പൃഥ്വി കഴിഞ്ഞമാസമാണ് തിരിച്ചെത്തിയത്. അടുത്തിടെ മക്കളെക്കുറിച്ച് മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകൾ വീണ്ടും വൈറലാവുകയാണ്. മക്കളിൽ ആർക്കാണ് സ്നേഹക്കൂടുതൽ എന്ന ചോദ്യത്തിന് മല്ലിക പറഞ്ഞതിങ്ങനെ… എനിക്ക് ഒരു വിഷമം ഉണ്ടെന്നു കേട്ടാൽ രണ്ടുപേരും ഓടിയെത്തും. രണ്ട് പേരുടെ ജീവിതത്തിലും ഒരു വലിയ സ്ഥാനം എനിക്കുണ്ട് എന്നത് വലിയ സന്തോഷമാണ്. അയ്യോ സ്നേഹം ഒക്കെ രണ്ട് പേർക്കും ഒരുപോലെ തന്നെയാണ്. എന്റെ കണ്ണൊന്നു നിറഞ്ഞാൽ രണ്ട് പേർക്കും സങ്കടമാണ്. കല്യാണത്തിന് മുൻപ് അവർ സ്നേഹം പ്രകടിപ്പിക്കുമായിരുന്നു. എന്നാൽ കല്യാണത്തിന് ശേഷം അവർക്ക് സ്നേഹം പ്രകടിപ്പിക്കാൻ ഒരു ചമ്മൽ ഉണ്ടെന്നു തോന്നുന്നു. സ്നേഹക്കുറവൊന്നും അല്ല കേട്ടോ. സ്നേഹമൊക്കെ കാണിച്ചാൽ ഇതൊക്കെ ഓവർ ആണെന്ന് ഭാര്യമാർ ചിന്തിക്കുമോ എന്നൊരു തോന്നൽ ആയിരിക്കും. അല്ലാതെ ഭാര്യമാരുടെ ഇൻസ്ട്രക്ഷൻ ഒന്നും അല്ല കേട്ടോ.

തന്റെ രണ്ടു മരുമക്കളോടും ചോദിച്ചാൽ അറിയാം യാതൊരു ശല്യവും ഇല്ലാത്ത ഒരു അമ്മായിഅമ്മയാണ് താൻ എന്നാണ് മല്ലിക പറയുന്നത്.
മക്കളെപ്പോഴും കൂടെ താമസിക്കാൻ വിളിക്കാറുണ്ടെന്നും താൻ പോകാറില്ലെന്നും താരം പറയുന്നു. അതിന് കാരണവും മല്ലിക തന്നെ പറയുന്നുണ്ട്. സുകുവേട്ടൻ തനിക്ക് വേണ്ടതെല്ലാം ചെയ്ത് തന്നിട്ട് തന്നെ വിട്ടുപോയി, അദ്ദേഹത്തിന്റെ ഓർമ്മയിൽ ഈ വീട്ടിൽ കഴിയാനാണ് എന്നും താൻ ആഗ്രഹിക്കുന്നത് എന്നാണ് താരം പറയുന്നത്. എന്തെങ്കിലും ഒരു ആവശ്യം വന്നാൽ നിമിഷനേരം കൊണ്ട് പൃഥ്വിരാജും ഇന്ദ്രജിത്തും അതുപോലെ തന്നെ മരുമക്കളായ പൂർണ്ണിമയും സുപ്രിയയും ഇവിടെയെത്തുമെന്നും താരം പറയുന്നു.

ജഗതി ശ്രീകുമാറുമായി 10 വർഷത്തേ ദാമ്പത്യത്തിനു ശേഷമാണ്‌ മല്ലിക സുകുമാരനെ വിവാഹം ചെയ്യുന്നത്. 23മത് വയസിൽ ജാതിപരമായ വിഷയങ്ങളാൽ ജഗതിയും മല്ലികയും മദ്രാസിലേക്ക് ഒളിച്ചോട്ടം നടത്തുകയായിരുന്നു. ഈയിടെ വാരിയം കുന്നൻ സിനിമാ വിവാദത്തിൽ മല്ലികയേയും ജഗതിയേയും കുറിച്ച് ഒരു സ്ത്രീ നടത്തിയ പരാമർശം വലിയ വിവാദം ഉണ്ടാക്കിയിരുന്നു