മുടിവെട്ടി അനാര്‍ക്കലി, പുതിയ ലുക്കിന് കയ്യടിച്ച് സോഷ്യല്‍ ലോകം

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനാര്‍ക്കലി മരിക്കാര്‍. ആനന്ദം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ നടി പിന്നീട് മലയാളികളുടെ പ്രിയ താരമായി മാറുകയായിരുന്നു. സോഷ്യല്‍ മീഡിയകളിലും സജീവമാണ് നടി. തന്റെ ജീവിതത്തിലെ പ്രത്യേക നിമിഷങ്ങളും പുതിയ ചിത്രങ്ങളും ഒക്കെ പങ്കുവെച്ച് നടി സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോള്‍ നടിയുടെ പുതിയ മേക്കോവറാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്.

പുതിയ ഫോട്ടോഷൂട്ടിനായി മുടി മുറിച്ചിരിക്കുകയാണ് അനാര്‍ക്കലി മരിക്കാര്‍. രണ്ടു ഗെറ്റപ്പുകളിലായി നടത്തിയ ഫോട്ടോഷൂട്ടിന്റെ ആദ്യ ഘട്ടത്തില്‍ മുടി മുറിക്കുന്നതായി കാണിച്ച അനാര്‍ക്കലി രണ്ടാം ഘട്ടത്തില്‍ ‘ബോയ് കട്ട്’ രൂപത്തിലാണ് എത്തിയത്. നടിയുടെ പുത്തന്‍ മേക്കോവര്‍ കണ്ട് ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്.ഫോട്ടോഗ്രാഫര്‍ ജിക്‌സണ്‍ ഫ്രാന്‍സിസാണ് അനാര്‍ക്കലിയുടെ പുതിയ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ചില ആരാധകരെ അനാര്‍ക്കലിയുടെ ഈ കടുംകൈ വിഷമിപ്പിച്ചിട്ടുണ്ട്. എന്നാല്‍ മറ്റ് ചിലരെ നടിയുടെ പുതിയ മേക്കോവര്‍ സന്തോഷിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഫോട്ടോയ്ക്ക് താഴെയെത്തുന്ന കമന്റുകളില്‍ നിന്നും ഇക്കാര്യം വ്യക്തമാണ്. നടിയുടെ ആദ്യ ചിത്രമായ ആനന്ദത്തില്‍ അനാര്‍ക്കലി ബേയ് കട്ട് ലുക്കിലാണ് എത്തിയത്. വളരെക്കാലത്തിനു ശേഷം അനാര്‍ക്കലിയെ ആ രൂപത്തില്‍ കാണാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ചിലര്‍.