ക്ഷേത്രദര്‍ശനം നടത്തുന്ന സ്ത്രീകള്‍ പിഴ എന്നെഴുതിയ ഹരീഷിന് അവാര്‍ഡ് നൽകിയത് തെറ്റ് – അഞ്ജു പാര്‍വ്വതി പ്രഭീഷ്

മീശ നോവലിന് ഹരീഷിന് വയലാര്‍ അവാര്‍ഡ് ലഭിച്ചതിനെ വിമര്‍ശിച്ച് അഞ്ജു പാര്‍വ്വതി പ്രഭീഷ്. ക്ഷേത്രദര്‍ശനത്തെയും ഈശ്വരസങ്കല്പത്തെയും നികൃഷ്ടമായ രീതിയില്‍ അപമാനിച്ചവന് പട്ടും വളയും നല്കി കനകസിംഹാസനത്തില്‍ കയറ്റിയിരുത്തിയ പിണറായി സര്‍ക്കാരിനെ നമിക്കുന്നു വന്നു അഞ്ജു പാര്‍വ്വതി പ്രഭീഷ്.

നോവല്‍ മുഴുവന്‍ വായിച്ചിട്ടാണോ മീശയ്‌ക്കെതിരെ നില്ഡക്കുന്നത് എന്ന് ചോദിക്കുന്ന ജിഹാദി സുഡുക്കള്‍ കിത്താബ് എന്ന നാടകം എന്തുകൊണ്ടാണ് സ്‌റ്റേജില്‍ അവതരിപ്പിക്കുവാന്‍ കഴിയാതെ പോയതെന്ന് വിശദീകരിക്കണമെന്നും അഞ്ജു ചോദിക്കുന്നു. ഒരു സ്റ്റേജില്‍ നാല് കുട്ടികള്‍ കയറി നാടകത്തില്‍ അഭിനയിച്ചാല്‍ തകരുന്നതാണോ നിങ്ങളുടെ മത വിശ്വാസം എന്ന് എത്രപ്പേര്‍ ചോദിച്ചുവെന്നും അവര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറുപ്പില്‍ പറയുന്നു.

അഞ്ജു പാര്‍വ്വതി പ്രഭീഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മീശയ്ക്ക് കിട്ടിയ അവാര്‍ഡിനെ ആശംസിക്കുന്ന, ഹരീഷിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ,പുസ്തകം മുഴുവനും വായിച്ചിട്ടാണോ മീശയ്‌ക്കെതിരെ നില്ക്കുന്നതെന്ന് ചോദിക്കുന്ന ജിഹാദി – സുഡുക്കളോടും ഫേക്ക് സെക്ക്യൂലറിസ്റ്റുകളോടും ഇടത് ബുദ്ധിജീവികളോടും മാത്രമായി ചിലത് ചോദിക്കട്ടെ!. റഫീഖ് മംഗലശ്ശേരിയുടെ നാടകം ‘ കിത്താബ് ‘ സ്റ്റേജില്‍ അവതരിപ്പിക്കാന്‍ മേമുണ്ട സ്‌കൂളിലെ കുഞ്ഞുങ്ങള്‍ക്ക് കഴിയാതെ വന്നപ്പോള്‍ എന്തായിരുന്നു നിങ്ങളുടെ സ്റ്റാന്‍ഡ്? നാടക സ്‌ക്രിപ്റ്റ് പൂര്‍ണ്ണമായിട്ടും വായിച്ചിട്ടാണോ നാടകത്തെ വിമര്‍ശിക്കുന്നതെന്ന് എത്രപ്പേര്‍ ഉറക്കെ ചോദിച്ചു? ഒരു സ്റ്റേജില്‍ നാല് കുട്ടികള്‍ കയറി നാടകത്തില്‍ അഭിനയിച്ചാല്‍ തകരുന്നതാണോ നിങ്ങളുടെ മത വിശ്വാസം എന്ന് എത്രപ്പേര്‍ ചോദിച്ചു?

നാടകത്തിലെ പ്രധാന കഥാപാത്രമായ മുക്രിയുടെയും കുട്ടിയുടെയും വികാരവിചാരങ്ങളാണ് അതിലെ സംഭാഷണങ്ങളെന്നും അതിന് എന്തിന് വിവാദമെന്നും നിങ്ങളില്‍ എത്രപ്പേര്‍ക്ക് ചോദിക്കാന്‍ നാവ് പൊന്തി? മലപ്പുറത്തെ പെണ്‍കുട്ടികളുടെ ഫ്‌ലാഷ്‌മോബിനെ അനുകൂലിച്ച് സമൂഹമാധ്യമങ്ങളില്‍ രംഗത്തു വന്ന ആര്‍.ജെയ്ക്ക് മാപ്പു പറയേണ്ടി വന്നപ്പോള്‍ നിങ്ങളുടെ നിലപാട് എന്തായിരുന്നു?. പവിത്രന്‍ തീക്കുനിയെന്ന കവിക്ക് പര്‍ദ്ദയെന്ന കവിത പിന്‍വലിച്ച് മാപ്പ് പറയേണ്ടി വന്നപ്പോള്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തെ കുറിച്ച് എന്തായിരുന്നു നിങ്ങളുടെയൊക്കെ അഭിപ്രായം?. ഹരീഷ് എന്ന എഴുത്തുകാരന് മീശ എഴുതിയത് കൊണ്ടു മാത്രം നിങ്ങള്‍ ഉദാരമായി നല്കിയ അതേ ആവിഷ്‌കാരസ്വാതന്ത്ര്യം കം സപ്പോട്ട കം പട്ടും വളയും ഒക്കെ ഇതേ രീതിയില്‍ എത്ര പേര്‍ക്ക് കൊടുത്തിട്ടുണ്ട്. ഇല്ല ! കൊടുത്തിട്ടില്ല.

അങ്ങനെയായിരുന്നുവെങ്കില്‍ മേമുണ്ട ഹൈസ്‌ക്കൂളിലെ കുട്ടികള്‍ക്ക് കിത്താബ് എന്ന നാടകം യുവജനോത്സവവേദിയില്‍ കളിച്ച് കയ്യടി നേടി സമ്മാനം വാങ്ങി പോകുവാന്‍ കഴിയുമായിരുന്നേനേ!. മലപ്പുറത്തെ പെണ്‍കുട്ടികളുടെ ഫ്‌ലാഷ്‌മോബിനെ അനുകൂലിച്ച് സമൂഹ മാധ്യമങ്ങളില്‍ രംഗത്തു വന്ന ആര്‍.ജെ സൂരജിനെ നിങ്ങള്‍ സപ്പോര്‍ട്ട് ചെയ്‌തേനേ!. പവിത്രന്‍ തീക്കുനിയെന്ന കവിക്ക് പര്‍ദ്ദയെന്ന കവിത എഴുതിയപ്പോള്‍ അവാര്‍ഡും ഫലകവും ലഭിച്ചേനേ!. അണ്ടര്‍ മൈ ബുര്‍ക്ക എന്ന സിനിമ നൂറു ദിവസം തകര്‍ത്തോടിയേനേ!

ബിരിയാണി സിനിമയെ പ്രതി എങ്ങും പോസിറ്റീവ് റിവ്യൂസ് മാത്രം വന്നേനേ! പി ചന്ദ്രശേഖരന്‍ വധം ഒരു സിനിമയുടെ രൂപത്തില്‍ മൊയ്തു തയ്യത്ത് എടുത്തപ്പോള്‍ തിയേറ്ററുകളില്‍ ആവിഷ്‌കാരസ്വാതന്ത്ര്യവാദികള്‍ തിക്കിക്കയറിയേനേ!. തമിഴ് ആന്തോളജി ചിത്രമായ ‘നവരസ’യുടെ പത്ര പരസ്യത്തില്‍ ഖുറാനിലെ വാക്യം ഉപയോഗിച്ചതിനെതിരെ പ്രതിഷേധിച്ച, സാമുഹിക മാധ്യമമായ ട്വിറ്ററില്‍ ‘ബാന്‍ നെറ്റ്ഫ്‌ലിക്‌സ്’ ക്യാമ്പയിന്‍ ആരംഭിച്ച മതമൗലികവാദികളെ ശക്തമായ ഭാഷയില്‍ അപലപിക്കുകയും സിനിമ എന്നത് വെറുമൊരു കലാരൂപമായി കണ്ടാല്‍ പോരേയെന്ന ചോദ്യം ചോദിക്കുകയും ചെയ്‌തേനേ!. ഒന്നും ചെയ്തില്ല ! ചെയ്യുകയും ഇല്ല! ഹൈന്ദവതയുടെ നെഞ്ചത്ത് ചവിട്ടി നിന്ന് പൊളിറ്റിക്കല്‍ കറക്ട്‌നെസ്സ് നടത്താന്‍ മാത്രമേ ഇവിടുത്തെ നവോത്ഥാന പ്രബുദ്ധര്‍ക്ക് കഴിയൂ !

കിത്താബിലെ ഒരു വരി പരസ്യത്തിനായി ഉപയോഗിച്ചാല്‍ പോലും തലവെട്ടും ബഹിഷ്‌കരണവുമായി കളം നിറയുന്ന, സാമൂഹ്യമാധ്യമങ്ങളില്‍ രാജാവിനെതിരെ ഒരു വാക്ക് എഴുതിയാല്‍ കേസെടുക്കുന്ന ഇതേ ടീംസാണ് ക്ഷേത്രത്തില്‍ പോകുന്ന പെണ്ണുങ്ങള്‍ പിഴയാണെന്ന് പറയുന്ന വാകൃത്തിന് കൈയ്യടിച്ച് പ്രോത്സാഹനം നടത്തുന്നത് എന്നിടത്താണ് ഐറണി സ്വന്തമായിട്ടിറങ്ങി കിണറ്റില്‍ ചാടുന്നത്.