അതോടെ ആ മോഹം ഉപേക്ഷിക്കേണ്ടി വന്നു, നടി അനുമോള്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുമോള്‍.നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ താരം.ഇവന്‍ മേഘരൂപന്‍,വെടിവഴിപാട്,അകം,റോക്സ്റ്റാര്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അനുമോള്‍ അവതരിപ്പിച്ചിട്ടുണ്ട്.സോഷ്യല്‍ മീഡിയകളിലും സജീവമാണ് നടി.പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്.തന്റേതായ അഭിപ്രായങ്ങള്‍ പലപ്പോഴും തുറന്ന് പറയുന്നതില്‍ മടിയും നടി കാണിക്കാറില്ല.ഇപ്പോള്‍ ലോക്ഡൗണിനെ തുടര്‍ന്ന് ലഭിച്ച വലിയ ഇടവേള എങ്ങനെ വിനിയോഗിച്ചു എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി.ഷൂട്ടിംഗിന്റെ ഇടവേളകളില്‍ യാത്ര ഇഷ്ടപ്പെട്ടിരുന്ന തനിക്ക് ലോക് ഡൗണ്‍ മൂലം ആ വഴി അടഞ്ഞു എന്ന് നടി പറയുന്നു.ഒരു ആഴ്ച പതിപ്പിന് അനുവദിച്ച അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.

‘ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ അവധിക്കാലമായിരുന്നു ലോക് ഡൗണ്‍.പുറത്തേക്ക് ഒന്നും പോകാനാകാതെ വീട്ടിലും പറമ്പിലും മാത്രമായി ജീവിച്ച നാളുകള്‍.പൊതുവേ ചിത്രീകരണം ഇല്ലാത്ത സമയത്തൊക്കെ യാത്ര പോകാറാണ് പതിവ്.അതുകൊണ്ട് തന്നെ ലോക് ഡൗണിലെ ആദ്യത്തെ കുറച്ചു ദിവസങ്ങള്‍ അറുബോറായിരുന്നു.കുറേ പുസ്തകങ്ങള്‍ വായിച്ചു. വീട്ടിലും പറമ്ബത്തുമൊക്കെയായിരുന്നു വായന.പിന്നെ എല്ലാവരെയും പോലെ കുറച്ചു പാചക പരീക്ഷണങ്ങള്‍ നടത്തി.സംഗതി ക്ലിക്ക് ആയെങ്കിലും വേണ്ടെന്ന് വച്ചു.നല്ല അധ്വാനവും ക്ഷമയും വേണം.പിന്നെ ഇതൊക്കെ കഴിഞ്ഞു വണ്ണവും കൂടാന്‍ തുടങ്ങിയതോടെ ആ മോഹം ഉപേക്ഷിച്ചു.യുട്യൂബിലായിരുന്നു കൂടുതല്‍ പേരും ആ സമയം ചെലവഴിച്ചത്.പക്ഷേ എന്റെ ചാനലില്‍ കഴിഞ്ഞ അഞ്ച് മാസത്തിന് ശേഷമാണ് കൃഷിയിറക്കിയ വീഡിയോ പോസ്റ്റ് ചെയ്തതത്.ഇപ്പോഴത്തെ പരിപടി ഹെര്‍ബല്‍ സോപ്പും ഹെര്‍ബല്‍ ഷാംപൂവും ഉണ്ടാക്കലാണ്’.-അനുമോള്‍ പറഞ്ഞു.