തന്റെ കഴിവ് പുറത്തെടുത്ത് അനുപമ പരമേശ്വരന്‍, ഞെട്ടി ആരാധകര്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുപമ പരമേശ്വരന്‍. പ്രേമം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ നടി പിന്നീട് തെലുങ്കില്‍ തിളങ്ങുകയായിരുന്നു. തമിഴിലും താരം എത്തി. തെന്നിന്ത്യന്‍ സിനിമയില്‍ തിരക്കുള്ള നടിയായി മാറിയിരിക്കുകയാണ് അനുപമ. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടി. ഇപ്പോഴിതാ ചിത്ര രചനയില്‍ തനിയ്ക്കുള്ള കഴിവ് പുറത്തെടുത്തിരിക്കുകയാണ് അനുപമ.

അനുപമ വരച്ച ചിത്രം ശ്രദ്ധേയമായിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെ നടി തന്നെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. ഒരുപാട് അര്‍ത്ഥങ്ങളുള്ള ചിത്രമാണ് അനുപമ വരച്ചിരിയ്ക്കുന്നത്. ഒരു സ്ത്രീയുടെ മുഖവും അവളുടെ തലയില്‍ എരിയുന്ന പ്രകാശവും ചുറ്റിലും ഇരുട്ടും അനുപമയുടെ വരച്ച ചിത്രത്തില്‍ വ്യക്തമാണ്. നല്ലൊരു അഭിനേത്രിയും ഫോട്ടോഗ്രാഫറും ആണ് അനുപമ എന്ന് ആരാധകര്‍ക്ക് അറിയാം. എന്നാല്‍ ചിത്രകാരിയാണെന്ന് തിരിച്ചറിഞ്ഞത് ഇപ്പോഴാണ്.

നിരവധി ആരാധകരാണ് അനുപമയ്ക്ക് സോഷ്യല്‍ മീഡിയയിലുള്ളത്. ഒമ്പത് മില്യണ്‍ പേരാണ് ഇന്‍സ്റ്റഗ്രാമില്‍ നടിയെ പിന്തുടരുന്നത്. താരം പങ്കുവെയ്ക്കുന്ന വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇനുപമ വരച്ച ചിത്രവും ആരാധകര്‍ ഇരു കൈകളും നീട്ടി സ്വീകരിച്ച് കഴിഞ്ഞു. അതേ സമയം സിനിമകളില്‍ തിരക്കിലുമാണ് അനുപമ. 18 പേജസ് എന്ന തെലുങ്ക് ചിത്രത്തിലാണ് നിലവില്‍ നടി അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. നടി അഭിനയിച്ച തള്ളി പോകാതെ എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്.