സിനിമയില്‍ അവസരം കുറഞ്ഞത് കൊണ്ടാണോ തുണിയുടെ അളവ് കുറഞ്ഞതെന്ന് ചോദ്യം, തക്ക മറുപടി നല്‍കി അനുശ്രീ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലൂടെ സിനിമ രംഗത്ത് എത്തി. സിനിമയിലെത്തിയ നടിക്ക് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ആദ്യ ചിത്രം ഇറങ്ങിയ 2012 മുതല്‍ ഈ കാലയിളവ് വരെ ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ അനുശ്രീക്ക് ആയിട്ടുണ്ട്. കോവിഡിനെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ നിലവില്‍ വന്നതോടെ വീട്ടില്‍ തന്നെയാണ് നടി. വീട്ടില്‍ ആണെങ്കിലും ഫോട്ടോഷൂട്ടുകളുമായി തിരക്കിലാണ് താരം.

ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളിലും അനുശ്രീ പങ്കുവെയ്ക്കാറുണ്ട്. അനുശ്രീയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ടിനെ പിന്തുണച്ചും വിമര്‍ശിച്ചും കമന്റുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോള്‍ പുതിയ ഗ്ലാമറസ് ചിത്രം അനുശ്രീ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചപ്പോള്‍ അതിനും നിരവധി കമന്റുകള്‍ എത്തി. അതില്‍ ഒരു കമന്റ് ഇങ്ങനെയായിരുന്നു, സിനിമയില്‍ അവസരം കുറഞ്ഞത് കൊണ്ടാണോ തുണിയുടെ അളവ് കുറഞ്ഞത് എന്ന് ചോദിക്കുകയുണ്ടായി. അതിനു മറുപടിയായി കഷ്ടം എന്ന് മാത്രമാണ് അനുശ്രീ മറുപടിയായി കുറിച്ചത്.

കഴിഞ്ഞ ദിവസം താരം പങ്കുവെച്ച പുതിയ ചിത്രം ആരാധകരെ ഞെട്ടിച്ചു കളഞ്ഞിരുന്നു. ശാലീന സുന്ദരിയായി മലയാളികള്‍ മനസില്‍ പ്രതിഷ്ടിച്ച അനുശ്രീ മോഡേണ്‍ ലുക്കില്‍ ബോള്‍ഡ് ആയിട്ടാണ് ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുക. നീളന്‍ മുടി തോളൊപ്പമാക്കി കുറച്ച് ഷോര്‍ട്ട് ഫ്രോക്കിലാണ് അനുശ്രി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. താന്‍ സ്വയം ചലഞ്ച് ചെയ്തതിന്റെ ശ്രമമാണ് ഈ ഫോട്ടോഷൂട്ട് എന്നും എട്ട് വര്‍ഷമായ സിനിമാരംഗത്തെത്തിയ തനിക്ക് മാറ്റം അനുവാര്യമാണെന്നും ചിത്രങ്ങള്‍ക്കൊപ്പം താരം കുറിച്ചിരുന്നു.