വാർത്തകൾ സത്യം അരിസ്റ്റോ സുരേഷ് വിവാഹിതനാകുന്നു

മുത്തെ പൊന്നേ പിണങ്ങല്ലേ എന്ന ഗാനം മലയാളികൾ മറന്നാലും അതിൽ പാടി അഭിനയിച്ച അരിസ്റ്റോ സുരേഷിനെ ആരും മറക്കില്ല.എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക്ഷൻ ഹീറോ ബിജുവിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച അരിസ്റ്റോ സുരേഷ് വിവാഹിതനാകുന്നു.സിനിമ വൈകിയാണ് അദ്ദേഹത്തിന്റെ ജീവിതത്തിലേക്കെത്തിയത്.അതുപോലെ ഇതാ ഒരാൾ കൂടി അദ്ദേഹത്തിനു കൂട്ടായി എത്തുകയാണ്.അമ്പത് വയസ്സായപ്പോഴാണ് താരം വിവാഹിതനാകുന്നത്

തിരുവനന്തപുരത്ത് പോസ്റ്ററൊട്ടിച്ചും ചുമടെടുത്തുമെല്ലാം നടക്കുന്നതിനിടെയിലും ചെറു കവിതകൾ എഴുതിയിരുന്ന സുരേഷ്,അവയ്ക്ക് താളം നൽകി,പാടി കാസ്റ്റുമിറക്കിയിട്ടുണ്ട്.അപ്പോഴൊന്നും മലയാളിയുടെ താരമായി സുരേഷ് മാറിയില്ല.എന്നാൽ ആക്ഷൻ ഹീറോ ബിജുവിലൂടെ മലയാളികളുടെ മനസ്സിലേക്ക് മുത്തേ പൊന്നേ.പിണങ്ങല്ലേ എന്ന ഗാനം കടന്നു വന്നു.പൊലീസ് സ്‌റ്റേഷനിൽ അരിസ്‌റ്റോ സുരേഷ് പാടിയ പാട്ട് സൂപ്പർ ഹിറ്റായി.ഇതോടെ നടനും ഗായകനും രചയിതാവുമായ അരിസ്‌റ്റോ സുരേഷിന്റെ ജീവിതവും മാറി

എന്നാൽ ഇപ്പോൾ വിവാഹത്തെ കുറിച്ച്‌ വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ.വിവാഹിതനാകാൻപോകുന്നു എന്ന് തരത്തിൽ വന്ന വാർത്ത ശരിയാണ് എന്നാൽ ഒരു സിനിമ സംവിധാനം ചെയ്തതിനു ശേഷമേ വിവാഹം ഉണ്ടാകുകയുള്ളൂ എന്നുമാണ് താരം പറയുന്നത്.അതുകൊണ്ട് തന്നെ തന്റെ പ്രണയിനിയെപ്പറ്റി കൂടുതൽ ഒന്നും ഇപ്പോൾ പറയാനാകില്ല.പ്രണയം മുൻപും പലരോടും തോന്നിയിട്ടുണ്ട് എന്നാൽ ആ പ്രണയം സ്വന്തമാക്കാനുള്ള അർഹത തനിക്കില്ലയെന്നു തോന്നിയതിനാൽ പിന്മാറുകയായിരുന്നുവെന്ന് സുരേഷ് വ്യക്തമാക്കുകയാണ്

തിരുവനന്തപുരം ജില്ലയിലെ അരിസ്റ്റോ ജങ്ഷൻ ആണ് താരത്തിന്റെ സ്ഥലം.പേരിനു കൂടെ ചേർക്കാൻ വലിയ വലിയ കാര്യങ്ങൾ ഇല്ലാത്തതിനാലാവണം സുരേഷിന്റെകൂടെ അരിസ്റ്റോയോ അരിസ്റ്റയുടെ കൂടെ സുരേഷോ ചേർന്നുനടക്കാൻ തുടങ്ങിയത്.ചെറുപ്പത്തിലേ സിനിമയും പാട്ടുമായിരുന്നു സുരേഷിന്റെ മനസ്സിലുണ്ടായിരുന്നത് കോളാമ്ബി എന്ന ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രമായാണ് താരം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നതും

അമ്മയും അഞ്ചു സഹോദരിമാരുമുണ്ട് സുരേഷിന്.അവരെയെല്ലാം കല്യാണംകഴിപ്പിച്ചയച്ചു.ആക്ഷൻ ഹീറോ ബിജു ഇറങ്ങിയതിന് ശേഷം ഒരുപാട് കല്യാണ ആലോചനകൾ വന്നിരുന്നു എന്ന് സുരേഷ് പറയുന്നു.ഇതിനിടെയാണ് വാട്‌സ് ആപ്പിലൂടെ വധു സുരേഷിനെ തേടിയെത്തിയത്.പണ്ട് ചലച്ചിത്ര മേളയ്‌ക്കെത്തുന്ന സാധനങ്ങൾ സുരേഷും കൂട്ടരും ലോറിയിൽ നിന്ന് ഇറക്കിയിട്ടുണ്ട്. ഇപ്പോൾ ചലിചിത്ര മേളയിലെ വിവിഐപി പ്രതിനിധിയാണ് ഇദ്ദേഹം

തിരുവനന്തപുരം കണ്ണേറ്റുമുക്ക് സ്വദേശിയാണ് അരിസ്റ്റോ സുരേഷ് എന്നറിയപ്പെടുന്ന സുരേഷ്.കുട്ടിക്കാലം മുതൽക്കേ പാട്ട് ഇഷ്ടമായിരുന്നു.മേശമേൽ താളമിട്ട് പാടിയിരുന്ന പതിവ് സുരേഷിന് അന്നുതൊട്ടേ ഉണ്ടായിരുന്നു.താളമിട്ട് പാട്ടുംപാടി എട്ടാംക്ലാസ്സിൽ മൂന്നുവട്ടമിരുന്നപ്പോൾ പഠനത്തോട് വിടപറഞ്ഞു.എസ്.എം.വി സ്‌കൂളിൽനിന്ന് ഇറങ്ങുമ്പോൾ മനസ്സ് നിറയെ പാട്ടും സിനിമയുമായിരുന്നു.പിന്നീട് തൊഴിലിനിടയിലും കിട്ടുന്ന സമയത്തുമെല്ലാം പാട്ടെഴുത്ത് തുടർന്നു