ഞങ്ങളുടെ കുഞ്ഞു സൂപ്പര്‍ ഹീറോ, മകളുടെ നാലാം പിറന്നാള്‍ ആഘോഷമാക്കി അസിന്‍

മകളുടെ നാലാം പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി അസിന്‍. സോഷ്യല്‍ മീഡിയകളില്‍ മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ നടി പങ്കുവെച്ചിട്ടുണ്ട്. ഞങ്ങളുടെ കുഞ്ഞു സൂപ്പര്‍ ഹീറോ എന്ന എടിക്കുറിപ്പോടെയാണ് അസിന്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

മലയാളത്തില്‍ തുടക്കം കുറിച്ച അസിന്‍ തിളങ്ങിയത് തമിഴ് ചിത്രങ്ങളിലൂടെയായിരുന്നു. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. ഗജിനി എന്ന ഹിറ്റ് ചിത്രത്തിന്റെ റീമേക്കിലൂടെ ബോളിവുഡിലും അസിന്‍ തിളങ്ങി. കരിയറില്‍ ഉയരങ്ങളില്‍ നില്‍ക്കവെയാണ് അസിനും ബിസിനസുകാരനായ രാഹുല്‍ ശര്‍മയും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹശേഷം അസിന്‍ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയകളില്‍ താരം സജീവമാണ്. മകളുടെ വിശേഷങ്ങളൊക്കെ പതിവായി പങ്കുവെയ്ക്കാറുണ്ട്.

ഒന്നാം പിറന്നാളിനാണ് മകളുടെ ചിത്രം അസിന്‍ ആദ്യമായി പുറത്തുവിട്ടത്. നടിയുടെ ഭര്‍ത്താവ് രാഹുല്‍ ശര്‍മയായിരുന്നു ചിത്ര ട്വിറ്ററിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചത്.

2001 ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വകയിലൂടെയാണ് അസിന്‍ സിനിമാ രംഗത്തേക്ക് പ്രവേശിക്കുന്നത്. മലയാളത്തില്‍ നിന്നും അസിന്‍ പിന്നീട് പോയത് തെലുങ്കിലേക്കായിരുന്നു. തെലുങ്കില്‍ ആദ്യമായി അസിന്‍ അഭിനയിച്ച ‘അമ്മ നന്ന ഓ തമിള അമ്മായി’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ പുരസ്‌കാരം തേടിയെത്തിയിരുന്നു. തുടര്‍ന്ന് തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളില്‍ നടി അഭിനയച്ചു.