ബാലഭാസ്കർ തന്നെ കാർ ഓടിച്ചത് ,ദൃക്സാക്ഷിയുടെ ഏറ്റുപറച്ചിൽ ഇതാ

ഏവരേയും ഞെട്ടിച്ച് ബാല ഭാസ്കർ കേസിൽ ഏറ്റവും പുതിയ മൊഴി. അപകട സമയത്ത് കാർ ഓടിച്ചിരുന്നത് മരിച്ച ബാല ഭാസ്കർ തന്നെയായിരുന്നു. മാത്രന്മല്ല അർജുൻ ഡ്രൈവർ മുൻ സീറ്റിൽ ഇടത് ഭാഗത്ത് ആയിരുന്നു. കാർ വെട്ടി പൊളിച്ച് ഇവരെ പുറത്ത് ഇറക്കിയ ദൃക്സാക്ഷി ആണ്‌ ഇത് തുറന്ന് പറഞ്ഞത്. അതിനാൽ തന്നെ ഇത് വിശ്വസനീയമാണ്‌. ഇതോടെ ഇതുവരെ കണ്ടെത്തിയ നിഗമനങ്ങൾ എല്ലാം പൊളിച്ചെഴുതുകയാണ്‌. കെ.എസ്.ആര്‍.ടി.സി ഡ്രൈവറായ അജിയുടേതാണ് ഈ വിശദീകരണം നടത്തിയത്.

രക്ഷാ പ്രവർത്തനം നടത്തിയ ആളായിരുന്നു ഇദ്ദേഹം. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയപ്പോള്‍ ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നത് ബാലഭാസ്‌കറായിരുന്നുവെന്നാണ് അജി പറയുന്നത്. അപകടസമയത്ത് ബാലഭാസ്‌കറിന്റെ കാറിനൊപ്പം ഒരു വെള്ള സ്വിഫ്റ്റ് കാറുമുണ്ടായിരുന്നു. ആറ്റിങ്ങലില്‍ വെച്ച് താന്‍ ഓടിച്ച ബസിനെ ഇരുകാറുകളും ഓവര്‍ടേക്ക് ചെയ്തിരുന്നു. എന്നാല്‍ അപകടത്തിന് ശേഷം രണ്ടാമത്തെ കാര്‍ കണ്ടില്ലെന്നും അജി പറയുന്നു. ഇതോടെ ബാല ഭാസ്കറിനു കാർ ഓടിക്കാൻ മനപൂർവ്വം നല്കുകയായിരുന്നു എന്നും അപകടം റോഡിൽ ആരോ ഉണ്ടാക്കിയതായിരുന്നു എന്നും ഉള്ള ബലമായ സംശയങ്ങൾ ഉയരുകയാണ്‌. കള്ള കടത്തും, സ്വർണ്ണ കടത്തും കള്ള പണ മാഫിയയും ആയി ഈ അപകടവും ദുരന്തവും ബന്ധപ്പെട്ട് കിടക്കുന്നു

അജിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ 

രാവിലെ 3.40 നാണ് ആറ്റിങ്ങലില്‍ എത്തിയത്. അവിടെവെച്ച് ഒരു ഇന്നോവ കാറും ഒരു സ്വിഫ്റ്റ് കാറും തന്റെ ബസിനെ ഓവര്‍ടേക്ക് ചെയ്തു. ഈ രണ്ടുകാറുകളും തുടര്‍ന്നുള്ള യാത്രയില്‍ ബസിന്റെ മുന്നിലുണ്ടായിരുന്നു. പള്ളിപ്പുറം സിഗ്നലിന് ശേഷമുള്ള വളവില്‍ വെച്ച് ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് പോകുന്നതാണ് കാണുന്നത്.  ഒരു മരത്തില്‍ കാര്‍ ഇടിച്ച് പുക ഉയരുന്ന നിലയിലാണ് പിന്നീട് കാണുന്നത്. ഉടന്‍ തന്നെ ബസ് നിര്‍ത്തി ചാടിയിറങ്ങി അപകടം നടന്ന കാറിനടുത്തേക്ക് ഓടിയെത്തിയപ്പോള്‍ ഡ്രൈവര്‍ സീറ്റിലുണ്ടായിരുന്ന ആള്‍ തന്നോട് കാറിന്റെ ഇടത് സൈഡിലുള്ള ഡോര്‍ തുറക്കാന്‍ ആവശ്യപ്പെട്ടു.

ഇടത് സീറ്റിലിരുന്ന വ്യക്തിക്ക് ഗുരുതരമായ പരിക്കാണ് ഉണ്ടായിരുന്നത്. ആ വ്യക്തിയെ ഉടന്‍ തന്നെ ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലേക്ക് വിട്ടു. നാലാമതായാണ് ഡ്രൈവര്‍ സീറ്റിലിരുന്ന ബാലഭാസ്‌കറിനെ എടുക്കുന്നത്. ബാലഭാസ്‌കറിനെ എടുത്ത് റോഡില്‍ ഇരുത്തി. രക്ഷാപ്രവര്‍ത്തനം ഒക്കെ കാണുന്നുണ്ടെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു.

അതേസമയം കേസിലെ മറ്റൊരു ദൃക്‌സാക്ഷിയായ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ നന്ദു കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ വാദഗതികള്‍ തള്ളി. ഇരുവരും ഒരേസമയത്ത് അപകടമുണ്ടായതിന് ശേഷം സംഭവസ്ഥലത്തുണ്ടായിരുന്നവരാണ്. അജിയുടെ മൊഴിയിലെയും നന്ദുവിന്റെ മൊഴിയിലേയും ചില കാര്യങ്ങള്‍ ഒത്തുപോകുന്നുണ്ട്. എന്നാല്‍  അപകടത്തില്‍ പെട്ടവരുടെ വസ്ത്രം സംബന്ധിച്ച കാര്യങ്ങളില്‍ ചില ആശയക്കുഴപ്പമുണ്ട്. ഫ്രണ്ട് സീറ്റിലിരുന്ന ആള്‍ ധരിച്ചത് ജീന്‍സും ടീ ഷര്‍ട്ടുമാണെന്നാണ് അജി മുമ്പ് പറഞ്ഞ മൊഴിയിലുള്ളത്