ബാങ്ക് സമയത്തിൽ മാറ്റം വരുത്തി, പൊതുജന ശ്രദ്ധക്ക്

തിരുവനന്തപുരം.കേരളത്തിൽ സപ്റ്റംബർ 9 വരെ ബാങ്കിങ്ങ് സമയത്തിൽ മാറ്റം വരുത്തി..സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടേതാണ് തീരുമാനം.കോവിഡും ഓണവും പ്രമാണിച്ചാണ്‌ മാറ്റങ്ങൾ.എല്ലാ ബാങ്കിങ്ങ് ഉപഭോക്താക്കളും ഇത് ശ്രദ്ധിക്കുക. വായ്പയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും മറ്റ് ബാങ്ക് ഇടപാടുകള്‍ക്കും ഈ നിയന്ത്രണം ബാധകമല്ല. അടുത്തമാസം ഒമ്പത് വരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നിയന്ത്രണം ഇങ്ങനെ 0,1,2,3 എന്നീ അക്കങ്ങളില്‍ അക്കൗണ്ടുകള്‍ അവസാനിക്കുന്നവര്‍ക്ക് രാവിലെ 10 മുതല്‍ 12 മണിവരെയാണ് സന്ദര്‍ശന സമയം.4,5,6,7 എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന അക്കൗണ്ടുള്ളവര്‍ക്ക് 12 മുതല്‍ ഉച്ചയ്ക്ക് രണ്ടുമണിവരെയാണ് സന്ദര്‍ശന സമയം.8,9 എന്നീ അക്കങ്ങളില്‍ അക്കൗണ്ട് അവസാനിക്കുന്നവര്‍ക്ക് 2.30 മുതല്‍ വൈകിട്ട് നാലുമണി വരെ ബാങ്കുകളില്‍ എത്താം.

പണം പിൻ വലിക്കലും ഡിപോസിറ്റും പണം അയക്കലും എല്ലാം സമയക്രമത്തിൽ വരും.കഴിവതും ഈ സമയത്ത് ഓൺലൈൻ ബാങ്കിങ്ങ് ട്രാസ്ഫർ ആയിരിക്കും ഏറ്റവും നല്ലത്.കാർഡുകൾ ഉള്ളവർ അത് ഉപയോഗിക്കുക. ഇടപാടുകൾ എല്ലാം ബാങ്കിങ്ങ് സംവിധാനത്തിലും കാർഡ് മുഖാന്തിരവും നടത്തിയാൽ വലിയ തിരക്കും ആരോഗ്യത്തിനും നല്ലതായിരിക്കും.കോവിഡ് വന്ന ശേഷം വൻ തോതിലാണ്‌ എ.ടി.എം കാർഡുകൾക്ക് പുതിയ അപേക്ഷ വന്നത്.ക്യാഷ് ലെസ് രീതിയിലേക്ക് ജനങ്ങളേ മാറ്റുവാൻ നോട്ട് നിരോധനത്തേക്കാൾ അധികം സ്വാധീനിച്ചത് കൊവിഡ് മഹാമാരി ആയിരുന്നു