ദിവസങ്ങളോളം പൊലീസ് അന്വേഷിച്ചിട്ടും കണ്ടെത്താതിരുന്ന ബിനോയ് കോടിയേരി ജാമ്യം ലഭിച്ചതോടെ മുംബൈക്ക് പറന്നു

 

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതോടെ ബിനോയ് കോടിയേരി മുംബൈയിലെത്തിയതായി സൂചന. ജാമ്യ വ്യവസ്ഥയിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായി ഇന്ന് ഓഷിവാര സ്റ്റേഷനില്‍ പോകുമെന്നാണ് വിവരം.

അന്വേഷണ ഉദ്യോഗസ്ഥ?ന്റെ മുമ്പാകെ ഹാജരാവണമെന്ന് കോടതി നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്നാണ്? ബിനോയി മുംബൈക്ക് പറന്നത്. കേസില്‍ മുംബൈ കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയതോടെയാണ് ഭരണ സിരാകേന്ദ്രത്തിന് മൂക്കിന് താഴെ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം വിമാനത്താവളത്തില്‍ ബിനോയി പ്രത്യക്ഷപ്പെട്ടത്. ബിനോയിയെ കാണാനില്ലെന്ന് ലുക്ക്ഔട്ട് നോട്ടീസ് വരെ പുറപ്പെടുവിച്ചിരുന്നു.

ഇതിനിടെയാണ് ബിനോയിയുടെ പ്രത്യക്ഷപ്പെടല്‍. 9 മണിക്ക് പുറപ്പെടെണ്ട വിമാനത്തിലേക്ക് പോകാനായി വക്കീലുമായി എട്ട് മണിക്ക് തന്നെ വിമാനത്താവളത്തില്‍ എത്തിയിരുന്നുവെങ്കിലും വിമാനം ഒരു മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്.

കോടതി നിര്‍ദേശപ്രകാരം വരുന്ന തിങ്കളാഴ്ചയാണ് ചോദ്യം ചെയ്യലിനായി പൊലീസ് സ്റ്റേഷനില്‍ ഹാജരാകേണ്ടത്.പൊലീസ് രേഖാമൂലം ആവശ്യപ്പെട്ടാല്‍ ഡിഎന്‍എ പരിശോധയുമായി ബിനോയ് സഹകരിക്കണമെന്നും കോടതിയുടെ ഉത്തരവുണ്ട്. കേസില്‍ ബിനോയിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മേല്‍ക്കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ യുവതിയുടെ കുടുംബം ഇന്ന് തീരുമാനം എടുക്കും. ഇതിനിടെ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടി പൊലീസ് ആരംഭിച്ചിട്ടുണ്ട്.