ബാലചന്ദ്രകുമാര്‍ ഒരു ഗജ ഫ്രോഡ് ആണ്, പണം തട്ടാന്‍ എന്ത് പണിയും ചെയ്യുന്നയാള്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് വീണ്ടും വലിയ ചര്‍ച്ചയായിരിക്കുകയാണ്. നടന്‍ ദിലീപിന് എതിരെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തുകയും കോള്‍ റെക്കോഡിംഗുകള്‍ പുറത്തുവിടുകയും ചെയ്തതോടെയാണ് വീണ്ടും കേസും ചര്‍ച്ചകളും സജീവമായത്. എന്നാല്‍ ബാലചന്ദ്രകുമാര്‍ ഒരു ഗജ ഫ്രോഡ് ആണെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ബാലചന്ദ്രകുമാറിന്റെ സഹോദരന്‍ രംഗത്ത്. ബാലചന്ദ്രകുമാര്‍ ഒരു ഫ്രോഡ് ആണെന്ന് ഇയാളുടെ അച്ഛന്റെ മൂത്തസഹോദരന്റെ മകനായ പി.ആര്‍ ചന്ദ്രന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

നാട്ടിലെ ഒരുപാട് സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയും ഒരുപാട് ആളുകളെ പറ്റിക്കുകയും ചെയ്ത ഫ്രോഡ് ആണ് ബാലചന്ദ്രകുമാര്‍ എന്ന് അര്‍ദ്ധസഹോദരന്‍ പറയുന്നു. സിനിമയുടെ പേരും പറഞ്ഞ് അയാള്‍ നടക്കുകയാണെന്നും എന്താണ് യഥാര്‍ത്ഥ തൊഴിലെന്ന് അറിയില്ലെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ഫോട്ടോ മോര്‍ഫ് ചെയ്ത് ആള്‍ക്കാരെ പറ്റിക്കുന്ന പണിയാണ് ബാലചന്ദ്രന്‍ ചെയ്യുന്നതെന്നും നെയ്യാറ്റിന്‍കര ബിഷപ്പ്, കേസില്‍ നിയര്‍പരാധിയാണ് എന്നാണു തന്റെ കണ്ടെത്തലെന്നും ചന്ദ്രന്‍ വ്യക്തമാക്കി.

‘പാവപ്പെട്ട കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങിച്ച് കൊടുക്കാനെന്ന പേരില്‍ അയാള്‍ പലരില്‍ നിന്നും പണം വാങ്ങുന്ന ഒരു പദ്ധതി തുടങ്ങിയിരുന്നു. ദിലീപുമായി ഒരു സിനിമ ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് അയാള്‍ പലരുടെയും കയ്യില്‍ നിന്ന് പണം കൈപ്പറ്റിയിട്ടുണ്ട്. കോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തില്‍ പോലും ബാലചന്ദ്രകുമാര്‍ കള്ളത്തരമാണ് കാണിച്ചിരിക്കുന്നത്. ദിലീപിന്റെ വീട്ടില്‍ ചെന്ന് ആഹാരം കഴിച്ചിട്ട്, ഉണ്ട ചോറില്‍ മണ്ണ് വാരിയിടുന്ന സ്വഭാവം. സാമ്പത്തികം തട്ടാന്‍ വേണ്ടി എന്ത് എട്ടിന്റെ പണിയും ചെയ്യുന്ന ആളാണ് അയാള്‍. സ്വന്തം സഹോദരന്റെ മകളുടെ വിവാഹം മുടക്കിയിട്ട് ആണ് അയാള്‍ സ്ത്രീസമത്വത്തിനും സുരക്ഷയ്ക്കും വേണ്ടി ചാനലുകളില്‍ വന്നിരുന്ന് വാദിക്കുന്നത്. ദിലീപിനെതിരെ അയാള്‍ പറയുന്ന കാര്യങ്ങള്‍ ഇത്രയും വര്‍ഷം എന്തുകൊണ്ട് മൂടിവെച്ച് എന്ന് ആരും ചിന്തിക്കാത്തത് എന്താണ്?. അയാള്‍ കാണിക്കുന്ന ഉടായിപ്പ് പരുപാടി ജനം അറിയണം’, ചന്ദ്രന്‍ വ്യക്തമാക്കി.