ബജറ്റ്; ഇന്ത്യൻ റെയിൽവെ വികസനത്തിനായി 2.4 ലക്ഷം കോടി

ഇന്ത്യൻ റെയിൽവെ വികസനത്തിനായി 2.4 ലക്ഷം കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി. 2013 – 14 കാലത്തേക്കാൾ 9 ഇരട്ടി കൂടുതലാണിത്. എക്കാലത്തെയും ഉയർന്ന വിഹിതമാണെന്നും ബജറ്റ് പ്രസംഗത്തിൽ നിർമല സീതാരാമൻ പറഞ്ഞു. ആ​ഗോള സാമ്പത്തിക പ്രതിസന്ധിക്കിടയിലും രാജ്യത്തിന്റെ സമ്പദ്ഘടന ശരിയായ പാതയിലാണെന്നും ധനമന്ത്രി വ്യക്തമാക്കി. ലോകം ഇന്ത്യയെ തിളങ്ങുന്ന നക്ഷത്രമായി കാണുന്നുവെന്ന് ധനമന്ത്രി പറഞ്ഞു ഏഴ് വിഷയങ്ങൾക്ക് മുൻഗണന നൽകി കേന്ദ്ര സർക്കാറിന്‍റെ 2023-24ലെ ബജറ്റ്. വികസനം, കർഷക ക്ഷേമം, യുവശക്തി, പിന്നാക്ക ക്ഷേമം, ഊർജ സംരക്ഷണം, ഊർജ മേഖലയിലെ തൊഴിൽ അവസരങ്ങൾ, സാധാരണക്കാരനിലും എത്തിച്ചേരൽ എന്നിവയാണ് മുൻഗണന വിഷയങ്ങളായി ചൂണ്ടിക്കാട്ടുന്നത്.

യുവാക്കൾക്ക് മുൻതൂക്കം നൽകി പൗരന്മാർക്ക് അവസരങ്ങൾ വർധിപ്പിക്കൽ, വളർച്ചക്കും തൊഴിലവസരം സൃഷ്ടിക്കുന്നതിനും പ്രചോദനം, സമ്പദ് വ്യവസ്ഥയെ സുസ്ഥിരമാക്കുക എന്നീ മൂന്നു ഘടകങ്ങൾക്കാണ് കേന്ദ്ര ബജറ്റ് ഊന്നൽ നൽകുന്നത്.ഇന്ത്യൻ സമ്പദ്ഘടന ശരിയായ ദിശയിലാണെന്നും രാജ്യത്തിന്‍റെ വളർച്ചാ നിരക്ക് 7 ശതമാനത്തിലെത്തുമെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. ആഗോള പ്രതിസന്ധിക്കിടയിലും തല ഉയർത്താവുന്ന നേട്ടം കൈവരിച്ചു.വളർച്ചയുടെ ഫലം എല്ലാ വിഭാഗങ്ങളിലും എത്തും. ലോകം ഇന്ത്യയെ മതിപ്പോടെ നോക്കുന്നു. 2047ലെ ഇന്ത്യയുടെ വികസനത്തിലേക്കുള്ള ബ്ലൂപ്രിന്‍റ് ആകും ബജറ്റ്. ലോകം ഇന്ത്യൻ സമ്പദ് രംഗത്തിന്‍റെ ശക്തി തിരിച്ചറിയുന്നുവെന്നും കേന്ദ്ര ധനമന്ത്രി ചൂണ്ടിക്കാട്ടി.