കൃഷ്ണ നദീതടത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹങ്ങൾ ;രാം ലല്ലയോട് സാമ്യം

രാമക്ഷേത്രത്തിലെ രാംലല്ലയുടെ വി​ഗ്രഹത്തോട് സാമ്യം പുലർത്തുന്ന വിഷ്ണു വിഗ്രഹം കണ്ടെത്തി നൂറ്റാണ്ടുകൾ പഴക്കമുള്ള വിഷ്ണു വിഗ്രഹവും ശിവലിംഗവും കണ്ടെടുത്തു. തെലങ്കാന-കർണാടക അതിർത്തിക്കടുത്തുള്ള കൃഷ്ണ നദീതടത്തിൽ നിന്നാണ് വി​ഗ്രഹങ്ങൾ ലഭിച്ചതെന്ന് വ‍ൃത്തങ്ങൾ അറിയിച്ചു. കർണാടകയിലെ റായ്ച്ചൂരിൽ പാലം നിർമാണത്തിനിടെയാണ് വി​ഗ്രഹങ്ങൾ ലഭിച്ചത്. ഏകദേശം 1,000 വർഷം പഴക്കമുള്ള വി​ഗ്രഹങ്ങളാണ് കണ്ടെടുത്തവയെന്നാണ് വിലയിരുത്തൽ‌.വി​ഗ്രഹങ്ങൾ നിലവിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) കൈവശമാണ്. വിശദമായ പഠനങ്ങൾക്ക് വിധേയമാക്കിയാൽ മാത്രമേ കാലപ്പഴക്കം അറിയാൻ സാധിക്കൂവെന്ന് എഎസ്ഐ അറിയിച്ചു. അയോദ്ധ്യ രാമക്ഷേത്രത്തിലെ രാംലല്ലയുടെ വി​ഗ്രഹത്തോട് സാമ്യം പുലർത്തുന്നതാണ് കണ്ടെടുത്ത വിഷ്ണു വി​ഗ്രഹം. ദശാവതാരങ്ങളെ ചിത്രീകരിക്കുന്ന പ്രഭാവലയത്തോടെ നിൽക്കുന്ന രൂപത്തിലാണ് വി​ഗ്രഹം.

അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ രാം ലല്ല വിഗ്രഹത്തിൽ വിഷ്ണുവിന്റെ പത്ത് അവതാരങ്ങളും സനാതന ധർമ്മവുമായി ബന്ധപ്പെട്ട പ്രധാന ചിഹ്നങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട് . ശ്രീരാമ വിഗ്രഹത്തിന്റെ ഒരു കാലിനോട് ചേര്‍ന്ന് ഹനുമാന്‍, മറ്റൊരു കാലില്‍ ഗരുഡന്‍. വിഷ്ണുവിന്റെ പത്ത് അവതാരങ്ങള്‍, സ്വാസ്തിക്, ഓം, ഗദ, ശംഖ്, എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വിഷ്ണുവിന്റെ പത്ത് അവതാരങ്ങളും വിഗ്രഹത്തിന്റെ ഇരുവശത്തും ഉണ്ട് മഹാവിഷ്ണുവിന്റെ അവതാരങ്ങളായ കൃഷ്ണന്‍, പരശുരാമൻ, കല്‍കി, നരംസിഹം തുടങ്ങിയവരെയെല്ലാം വിഗ്രഹത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്. ശ്രീരാമന്റെ ഏറ്റവും വലിയ ഭക്തനായ ഹനുമാന് വിഗ്രത്തിന്റെ വലത് കാല്‍പ്പാദത്തിലാണ് സ്ഥാനം.

വിഷ്ണുവിന്റെ വാഹനമായ ഗരുഡനെ ഇടതുകാല്‍പ്പാദത്തിനരികിലും ചിത്രീകരിച്ചിട്ടുണ്ട്. വിഗ്രഹത്തിന്റെ മുകള്‍ ഭാഗത്താകട്ടെ, സനാതന ധര്‍മ്മവും ഹിന്ദുമതവുമായി ബന്ധപ്പെട്ട എല്ലാ വിശുദ്ധ ചിഹ്നങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വസ്തിക, ഓം, ചക്ര, ഗദ, ശംഖ് എന്നിവയെല്ലാം ഇവിടെ നല്‍കിയിട്ടുണ്ട്. ഇവയെല്ലാം വിഷ്ണുവുമായും ശ്രീരാമനുമായും ബന്ധപ്പെട്ടു നില്‍ക്കുന്ന ഘടകങ്ങളാണ്. വിഗ്രഹത്തിന്റെ വലതുകൈ ആശീര്‍വാദം നല്‍കുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ആ കൈയ്യില്‍ ഒരു അമ്പ് നല്‍കിയിരിക്കുന്നു. ഇടതുകൈയില്‍ വില്ലും കൊടുത്തിട്ടുണ്ട്.

ഭാരതത്തിന്‍റെ പുരാണ ചരിത്രം മുതലേ പുണ്യ നഗരങ്ങളിലൊന്നായി അറിയപ്പെടുന്ന അയോധ്യയ്ക്ക് പ്രത്യേകതള്‍ ഏറെയുണ്ട്. അയോധ്യ അറിയപ്പെടുന്നത് തന്നെ രാമജന്മ ഭൂമി എന്ന പേരിലാണ്. കോസല രാജ്യത്തിന്‍റെ തലസ്ഥാനമായി അറിയപ്പെടുന്ന ഇവിടെയാണ് ദശരഥ മഹാരാജാവിന്റെ മകനായി രാമന്‍ ജനിച്ചത്.അഥര്‍വ വേദത്തില്‍ ദൈവങ്ങള്‍ നിര്‍മ്മിച്ച നഗരമായി വിശേഷിപ്പിച്ച അയോധ്യയെ സ്വര്‍ഗ്ഗത്തോളം തന്നെ മനോഹരമാണെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഹിന്ദു അയോധ്യയുടം പഴയ പേരുകളിലൊന്ന് സാകേത് എന്നായിരുന്നുവത്രെ. അക്കാലത്തെ ഏറ്റവും മനോഹരമായി നിര്‍മ്മിച്ച ഒരു കൂട്ടം കെട്ടിടങ്ങളാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നായി ഉയര്‍ത്തി കാണിക്കുന്നത്. ബുദ്ധ ജൈന സംസ്കൃത തുടങ്ങിയവരുടെ പല രേഖകളിലും ഇതിന്‍റെ സൂചനകളുണ്ട്.

അയോധ്യയു‌ടെ ആദ്യ ചരിത്രം വായ്മൊഴിയില്‍ ശേഖരിക്കുന്ചത് 1838 ല്‍ റോബര്‍ട് മോണ്ട്ഗോമറിയാണ്. അതില്‍ പറഞ്ഞിരിക്കുന്നതനുസരിച്ച് രാമന്‍റെ അവസാന പിന്‍ഗാമിയായ ബൃഹദ്ബാലയ്ക്ക് ശേഷം ഇവി‌ടം ഉപേക്ഷിക്കപ്പെട്ടു എന്നാണ്.അവസാന പിന്‍ഗാമിയായ ബൃഹദ്ബാലയ്ക്ക് ശേഷം ഇവി‌ടം ഉപേക്ഷിക്കപ്പെട്ട ഇവി‌ടം പിന്നീട് കാലങ്ങളോളം ആരാലും അറിയാതെ കാടു മൂടപ്പെട്ട് കണ്ടെത്തുവാന്‍ സാധിക്കാത്ത നിലയിലായിരുന്നുവത്രെ. പിന്നീട് ഉജ്ജയിനിയിലെ വിക്രമാധിത്യ മഹാരാജാവാണ് നീണ്ട തിരച്ചിലിലൂടെ അയോധ്യയെ കണ്ടെത്തുന്നതും ഇന്നു കാണുന്ന രീതിയില്‍ പുനരുദ്ധരിക്കുന്നതും.

രാംഘര്‍ കോട്ടയും അതിനോ‌ട് ചേര്‍ന്ന് 360 ക്ഷേത്രങ്ങളും പണിയുന്നതും അദ്ദേഹം തന്നെയാണ്. സത്യത്തിന്റെ പുരുഷനായി അറിയപ്പെടുന്ന രാജാ ഹരിശ്ചന്ദ്രന്‍റെ ജന്മസ്ഥലം കൂടിയാണ് അയോധ്യ.സത്യത്തിനു വേണ്ടി എന്തു ത്യാഗവും ചെയ്യുവാന്‍ സന്നദ്ധനായ അദ്ദേഹത്തെ ഒരു യുഗപുരുഷനായാണ് ഇതിഹാസങ്ങള്‍ വാഴ്ത്തുന്നത്. കൊടുത്ത വാക്കിനു വിലകല്പിച്ച് രാജപദവികള്‍ വിട്ടിറങ്ങി തികച്ചും സാധാരണ ജീവിതം നയിച്ച ഹരിശ്ചന്ദ്രന്‍ ഒരവസരത്തില്‍ പോലും സത്യസന്ധതയും കണിശതയും ഉപേക്ഷിച്ചതേയില്ലയെന്നു കഥകള്‍ പറയുന്നു.

രാമന്‍ തന്റെ ഭൂമിയിലെ കാലം കഴിഞ്ഞപ്പോള്‍ ഇവി‌‌‌‌ടെ സരയൂ നദിയിലിറങ്ങി സരയൂനദിയിലിറങ്ങി സ്വർഗ്ഗാരോഹണം ചെയ്തു എന്നാണ് വിശ്വസിക്കപ്പെ‌‌ടുന്നത്. ഗോരപ്രതാര തീര്‍ത്ഥ എന്നായിരുന്നു പണ്ട് ആ സ്ഥലം അറിയപ്പെ‌ട്ടിരുന്നത്. ഇപ്പോഴത് ഗുപ്താര്‍ ഘാട്ട് എന്നാണ് അറിയപ്പെ‌‌ടുന്നത്. അയോധ്യയുടെ എണ്ണപ്പെട്ട അടയാള സ്ഥാനങ്ങളിലൊന്നാണ് ഇവിടുത്തെ രാംഗര്‍ഹി കോട്ട. നാലു വശവും മതിലാല്‍ ചുറ്റപ്പെട്ട ഹനുമാന്‍ ഗര്‍ഹിയില്‍ എല്ലാ വര്‍ഷവും ലക്ഷക്കണക്കിന് വിശ്വാസികളാണ് എത്തുന്നത്. ഔധിലെ നവാബാണ് ഈ കോട്ട നിര്‍മ്മിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. 70 പടികള്‍ക്കു മുകളിലായാണ് ഇവിടുത്തെ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ ഈ കോട്ടയ്ക്ക് നടുവിലായി ഹനുമാന്‍ രാമജന്മ ഭൂമിക്ക് കാവല്‍ നിന്നിരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇവി‌ടുത്തെ പ്രധാന ക്ഷേത്രത്തില്‍ ബാല ഹനുമാനെയും മാതാവായ അഞ്ജനയുടെയും വലിയ വിഗ്രഹങ്ങള്‍ കാണാം. നഗരത്തിന്‍റെ നടുവിലായാണിത് സ്ഥിതി ചെയ്യുന്നത്.

അയോധ്യയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന അതിമനോഹരമായ കെട്ടി‌‌ടങ്ങളിലൊന്നാണ് കനക്ഭവന്‍. ഒരു ക്ഷേത്രമായാണ് ഇതിനെ കണക്കാക്കുന്നത്. രാമന്‍റെയും സീതയു‌‌‌‌ടെയും വിവാഹത്തിന് രാമന്‍റെ വളര്‍ത്തമ്മയായ കൈകേയി അവര്‍ക്ക് വിവാഹ സമ്മാനമായി നല്കിയതെന്നാണ് കരുതുന്നത്.ഹൈന്ദവ വിശ്വാസമനുസരിച്ച് ഏറ്റവും പുണ്യമായ ഏഴു നഗരങ്ങളില‌‌ൊന്നാണ് അയോധ്യ. സരയൂ നദിയുടെ സാന്നിധ്യം നഗരത്തിന്റെ പവിത്രത വര്‍ദ്ധിപ്പിക്കുക്കുന്നു. ഇത് കൂടാതെ ഇവിടെ നദിയിലിറങ്ങി മുങ്ങി നിവര്‍ന്നാല്‍ പാപങ്ങള്‍ ഇല്ലാതാകുമെന്നുമൊരു വിശ്വാസമുണ്ട്.