സഭയിൽ ദുരൂഹമരണങ്ങളും ലൈം​ഗീക ആസക്തിയും തുടരുന്നു

ക്രൈസ്തവ സഭയെ വിടാതെ വിവാദങ്ങൾ പിന്തുടരുന്നു. പീഡനങ്ങളും മരണങ്ങളും നിത്യസംഭവമായിമാറിക്കൊണ്ടിരിക്കുന്നു. കൊലപാതകമാണോ എന്നുപോലും സംശയം ജനിപ്പിക്കുന്നതരത്തിലുള്ള മരണങ്ങളാണ് നടക്കുന്നത്. കന്യാസ്ത്രീകൾ മാത്രമാണ് നേരത്തെ കൊലപാതകങ്ങൾക്കിരയായിരുന്നതെങ്കിൽ ഇപ്പോൾ വൈദികനും അതിനിരയാകുന്നു.

പാലിയേക്കര ബസേലിയൻ സിസ്റ്റേഴ്സ് മഠത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സന്യാസാർത്ഥിനി ദിവ്യ പി.ജോണിന്റെ മരണത്തിലെ ദുരൂഹതകൾ ഇതുവരെ വിട്ടുമാറിയിട്ടില്ല. പെൺകുട്ടിയുടെ മൃതശരീരത്തിൽ ഭാഗികമായി മാത്രമേ വസ്ത്രങ്ങളുള്ളുവെന്നതും ദുരൂഹത വർദ്ധിപ്പിച്ചിരുന്നു. ചുരിദാറിന്റെ ബോട്ടം മൃതദേഹത്തിൽ കാണാനില്ലാത്തത് സംശയത്തിനിടയാക്കിയിരുന്നു.. കിണറ്റിലെ വെള്ളം ശവശരീരം പുറത്തെടുക്കുന്നയാളുടെ നെഞ്ചിനു താഴെവരെ മാത്രമേയുള്ളതായാണ് കാണപ്പെട്ടിരുന്നത്. ഇത്രയധികെ തെളിവും സിസിടിവി വീഡോയോയുമുണ്ടായിട്ടും കേസിന്റെ അന്വേഷണം എവിടെവരെയും ആയിട്ടില്ല.

ഈ വിവാദം കെട്ടടങ്ങുംമുമ്പാണ് ഇടുക്കി വെള്ളയാംകുടി വൈദികന്റെ പീഡന വിവരം പുറത്താകുന്നത്. ഇടവകക്കാരിയും ഭർതൃമതിയുമായ യുവതിയുമായി പള്ളി മുറിയിൽ വെച്ചയാരുന്നു കാമകേളികൾ, വസ്ത്രങ്ങൾ പോലുമില്ലാതെയുള്ള ദൃശ്യങ്ങളും വീഡിയോയും പുറത്തായതോടെ അമ്പത് കഴിഞ്ഞ വികാരിക്ക് കുപ്പായം ഊരേണ്ടി വന്നിരുന്നു.

അതിനുപിന്നാലെയാണ് തലശ്ശേരി രൂപതയിലെ രണ്ട് വൈദികർക്ക് തിരുവസ്ത്രം നഷ്ടമായത്. പൊട്ടൻപ്ലാവ് ഇടവകയിലെത്തിയ രണ്ട് വൈദികർ പീഡനം നിത്യസംഭവമാക്കി. മാത്യു മുല്ലപ്പള്ളി ഫാ ജോസഫ് പൂത്തോട്ടാൽ എന്നീ രണ്ട് വൈദികരാണ് കന്യാസ്ത്രീകളെയും യുവതികളെയുമടക്കം പീഡിപ്പിച്ചത്. പോൾ അമ്പാട്ട് എന്ന വ്യക്തിയുമായി നടത്തിയ സംഭാഷണം പുറത്തായതോടെ രണ്ട് വൈദികരുടെയും കുപ്പായം നഷ്ടമായിരുന്നു.

അതിനുപിന്നാലെയാണ് കോട്ടയം അയർകുന്നത്ത് പുന്നപ്ര സെന്റ് തോമസ് പള്ളി വികാരി ഫാ. ജോർജ് എട്ടുപറയലിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈദികന്റെ മരണം കൊലപാതകമാണോ എന്ന സംശയമാണ് നാട്ടുകാർ ഉന്നയിക്കുന്നത്. വൈദീകന്റെ കൈയ്യിൽ പ്ളാസ്റ്റി കയർ ബന്ധിച്ചിരുന്നു. ഇത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കിണറ്റിലേക്ക് കെട്ടി ഇറക്കിയതോ എന്ന സംശയം നാട്ടുകാർ ഉയർത്തുകയാണ്‌.

സഭയിൽ നിന്നും മാനസീക് പീഢനം അനുഭവിച്ചിരുന്നു എന്ന് ഇടവകയിലെ വിശ്വാസികൾ പറഞ്ഞു. വരുന്ന വൈദീകർ എല്ലാവരും ഈ ഇടവകയിൽ നിന്നും മാറി പോവുകയാണ്‌. ഇടവകയ്ക്ക് ഒരു മാസം ഒരു ലക്ഷം രൂപ ചിലവുണ്ട്. ഇപ്പോൾ അതൊന്നും മുന്നോട്ട് കൊണ്ടുപോകാൻ ആകുന്നില്ല. പള്ളിക്ക് ഇപ്പോൾ ആരും പിരിവു കൊടുക്കുന്നില്ല.

fr george ettupara
fr george ettupara

കാരണം 100 കൊല്ലമായ ക്രൂശിത രൂപം സഭ അധികൃതർ പള്ളിയിൽ നിന്നും മാറ്റിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഇടവകക്കാർ സ്വന്തം ഇടവക വിട്ട് മറ്റ് പള്ളികളിൽ പോകാൻ തുടങ്ങിയിരുന്നു. മാത്രമല്ല പള്ളിയിൽ വരുന്ന കുടുംബങ്ങൾ ആകട്ടേ പള്ളിയിലേക്ക് പിരിവു കൊടുക്കുന്നതും അവസാനിപ്പിച്ചു. ഇതോടെ കഴിഞ്ഞ ഏറെ കാലമായി ഈ പള്ളിയും അതിന്റെ ചിലവും മറ്റും ഏറെ സാമ്പത്തിക വിഷമത്തിലാണ്‌. പണം ഇല്ലാത്തതും കടക് കയറിയതും ആയ പള്ളിയിൽ ഒരു വൈദീകനും സേവനം അനുഷ്ടിക്കാൻ തയ്യാറാകുന്നില്ല. അങ്ങിനെ ഇരിക്കെയാണ്‌ അമേരിക്കയിൽ നിന്നും ഏതാനും നാൾ മുമ്പ് വന്ന ഫാ. ജോർജ് എട്ടുപറയൽ ഈ പള്ളിയിൽ ചുമത ഏല്ക്കുന്നത്