ഒരു ലിറ്റർ പെട്രോളിന്റെ 73.3% നികുതിയും സംസ്ഥാന സർക്കാരിന്‌,dr c v ananda bose

പെട്രോൾ വില വർധന അതിസങ്കീർണമായ ഒരു പ്രശനമാണ്.. അത് ഒരു ഊരാക്കുടുക്കാണ്.. അത് അഴിച്ചു മാറ്റാൻ രണ്ട് പ്രശ്നങ്ങളുണ്ടെന്ന് പറയുകയാണ് കേന്ദ്ര സർക്കാർ നയ രൂപീകരണ വിദഗ്ദനും മുൻ ഐഎഎസ് ഉദ്യോ​ഗസ്ഥനുമായ ഡോ സി വി ആനന്ദ ബോസ് C. V. Ananda Bose. പെട്രോൾ വില നിയന്ത്രണം ​ഗവൺമെന്റിന് വെളിയിൽ കൊണ്ടുവന്നത് ഇന്ത്യ കണ്ട മികച്ച ധനകാര്യ മന്തി മൻമോഹൻസിം​ഗാണ്.. സാമ്പത്തികമായ ഒരടിത്തറയുണ്ട്… ഇത് ജനങ്ങളെ ബാധിക്കുന്ന പ്രശ്നമാണ്.. പെട്രോളിലുള്ള നികുതി കൂടുതലും കിട്ടുന്നത് ​ഗവൺമെന്റിനാണ്.. ഈ വില വർധന കുറക്കാൻ കേന്ദ്ര ​ഗവൺമെന്റിനും സംസ്ഥാന ​ഗവൺമെന്റിനും കുറക്കാൻ സാധിക്കും.. ഒരു ലിറ്റർ പെട്രോളിൽ ഈടാക്കുന്ന നികുതിയുടെ 73.3% വും കിട്ടുന്നത് കേരളത്തിനാണെന്ന് സിവി ആനന്ദ ബോസ് കർമ ന്യൂസിനോട് പറഞ്ഞു

പെട്രോൾ വില ജിഎസ്ടിയിൽ കൊണ്ടുവന്നാൽ ഒറ്റനികുതിയിലേക്കെത്തും അങ്ങനെ പെട്രോൾ വില കുറയും.. അത് തീരുമാനിക്കേണ്ടത് സംസാഥനങ്ങളാണ്.. പക്ഷെ സംസ്ഥാനങ്ങളൊന്നും അതിന് തയ്യാറല്ല. സാധാരണക്കാരായ ജനങ്ങൾക്കാണ് അത്യാവശ്യമായി പെട്രോൾ നികുതി കുറച്ചു നൽകേണ്ടത്.. രാഷ്ട്രീയക്കാർക്കും പണമുള്ളവർക്കും നികുതി കുറക്കേണ്ട ആവശ്യമില്ലെന്നും സിവി ആനന്ദബോസ് പറയുന്നു.. ഇനി ചെയ്യാൻ സാധിക്കുന്ന കാര്യം ഇലക്ട്രിക്ക് കാറുകൊണ്ടുവരിക എന്നതാണ്. നമ്മുടെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എന്തിനാണ് ഇത്രയധികം കാറുകൾ, അത് കുറക്കുക തന്നെ വേണം.. ഒത്തരി വാഹനങ്ങളുടെ അകമ്പടിയോടു കൂടി യാത്ര ചെയ്യണമെങ്കിൽ ആനപ്പുറത്തിരുന്ന് പോയാൽ പോരെ, അപ്പോൾ ഉയർന്നിരിക്കുകയും ചെയ്യാമല്ലോയെന്ന് സിവി ആനന്ദബോസ് കർമ ന്യൂസിനോട് പറഞ്ഞു