അഞ്ച് യുവാക്കള്‍ വാല്‍പ്പാറയില്‍ ഒഴിക്കില്‍പ്പെട്ട് കാണാതായി

പാലക്കാട്. വാല്‍പ്പാറയില്‍ ഒഴിക്കില്‍പ്പെട്ട് അഞ്ച് യുവാക്കളെ കാണാതായി. പുഴയില്‍ കുളിക്കാനായി ഇറങ്ങിയ യുവാക്കളെയാണ് കാണാതായത്. വാല്‍പ്പാറയിലെ ഷോളയാര്‍ എസ്‌റ്റേറ്റിലെ പുഴയിലായിരുന്നു അപകടം.

പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ അഞ്ച് യുവാക്കളും ഒഴിക്കില്‍പ്പെട്ടതായിട്ടാണ് വിവരം. കോയമ്പത്തൂര്‍ സ്വദേശികളാണ് അപകടത്തില്‍ പെട്ടതെന്നാണ് വിവരം. അതേസമയം യുവാക്കളെ രക്ഷിക്കുന്നതിനായി നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേര്‍ന്നു തിരച്ചില്‍ നടത്തുകയാണ്.