ജസ്‌നയെ കണ്ടെത്തും; പ്രതീക്ഷ വലുതാണ്.

ജസ്നയുടെ അച്ഛനും സഹോദരനും കർമ്മ ന്യൂസിൽ. ജസ്‌നയെ കണ്ടെത്താൻ ആകുമെന്ന ശുഭപ്രതീക്ഷയുണ്ടെന്ന് ജസ്നയുടെ അച്ഛൻ.സ്വന്തം നിലക്കുള്ള അന്വേഷണം നിറുത്തി. തങ്ങൾക്ക് ഇനി അങ്ങനെ മുന്നോട്ട് പോകാനാകില്ല.അന്വേഷണ സംഘവുമായി സഹകരിക്കുന്നു. എസ് പി യും ഡി വൈ എസ് പി യും എന്നും വിളിക്കും.അന്വേഷണ സംഘം പറയുന്ന വിവരങ്ങൾ മാത്രമേ അറിയു.അവർ ആവശ്യപ്പെടുന്ന കാര്യങ്ങൾ ചെയ്ത് കൊടുക്കും.

ജസ്‌നയെ ആൾക്കാർ കണ്ടിരുന്നു എന്ന് കേൾക്കുമ്പോൾ സന്തോഷം. വ്യാജ പ്രചാരണങ്ങളിൽ ദുഃഖമുണ്ടെന്ന് ജയിംസ്.സി ബി ഐ അന്വേഷണം ആവശ്യമെന്ന് ജസ്നയുടെ സഹോദരൻ ജെയ്സ്.ബിസിനസ്സ് ശത്രുക്കൾ വ്യാജ പ്രചാരണം നടത്തുന്നു.രണ്ടു ടീം അന്വേഷണം നടത്തണം. സമൂഹത്തിനും മാധ്യമങ്ങൾക്കും മനഃസാക്ഷിയില്ലെന്ന് ജെയ്സ്.ചര്‍ച്ചയുടെ പുര്‍ണരുപം വിഡിയോയില്‍ കാണാം.

https://youtu.be/9sdE1dgftkY