തൃശൂര്‍ പുത്തൂര്‍ കൈനൂര്‍ ചിറയില്‍ കുളിക്കാന്‍ ഇറങ്ങിയ നാല് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

തൃശൂര്‍. കുളിക്കാന്‍ ഇറങ്ങിയ നാല് വിദ്യാര്‍ഥികള്‍ പുത്തൂര്‍ കൈനൂര്‍ ചിറയില്‍ മുങ്ങിമരിച്ചു. തൃശൂര്‍ സെന്റ് തോമസ് കോളേജിലെയും സെന്റ് അലോഷ്യസ് കോളേജിലെയും ബിരുദ വിദ്യാര്‍ഥികളാണ് ഇവര്‍. അപകടത്തില്‍ അഭി ജോണ്‍, നിവേദ് കൃഷ്ണ, അര്‍ജുന്‍ അലോഷ്യസ്, സിയാദ് ഹുസൈന്‍ എന്നിവരാണ് മരിച്ചത്.

അപകടത്തില്‍ പെട്ട വിദ്യാര്‍ഥികളെ നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും ഇവരെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. നിലവില്‍ രണ്ട് പേരുടെ മൃതദേഹം കരയില്‍ എത്തിച്ചു.