ശിവശങ്കർ ഒരു വിശ്വാസവഞ്ചകനാണ്, ഈ ദുർ​ഗന്ധം മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് എത്തിയിട്ടില്ല- മന്ത്രി ജി. സുധാകരൻ

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറുമായുള്ള ബന്ധങ്ങളുടെ കൂടുതൽ തെളുവുകൾ പുറത്ത് വന്നതോടെ രൂക്ഷ വിമർശനവുമായി മന്ത്രി ജി. സുധാകരൻ രം​ഗത്ത്. സ്വർണക്കടത്തിൽ ശിവശങ്കരന് പങ്കുണ്ടെന്ന് തെളിഞ്ഞിട്ടില്ലെങ്കിലും സർക്കാരിനോട് ശിവശങ്കരൻ വിശ്വാസവഞ്ചനകാട്ടിയെന്ന് അദ്ദേഹം പറഞ്ഞു. ദുർഗന്ധം ശിവശങ്കരൻ വരെ മാത്രമേയുള്ളൂ എന്നുംം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

ഐഎഎസുകാരെ പറ്റി കമ്യൂണിസ്റ്റ് പാർട്ടിക്ക് നല്ല കാഴ്ചപ്പാടുണ്ട്. ഇഎംഎസിന്റെ കാലം തൊട്ട്. അവരില്ലാതെ ഭരിക്കാനാവില്ല, പക്ഷേ അവരല്ല ഭരിക്കുന്നത്. ഭരിക്കുന്നത് ജനാധിപത്യ സർക്കാരാണെന്നും മന്ത്രി പറഞ്ഞു.‌

സ്വപ്‌നയുമായുള്ള സൗൃഹദം മാപ്പർഹിക്കാത്ത കുറ്റമാണ്. ലൈഫ് മിഷൻ പദ്ധി കരാറുകരാനിൽനിന്ന് സ്വപ്‌ന പണം വാങ്ങിയതിന് ഞങ്ങൾ എന്ത് പിഴച്ചുവെന്നും അദ്ദേഹം ചോദിച്ചു.ശിവശങ്കരൻമാരെ സൃഷ്ടിക്കാൻ സമ്മതിക്കില്ലെന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി അറിഞ്ഞ് കൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അറിയാതെ ചെയ്ത കുറ്റങ്ങൾക്ക് ഭരണഘടനാ ബാധ്യതയില്ലെന്നും ജി സുധാകരൻ പറഞ്ഞു.