തെളിയിക്കൂ, തൂങ്ങി മരിക്കാം- കേജരിവാളിന് ചലഞ്ചുമായി ഗംഭീര്‍

ഡല്‍ഹി: ആം ആദ്മിയുടെ ആ​രോ​പ​ണ​ങ്ങ​ള്‍ തെ​ളി​യി​ച്ചാ​ല്‍ പ​ര​സ്യ​മാ​യി തൂ​ങ്ങി​ മ​രി​ക്കാ​ന്‍ ത​യ്യാറാണെന്ന് ഈ​സ്റ്റ്ഡ​ല്‍​ഹി ബി​ജെ​പി സ്ഥാനാര്‍ത്ഥി​യും മു​ന്‍ ക്രി​ക്ക​റ്റ് താ​ര​വു​മാ​യ ഗൗതം ഗംഭീര്‍.

ആം ആദ്മി പാര്‍ട്ടിയ്ക്കും നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിനെയുമാണ്‌ ഗം​ഭീ​ര്‍ വെല്ലുവിളിച്ചിരിക്കുന്നത്.

എ​തി​ര്‍ സ്ഥാനാര്‍ത്ഥിയും എ​എ​പി നേ​താ​വു​മാ​യ അ​തി​ഷി മ​ര്‍​ലി​ന​യെ അ​ധി​ക്ഷേ​പി​ച്ച്‌ നോ​ട്ടീ​സ് വി​ത​ര​ണം ചെ​യ്തെുവെന്നായിരുന്നു എഎപിയുടെ ആരോപണം. തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഗംഭീര്‍ കേജരിവാളിനെ വെല്ലുവിളിച്ചിരിക്കുന്നത്.

”ചലഞ്ച് നമ്ബര്‍ 3 അരവിന്ദ് കേജരിവാളിനും എഎപിയ്ക്കും. നോ​ട്ടീസ് പ്രചരിപ്പിച്ചു എന്ന ആരോപണ൦ തെളിഞ്ഞാല്‍ പ​ര​സ്യ​മാ​യി തൂ​ങ്ങി​ മരി​ക്കാ​ന്‍ ഞാന്‍ തയാറാണ്. മറിച്ചാണെങ്കില്‍ കേജരിവാള്‍ രാഷ്ട്രീയത്തില്‍
നിന്നും പിന്‍വാങ്ങണ൦. അംഗീകരിക്കുന്നോ?”- ഇതായിരുന്നു ഗംഭീറിന്‍റെ ട്വീറ്റ്.
അരവിന്ദ് കേജരിവാളിനെ പോലെയൊരാള്‍ ഡല്‍ഹി മുഖ്യമന്ത്രി ആയിരിക്കുന്നത് അപമാനകരമാണെന്നും തനിക്കെതിരെയുയര്‍ന്ന ആരോപണം തെളിയിക്കപ്പെട്ടാല്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ തയ്യാറാണെന്നും ഗംഭീര്‍ പറഞ്ഞു.

തെളിവുകളില്ലാതെ ഒരാളുടെ മേല്‍ ആരോപണ൦ ഉന്നയിക്കാന്‍ എങ്ങനെ കഴിയുമെന്നും തനിക്കെതിരെ അനാവശ്യ ആരോപണങ്ങള്‍ ഉയര്‍ത്തിയ ആം ആദ്മി നേതാക്കള്‍ക്കെതിരെ മാനനഷ്ടത്തിന് കേസ് നല്‍കുമെന്നും ഗംഭീര്‍ പറഞ്ഞു.

കൂടാതെ, പ്രചരണ പരിപാടികള്‍ക്കിടയില്‍ എന്നെങ്കിലും താന്‍ എതിര്‍ സ്ഥാനാര്‍ത്ഥികളെ അപമാനിച്ച്‌ സംസാരിച്ചിട്ടുണ്ടോയെന്നും ഗംഭീര്‍ ചോദിക്കുന്നു. അതേസമയം, ഗംഭീറിനെതിരെയുയര്‍ന്ന ആരോപണത്തില്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പരാതി നല്‍കി.

ബി​ജെ​പി​യു​ടെ കൃ​ഷ്ണ​ന​ഗ​ര്‍ കൗ​ണ്‍​സി​ല​ര്‍ സ​ന്ദീ​പ് ക​പൂ​റാ​ണ് പ​രാ​തി നല്‍​കി​യ​ത്. പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ കമ്മീഷന്‍ പോ​ലീ​സി​നു നി​ര്‍​ദേ​ശം ന​ല്‍​കി.