
ദുബായ്. കഴിഞ്ഞ മാസം കറാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഒരു മലയാളികൂടി മരിച്ചു. ദുബായ് റാശിദ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന തലശ്ശേരി പുന്നോല്‍ സ്വദേശി നഹീല്‍ നിസാറാണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി.
കഴിഞ്ഞ 17നാണ് ബില്‍ഡിങ്ങില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപിടുത്തം ഉണ്ടായത്. മലപ്പുറം പറവണ്ണ സ്വദേശി യഅഖൂബ് അബ്ദുല്ല. പരിക്കേറ്റ് ചികിത്സയിലായിരുന്ന തലശ്ശേരി സ്വദേശി നിധിന്‍ദാസ് എന്നിവര്‍ നേരത്തെ മരിച്ചിരുന്നു. ശനിയാഴ്ച രാവിലെയാണ് നിഹാല്‍ മരിച്ചത്.
നിസാര്‍ ഡമാക്ക് ഹോള്‍ഡിങ് ജീവനക്കാരനാണ്. പുന്നോല്‍ കഴിച്ചാല്‍ പൊന്നബത്ത് പൂഴയില്‍ നിസാറിന്റെയും ഷഫൂറയുടെയും മകനാണ്.