ഒരാൾ കുറെ നാൾ ആയിട്ട് എന്നെ വേണമെന്ന് പറഞ്ഞ് പുറകെ നടന്നു- ​ഗായത്രി സുരേഷ്

ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെ സിനിമാലോകത്തെത്തി ചുരുങ്ങിയ സിനിമകളിലൂടെ മലയാളിയുടെ മനസിൽ സ്ഥാനം പിടിച്ച നടിയാണ് ഗായത്രി സുരേഷ്. ഒരേ മുഖം, ഒരു മെക്സികൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വർണ്യത്തിൽ ആശങ്ക തുടങ്ങിയവയാണ് ഗായത്രി വേഷമിട്ട മറ്റു ചിത്രങ്ങൾ. താരത്തിന്റെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വൈറലായിരുന്നു. കൊച്ചിയിൽ വെച്ച് കാറപകടം നടന്നിട്ടും വണ്ടി നിറുത്താതെപോയതാണ് പ്രശ്നങ്ങൾക്ക് കാരണം, തുടർന്ന് ചില വിശദീകരണവുമായി ​ഗായത്രി എത്തിയിരുന്നു. ഇപ്പോളിതാ കുറേ നാളുകളായിട്ട് തന്റെ പിന്നാലെ ഒരാൾ നടക്കുന്നുണ്ടെന്നും, പ്രേമം നിരസിച്ചു എന്ന പേരിൽ ആസിഡ് അറ്റാക്ക് ഉണ്ടാകുമോ എന്ന് ഭയമാണെന്നും തുറന്നു പറയുകയാണ് ഗായത്രി സുരേഷ്.

ഇപ്പോഴിതാ തന്റെ പിറകെ നടന്ന ഒരാളെക്കുറിച്ച് ഗായത്രി മനസ് തുറന്നിരിക്കുകയാണ്. ഫ്‌ളവേഴ്‌സ് ചാനലിലെ പരിപാടിയായ ഒരു കോടിയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു ഗായത്രി മനസ് തുറന്നത്.

ബാങ്കിൽ ജോലി ചെയ്യുന്ന കാലത്ത് എന്റെ പിറകെ ഒരാൾ നടക്കുമായിരുന്നു. പോവുന്ന ഇടത്ത് എല്ലാം പിന്നാലെ വരും. ഞാൻ താമസിയ്ക്കുന്ന ഫ്‌ളാറ്റിന്റെ താഴെ തന്നെ മുറിയെടുത്ത് താമസം തുടങ്ങി. അടിക്കടി വന്ന് ഡോറിൽ മുട്ടും. ബാങ്കിൽ എല്ലാവരോടും പറഞ്ഞത് ഞാൻ അയാളെ പ്രണയിച്ച്, സിനിമയിൽ എത്തിയപ്പോൾ ചതിച്ചു എന്നാണ്. അത് എനിക്ക് ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു. പിന്നീട് ഞാൻ അഭിമുഖങ്ങളിൽ ഈ സംഭവം പറയാൻ തുടങ്ങിയതോടെ അയാൾ പിന്നാലെ നടക്കുന്നത് നിർത്തി