ഗോവയിൽ മമതയുടെ തൃണമൂൽ പണവുമായി വോട്ടുപിടിക്കുന്നു, കൈയ്യോടെ പിടികൂടി നാട്ടുകാർ

ഗോവയിൽ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് വോട്ടർമാർക്ക് പണം നല്കി എന്നാരോപിച്ച് മറ്റ് പാർട്ടികളും നാട്ടുകാരും ക്ഷുഭിതരായി. ബംഗാളിൽ അഴിമതി പണവുമായി ഗോവയിലെ വോട്ടിങ്ങ് അട്ടിമറിക്കാൻ തൃണമൂൽ ശ്രമിച്ചു എന്ന് ബിജെപിയും ആം ആദ്മിയും ആരോപിച്ചു. നാവാലി നിയമ സഭാ സീറ്റിലാണ്‌ സംഘർഷം ഉണ്ടായത്. ഇവിടുത്തേ ഒരു മുസ്ളീം കുടുംബത്തിൽ പണവുമായി തൃണമൂൽ കോൺഗ്രസ് എത്തി എന്നും പോലീസ് വന്നപ്പോൾ തൃണമൂൽ നേതാക്കൾ കക്കൂസിലും മറ്റും കയറി ഒളിച്ചു എന്നുമാണ്‌ ആരോപണം.

ഏറെ സമാധാനപരമായി ജീവിക്കുന്ന നാട്ടിൽ ഇതുവരെ ഇല്ലാത്ത വിധം തൃണമൂൽ ഗുണ്ടകൾ കയറി നിരങ്ങുന്നു എന്നും പണം നല്കി വോട്ട് വാങ്ങിക്കുന്നു എന്നും ഗോവയിൽ മമത കലാപത്തിനു ശ്രമിക്കുന്നു എന്നും ബിജെപി കുറ്റപ്പെടുത്തി.ഈശ്വർ പോറ്റിയുടെ റിപോർട്ടിലേക്ക്

തൃണമൂലുകാരുടെ പണം ഒളിപ്പിച്ചു എന്നും പണം കൈമാറി എന്നും പറയുന്ന മുസ്ളീം കുടുംബത്തിലേക്ക് കർമ്മ ന്യൂസ് ചെല്ലുകയുണ്ടായി. അവർക്ക് പറയാനുള്ളത് ഇങ്ങിനെ..പോലീസ് അരാജകത്വം ആണെന്നും വീട്ടിൽ അതിക്രമിച്ച് കയറുന്നു എന്നും രോഗികൾ ഉള്ള വീട്ടിലാണ്‌ അതിക്രമം ഉണ്ടായത് എന്നും ഇവർ കർമ ന്യൂസിനോട് പറഞ്ഞു