മാരുതി സുസുക്കിയുടെ മുന്‍ മേധാവിയായിരുന്ന ജഗദീഷ് ഖട്ടാര്‍ അന്തരിച്ചു

ന്യൂഡല്‍ഹി: മാരുതി സുസുക്കിയുടെ മുന്‍ മേധാവിയായിരുന്ന ജഗദീഷ് ഖട്ടാര്‍ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെയാണ് മരണം. 1993-ലാണ് മാര്‍ക്കറ്റിങ്ങ് ഡയറക്ടറായി അദ്ദേഹം മാരുതിയുടെ ഭാഗമാകുന്നത്.

2007-ലാണ് ജഗദീഷ് ഖട്ടാര്‍ മാരുതി സുസുക്കിയുടെ എം.ഡി. സ്ഥാനമൊഴിയുന്നത്. 1969 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ജഗദീഷ് ഖട്ടാര്‍ വിവിധ കേന്ദ്ര-സംസ്ഥാന സര്‍വീസുകളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് മാരുതിയുടെ ഭാഗമാകുന്നത്.