മോദിയുടെ സത്യപ്രതിജ്ഞാ സമയത്ത് നടത്താനിരുന്ന ദു:ഖാചരണം ജമാഅത്ത് കൗണ്‍സില്‍ പിന്‍വലിച്ചു; ഖേദം പ്രകടിപ്പിച്ചു

നരേന്ദ്രമോദിയുടെ കീഴിലുള്ള സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന മെയ് 30ന് സംസ്ഥാനത്ത് ദു:ഖാചരണം നടത്തുമെന്ന ജമാഅത്ത് കൗണ്‍സിലിന്റെ പ്രസ്താവനയില്‍ പ്രസിഡന്റ് എ പൂക്കുഞ്ഞ് ഖേദം പ്രകടിപ്പിച്ചു. ജനാധിപത്യ രീതിയില്‍ അധികാരമേറ്റ സര്‍ക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നതിനെതിരെ മുസ്ലിം സംഘടനകളില്‍ നിന്നടക്കം എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലാണ് പിന്‍മാറ്റവും ഖേദപ്രകടനവും

ജനാധിപത്യ പ്രക്രിയ വഴി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ എന്ന നിലയില്‍ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നതായി പൂക്കുഞ്ഞ് പറഞ്ഞു. മതന്യൂനപക്ഷങ്ങളെ വിശ്വാസത്തിലെടുക്കണമെന്നും ജനങ്ങളെ ഒന്നായി കാണുമെന്നുമുള്ള മോദിയുടെ പ്രസ്താവന സ്വാഗതാര്‍ഹമാണെന്നും പൂക്കുഞ്ഞ് പ്രതികരിച്ചു.