സ്ത്രീകളെ വെറും ലൈംഗീക ഉപകരണങ്ങളായി മാത്രം കാണുന്ന..ലിംഗം കൊണ്ട് ചിന്തിച്ച്..ലിംഗം കൊണ്ട് കാണുന്ന നികൃഷ്ടജന്മങ്ങള്‍, ജസ്ല മാടശേരി പറയുന്നു

അനശ്വര രാജന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രം വലിയ വിവാദമായിരുന്നു.ഇതിന് പിന്നാലെ നടിയെ പിന്തുണച്ച് പലരും രംഗത്തെത്തി.ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സദാചാര ആങ്ങളമാര്‍ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍ ജസ്ല മാടശേരി.നിങ്ങള്‍ പറഞ്ഞ ഫെമിനിച്ചികള്‍ പൊട്ടിക്കരഞ്ഞു.നിങ്ങള്‍ മാറിയോ..പീഡനങ്ങള്‍ക്കറുതി വന്നോ.മത്സരയിനം പോലെ കുന്നുകൂടുകയല്ലാതെ.പെണ്ണുങ്ങള്‍ വസ്ത്രമിട്ട് ശരീരം മൂടണം.നിങ്ങളുടെ കണ്ണുകളെ നിയന്ത്രിക്കാന്‍ അല്ലെ.നിങ്ങള്‍ക്കിഷ്ടമുള്ള വസ്ത്രം നിങ്ങള്‍ക്ക് ധരിക്കാം..വസ്ത്രം ഒരാളുടെ കംഫര്‍ട്ട് ആണ്..അയാള്‍ക്കിഷ്ടമുള്ളത് ധരിക്കാം.എന്നാല്‍ പെണ്ണ് ധരിച്ചാല്‍..അതിന്റെ നീളം കുറഞ്ഞാല്‍ നിങ്ങള്‍ക്കവള്‍ വെടി വേശ്യ…ചാന്‍സ് കിട്ടാന്‍ കൂടെക്കിടക്കുന്നവള്‍.ആണുങ്ങളെ മയക്കാന്‍..നിങ്ങളുടെ കമന്റ്‌സ് വായിച്ച് അറപ് വന്നു-ജസ്ല ഫേസ്ബുക്കില്‍ കുറിച്ചു.ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം,നിങ്ങളൊക്കെ എന്ത് ഫെമിനിച്ചികളാണ്..പ്‌സ്യൂഡോ ഫെമിനിസ്റ്റുകളല്ലെ ടീ നീയൊക്കെ.ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തപ്പോഴും മറ്റൊരു പെണ്‍കുട്ടി പീഡിപ്പിക്കപ്പെ്ടപ്പോഴുമൊക്കെ നിന്റെയൊക്കെ വായില്‍ ഉണ്ടംപൊരി പുഴുങ്ങി വെച്ചേക്കുവാരുന്നോ?തുണിയുരിയല്‍ വന്നപ്പോ മാത്രം ഫെമിനിസവും ഫെമിനിച്ചികളും ഉണര്‍ന്നല്ലോ.പട്ടി ഷോയിസ്റ്റുകളേ.ആഹാ അന്തസ്സ്.ഇത്യാതി കമന്റുകളുടെ ക്ലീശേ ഘോഷയാത്ര കണ്ട് ചിരിവന്നെഴുതുന്നതാണ്.ഒന്ന് ചോദിച്ചോട്ടെ പുരുഷ കേസരികളെന്നും ആണത്തത്തിന്റെ മൊത്തക്കച്ചവട വിതരണക്കാരെന്നും സ്വയം വിളിക്കുന്ന പരിചയപ്പെടുന്ന കേരളത്തില്‍ 70 ശതമാനത്തോളം വരുന്ന ഷോവനിസ്റ്റ് ആങ്ങളമാരെ.(ഡിങ്കനാണേ എന്റാങ്ങളമാരല്ല..എനിക്കൊട്ടു വേണ്ടതാനും)ഏതു വിഷയത്തില്‍ എപ്പോ പ്രതികരിക്കണമെന്ന് തികച്ചും ഒരാളുടെ വ്യക്തിപരമായ കാര്യമാണ്.ആര്‍ക്കും പ്രതികരണവും പ്രതികരിക്കായ്മയും ഒരു ഉപദ്രവമല്ലാത്തിടത്തോളം അതൊരു ക്രൈം അല്ല താനും.മറ്റൊന്ന്.തിരിച്ചൊന്നു ചോദിച്ചാലോ.നിങ്ങളിപ്പറയുന്ന ഷൊവനിസ്റ്റ് ആങ്ങളമാര്‍ എന്തുകൊണ്ട് പീഡനസമയത്തും ആത്മഹത്‌യാ സമയത്തും പ്രതികരിച്ചില്ല..അവിടെയും ഇരയാക്‌പ്പെ്ടത് പെണ്ണുങ്ങളല്ലേ..പുരുഷാധിപത്യ ചക്രം തിരിച്ച് കൊന്ന് തള്ളിയതല്ലെ ഈ കേസുകളൊക്കെ മറ്റോരോ പുരുഷ കേസരികള്‍.ഞങ്ങള്‍ പെണ്ണുങ്ങളെത്ര പീഡനത്തിന് വാവിട്ട് കരയണം..എത്ര ചതിക്ക് നെഞ്ച് തല്ലണം..എത്ര കൊലപാതകത്തിന് ആത്മഹത്യക്കും നിലവിളിച്ച് പ്രതിഷേധിക്കണം..ഇന്നും ഇന്നലേയും തുടങ്ങിയതാണോ പീഡനങ്ങള്‍..പ്രതികരിക്കാത്തവരായിരുന്നോ സ്ത്രീകള്‍.എന്നിട്ട് മാറിയോ..എണ്ണം കൂടുകയും തുടരുകയുമല്ലാതെ..ആങ്ങള തമ്പ്രാക്കന്‍മാര്‍ ഒരിക്കലെങ്കിലും ശബ്ദിച്ചോ..ഞങ്ങടെ തെറ്റാണ്…ചിന്താഗതികളുടെയും പ്രവര്‍ത്തനത്തിന്റെയും പ്രശ്‌നമാണ്..മറ്റൊരാണ് ചെയ്ത തെറ്റിന് മാപ്പപേക്ഷിച്ചോ.ഇല്ല.അവിടെയും ഫെമിനിച്ചി ബാനറൊട്ടിച്ച് നിങ്ങള്‍ കൊടുത്ത സ്ത്രീകള്‍ പ്രണികരിക്കണം..അതും നിങ്ങള്‍ക്ക് തൃപ്തിപ്പെടത്തക്കവണ്ണം.സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാക്കപ്പെടുന്ന കാലത്തോളം ഈ ലോകം സമാധാനമോ തുല്ല്യതയോ പുരോഗതിയോ കൈവരിക്കുകയില്ല.രമേഷ് ചെന്നിത്തല പറഞ്ഞപോലെ… നിങ്ങള്‍ക്ക് മാത്രം പീഡിപ്പിച്ചാ മതിയോ ഞങ്ങള്‍ക്കായിക്കൂടെ ലൈനാണ്.. ഒരു മത്സരമാണോ ഇതെന്ന് പലപ്പോഴും തോന്നും.പെണ്ണിന്റെ കാലു കണ്ടാല്‍ നിങ്ങളസ്വസ്തരാവും..അവള്‍ ശരീരം വില്‍ക്കാന്‍ വെച്ചിരിക്കുകയാണ്..പീഡനങ്ങള്‍ നടക്ുന്നതിന് പെണ്ണുങ്ങളുടെ വസ്ത്രമാണ് പ്രശ്‌നം..നോട്ടമാണ് സ്വഭാവമാണ് തുടങ്ങി നിങ്ങള്‍ സ്ത്രീകളുടെ രോമക്കുത്തുകളെ വരെ പഴിച്ചോണ്ടിരിക്കുന്നു.എന്നിട്ടും പീഡന പരമ്പര കള്‍ തുടരുന്നു.90 വയസ്സും 75 വയസ്സും 2 വയസും ഓട്ടിസം ബാധിച്ച കൊച്ചും സെറിബ്രല്‍ പാഴ്‌സിയുള്ള പെണ്‍കൊച്ചും മൂകയും ബധിരയുമായ നിലവിളിക്കാന്‍ പോലും കെല്‍പില്ലാത്തകൊച്ചും..കേറിക്കിടക്കാന്‍ വീടില്ലാതെ തെരുവില്‍ ശരണം പ്രാപിച്ച ഗര്‍ഭിണിയായ അമ്മയും അവരുടെ 3 വയസ്സുള്ള മകളും പുരുഷനാല്‍ ബലാത്സംഗത്തിനിരയായി ക്രൂരമായി പീഡിപ്പിക്കപ്പെട്ടു ഈ കേരളത്തില്‍..ട്രൈനില്‍ യാത്ര ചെയ്ത സൗമ്യയും വീട്ടിലിരുന്ന ജിഷയും പീഡിപ്പിക്കപ്പെട്ടു.നിങ്ങള്‍ പറഞ്ഞ ഫെമിനിച്ചികള്‍ പൊട്ടിക്കരഞ്ഞു.നിങ്ങള്‍ മാറിയോ..പീഡനങ്ങള്‍ക്കറുതി വന്നോ.മത്സരയിനം പോലെ കുന്നുകൂടുകയല്ലാതെ.പെണ്ണുങ്ങള്‍ വസ്ത്രമിട്ട് ശരീരം മൂടണം.നിങ്ങളുടെ കണ്ണുകളെ നിയന്ത്രിക്കാന്‍ അല്ലെ.നിങ്ങള്‍ക്കിഷ്ടമുള്ള വസ്ത്രം നിങ്ങള്‍ക്ക് ധരിക്കാം..വസ്ത്രം ഒരാളുടെ കംഫര്‍ട്ട് ആണ്..അയാള്‍ക്കിഷ്ടമുള്ളത് ധരിക്കാം.എന്നാല്‍ പെണ്ണ് ധരിച്ചാല്‍..അതിന്റെ നീളം കുറഞ്ഞാല്‍ നിങ്ങള്‍ക്കവള്‍ വെടി വേശ്യ…ചാന്‍സ് കിട്ടാന്‍ കൂടെക്കിടക്കുന്നവള്‍.ആണുങ്ങളെ മയക്കാന്‍..നിങ്ങളുടെ കമന്റ്‌സ് വായിച്ച് അറപ് വന്നു.തലയില്‍ തട്ടമിടാത്തതിന് ഞാന്‍ കേട്ടപഴികള്‍ ഒരുപാടാണ്.പര്‍ദ്ധധരിച്ചാല്‍ അതിന് തെറിവിളികണ്ട് ചിരിച്ചിട്ടുണ്ട്.നിങ്ങളെന്തൊരു വൃത്തികെട്ട ജന്‍മങ്ങളാണ്.സ്ത്രീകളെ വെറും ലൈംഗീക ഉപകരണങ്ങളായി മാത്രം കാണുന്ന..ലിംഗം കൊണ്ട് ചിന്തിച്ച്..ലിംഗം കൊണ്ട് കാണുന്ന നികൃഷ്ടജന്മങ്ങള്‍.സദാചാര കേരളമെ.നാണക്കേട് തോന്നുന്നു..