മന്ത്രി വീണേ നിനക്ക് സ്ത്രീകൾക്ക് ഇല്ലാത്ത എന്താണ് അധികമായുള്ളത് പ്രതികരിച്ച് ജീമോൻ

ക്രൈം മാ​ഗസിൻ എഡിറ്റർ ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം ശക്തമാവുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലിസുകാർ തന്നെ സ്ഥാപനത്തിൽ കയറി വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ചു കൊണ്ടു പോവുകയാണെന്ന് കാണിച്ച് ഒറ്റയാൾ പോരാട്ടം നടത്തുകയാണ് ജീമോൻ കല്ലുപുരക്കലെന്ന പൊതു പ്രവർത്തകൻ.

നന്ദ കുമാറിന്റെ സ്ഥാപനത്തിൽ കയറി വൻ മോഷണം നടത്തിയിരിക്കുകയാണ് പോലിസെന്നാണ് ജീമോൻ പറയുന്നത്. സർക്കാരിന്റെ നിർദ്ദേശത്തെത്തുടർന്ന് ക്രൈമിന്റെ ഓഫിസിലെത്തി ഒരു ആയുസുകൊണ്ട് പടുത്തുയർത്ത വിലപിടിപ്പുള്ള ഹാർഡ് ഡിസ്ക്കുകളടക്കമാണ് പോലിസ് മോഷ്ടിച്ചു കൊണ്ടു പോയത്.

കേരളത്തിൽ എത്ര സ്ത്രീ പീഡനങ്ങൾ നടത്തിയിട്ടുണ്ട്. പികെ ശശിക്കെതിരെ ഒരു പെൺകുട്ടി നേരിട്ടു പരാതി നൽകിയിട്ടും കേസെടുക്കാത്ത പോലീസാണ് ഇവിടെയുള്ളത്. ഒരു മന്ത്രി എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാധ്യമ പ്രവർത്തകൻ അത് വിളിച്ചു പറയാനുള്ള നിയമമുണ്ട്. ഒരു പൗരന് പോലും വിമർശിക്കാനവകാശമുണ്ട്. വിമർശിച്ചതിന്റെ പേരിൽ അദ്ദേഹത്തിന്റെ ഓഫിസിൽ കയറി തെളിവെടുപ്പ് നടത്തുകയല്ല ചെയ്യേണ്ടത്. ലാവ്ലിൻ കേസിലടക്കം വളരെ കഷ്ടപ്പെട്ടാണ് അയാൾ തെളിവുകൾ ശേഖരിച്ചു വെച്ചിരിക്കുന്നത്. ഇതെല്ലാം പോലിസ് എടുത്തോണ്ടു പോകുന്നത് ശരിയാണോ?, വീണാ ജോർജ് നന്ദകുമാറിനെതിരെ ഒരു പരാതിയും നൽകിയിട്ടില്ല. യൂസഫലിയുടെ ലുലു മാളിൽ പിണറായി വിജയനും കുടുംബത്തിനും 1000 കോടിയുടെ നിക്ഷേപമുണ്ടെന്ന് നന്ദകുമാർ സർ പറഞ്ഞിരുന്നു, അതിന്റെ വിരേധം സർക്കാരിനുണ്ട്. പ്രതികരിക്കുന്നവരെ ഉന്മൂലനം ചെയ്യാൻ സർക്കാർ ശ്രമിക്കും

സർക്കാരിനെതിരെ ആർക്കും മിണ്ടാൻ പറ്റില്ല. സ്ത്രീകൾക്ക് എന്ത് സംരക്ഷണമാണ് സർക്കാർ നൽകുന്നത്. 60 ശതമാനം വൈകല്യമുള്ള എന്റെ ഒരു സുഹൃത്ത് ഒരാൾ ടോർച്ചർ ചെയ്യുന്നു എന്ന് പറഞ്ഞ് നൽകിയ പരാതിയിൽ ഇതുവരെ തീരുമാനമായിട്ടില്ല, സാധാരാണ ഒരു സ്ത്രീക്കില്ലാത്ത എന്ത് സാധനമാണ് കൂടുതലുള്ളത്. സാധാരണ സ്ത്രീകൾക്കില്ലാത്ത നീതിയാണ് വീണ ജോർജിന് ലഭിക്കുന്നത്. അവര് എന്ത് ചെയ്താലും സർക്കാർ സംരക്ഷിക്കുകയാണ്. അടുത്ത ഇര ഞാനാണ്, എന്നെ ഒന്നെങ്കിൽ 51 വെട്ടു വെട്ടി കൊല്ലും അല്ലെങ്കിൽ തടങ്കലിലിടും, സോഷ്യൽ മീഡിയയുടെ സപ്പോർട്ടുള്ളതുകൊണ്ടാണ് ജീവനോടെ ഇരിക്കുന്നതെന്ന് ജീമോൻ കർമ ന്യൂസിനോട് പറഞ്ഞു