സിആര്‍പിഎഫ്, കശ്മീര്‍ പോലീസ് സംയുക്ത സംഘത്തെ ഭീകരര്‍ ആക്രമിച്ചു; ഒരു പോലീസുകാരന്‍ മരണപ്പെട്ടു

കശ്മീര്‍. പുല്‍വാമയില്‍ സിആര്‍പിഎഫിന്റെയും ജമ്മു കശ്മീര്‍ പോലീസിന്റെയും സംയുക്ത സംഘത്തിന് നേരെ ഭീകരര്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കോല്ലപ്പെട്ടു. ഒരു സിആര്‍പിഎഫ് ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ചെയ്തു. ഭീകരാക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കി.

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരനെ വധിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഈ സംഭവം. നസീര്‍ അഹമ്മദ് ഭട്ട് എന്ന ഭീകരനാണ് കൊല്ലപ്പെട്ടത് ഇയാള്‍ നിരവധി തീവ്രവാദ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറയുന്നു.