മകളെ അങ്കണവാടിയില്‍ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം അടിച്ചു പൊളിക്കാൻ പോയി.

കൊല്ലം. മകളെ അങ്കണവാടിയില്‍ ആക്കിയ ശേഷം കാമുകനൊപ്പം അടിച്ചു പൊളിക്കാൻ പോയ വീട്ടമ്മ പോലീസ് പിടിയിലായി. കടയ്ക്കല്‍ സ്വദേശിനിയാണ് പിടിയിലായത്. മകളെ അങ്കണവാടിയില്‍ ആക്കിയ ശേഷമാണ് യുവതിയായ വീട്ടമ്മ കാമുകനൊപ്പം ഒളിച്ചോടുന്നത്. യുവതിയ്ക്കൊപ്പമുണ്ടായിരുന്ന കാമുകന്‍ അനില്‍ കുമാറിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സെപ്റ്റംബർ 22നാണ് യുവതി മകളെ അങ്കണവാടിയില്‍ ഉപേക്ഷിച്ച ശേഷം കാമുകനൊപ്പം നാടുവിടുന്നത്. യുവതിയെ കാണാതായതോടെ ഭര്‍ത്താവും ബന്ധുക്കളും പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ കാമുകനൊപ്പം പോയതാണെന്ന് കണ്ടെത്തുകയായിരുന്നു. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ഇരുവരെയും പോലീസ് പിടികൂടി.

ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കുകയായിരുന്നു. യുവതിക്ക് രണ്ടു കുട്ടികളാണ് ഉള്ളത്.
ഇതില്‍ മൂന്നര വയസ്സുള്ള മൂത്ത മകളെയാണ് യുവതി അങ്കണവാടിയില്‍ ഉപേക്ഷിക്കുന്നത്. ഇളയ കുട്ടിയെ യുവതി ഒപ്പം കൊണ്ടുപോയി. സംഭവത്തില്‍ കടയ്ക്കല്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നത്.