ഒരു സ്ത്രീ ലൈംഗിക അറിവുകള്‍ പങ്ക് വെയ്ക്കരുത്. അത് ആണിന് ഉത്തേജനത്തിനു കാരണമാകും? – കുറിപ്പ്

നിര്‍ഭയ പ്രതികളെ തൂക്കിലേറ്റിയതില്‍ സോഷ്യല്‍ മീഡിയയില്‍ പലതരത്തിലുള്ള അഭിപ്രായം ഉണ്ടായിരുന്നു.. ഈ ഒരു തൂക്കികൊല കൊണ്ട് ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ സാധിക്കുമോ എന്നത് ഇപ്പോളും സംശയമാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് പ്രതികള്‍ കോടതികള്‍ പറഞ്ഞ വാചകങ്ങള്‍. ഞങ്ങളെ കൊന്നത് കൊണ്ട് ഈ രാജ്യത്ത് പെണ്‍കുട്ടികള്‍ക്കെതിരായ അക്രമം ഇല്ലാതാകുന്നില്ല എന്ന്. പിന്നെ എന്ത് പ്രതിവിധി എന്നതിന് ഉത്തരമാണ്  കൗണ്‍സില്‍ സൈക്കോളജിസ്റ്റ് കലാ മോഹൻ പറയുന്നത്.

പെണ്‍കുട്ടികള്‍ക്ക് നല്‍കുന്നതു പോലെ ആണ്‍കുട്ടികള്‍ക്കും ക്ലാസ് നല്‍കുന്നതിലൂടെ കുറച്ചൊക്കെ മാറ്റങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. ആണ്‍കുട്ടികള്‍ക്ക് എന്ത് കൊണ്ട് പെണ്‍കുട്ടികള്‍ക്കു കൊടുക്കുന്ന പോലെ ക്ലാസ്സുകള്‍ കൊടുക്കുന്നില്ല. അംഗനവാടി കേന്ദ്രീകരിച്ചും മറ്റും ഒരുപാടു ക്ലാസുകള്‍ പെണ്‍കുട്ടികള്‍ക്ക് നല്‍കി വരുന്നുണ്ട്. എന്ത് കൊണ്ട് ആണ്കുട്ടികളേ ഒഴിവാക്കുന്നു. ഒന്നിച്ചിരുത്തി പൊതുവായ കാര്യങ്ങള്‍ അവര്‍ക്കു പറഞ്ഞു കൊടുക്കണം, ലൈംഗികത ഉള്‍പ്പടെ.  ഞാൻ എഴുതുന്നതില്‍ ഇക്കിളി തിരഞ്ഞു പിടിക്കുന്ന കൂട്ടരേ ഞാന്‍ നോക്കുന്നില്ല പക്ഷെ , നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ഒരാളെ കൊല്ലാന്‍ ഉള്ള വാസന ഉണ്ടാക്കാന്‍ ഉള്ള സാഹചര്യം ഒഴിവാക്കി സമൂഹത്തെ വാര്‍ത്തെടുക്കണമെന്നും കല പറയുന്നു. ഉദ്ധാരണ ശേഷി , ശീഘ്രസ്ഖലനം ഒക്കെ പ്രശ്നങ്ങളായി പുരുഷന്മാരുടെ കഥകൾക്കിടയിൽ വരാറുണ്ട് ..ഓർഗാസം , അല്ലേൽ രതിമൂർച്ഛ സ്ത്രീകൾ പറയാറുണ്ട് ..സ്വയംഭോഗത്തെ കുറിച്ച് കുട്ടികൾ വരെ സംശയം ചോദിക്കാറുണ്ട് ..അവരിൽ പലതരം സംശയം സെക്സ് ആയി ബന്ധപെട്ടു ഉണ്ട് ..ചതിക്കുഴിയിൽ വീണു പോയിട്ട് പറഞ്ഞിട്ട് കാര്യമില്ല,. ഞാൻ അത് സഭ്യമായ ഭാഷയിൽ എഴുതാറുണ്ട് ..ലൈംഗികത എന്നത് അങ്ങനെ അല്ലെ എഴുതാൻ പറ്റു? ലിംഗത്തെ , യോനിയെ , ശൂശൂ എന്ന് കുഞ്ഞി പിള്ളേർക്ക് പറയും പോലെ എഴുതേണ്ട കാര്യമില്ല ..എന്നുമല്ല , അതൊരു തെറിയും അല്ല

കുറിപ്പ്

കമ്പിപ്പാര കൊണ്ടു അവളെ കുത്തിക്കീറാൻ തക്ക വൈകല്യം ആണിന് ഉണ്ടായിക്കോട്ടെ..എന്നാലും ഒരു സ്ത്രീ,അവളൊരു മനഃ ശാസ്ത്രജ്ഞ ആണേൽ കൂടി ലൈംഗികപരമായ അറിവുകൾ പങ്ക് വെയ്ക്കരുത്… അത് ആണിന് ഉത്തേജനത്തിനു കാരണമാകും….

ഏഴു വർഷത്തിനുശേഷം നിർഭയയുടെ ജീവനെടുത്ത ആ നാലുപേരെയും തൂക്കിലേറ്റി…തീരുമോ ഇത്തരം ക്രൂരകൃത്യങ്ങൾ ഇനിയും ?തത്കാലം നെഞ്ചിലെ ഭാരം ഒന്നൊഴിഞ്ഞു ..അത്ര തന്നെ .ഞാൻ …അമ്മ മാത്രമാണ് ഇവിടെ ..അമ്മ മാത്രം ..പക്ഷെ . സൈക്കോളജിസ്റ് എന്ന നിലയ്ക്ക് ഞാൻ ഒന്ന് പറഞ്ഞോട്ടെ .
അമിതമായ ദേഷ്യം , ഒരേ സമയം ഒരുപാടു ആളുകളോട് അരുതാത്ത ബന്ധത്തിൽ ഏർപ്പെടുക തുടങ്ങിയ സ്വഭാവമുള്ള ആൺകുട്ടിയെയും പെൺകുട്ടിയെയും കൗൺസലിംഗ് നു കൊണ്ട് വരാറുണ്ട് ..അവരുടെ പ്രശ്നങ്ങൾ അവരെ കൊണ്ട് തന്നെ മനസ്സിലാക്കി എടുപ്പിച്ചു , അതിനുള്ള പരിഹരം അവരെ കൊണ്ട് തന്നെ പറയിപ്പിക്കാൻ പറ്റിയാൽ വിജയിച്ചു ..ഘട്ടം ഘട്ടമായി ബിഹേവിയറൽ തെറാപ്പി കൊണ്ട് ശെരിയാക്കാൻ പറ്റുന്ന കേസുകൾ ഉണ്ട് ..കൗൺസലിംഗ് വഴി പൂർണ്ണമായും ശെരിയാകില്ല എന്ന് തോന്നുമ്പോൾ,കൗമാരത്തിന്റെ അവസാനത്തിൽ , അല്ലേൽ യൗവനത്തിന്റെ ആരംഭത്തിൽ ഇത്തരം പ്രശ്നങ്ങളുമായി വരുന്നവരെ കഴിവതും സൈക്കിയാട്രിസ്റ് ന്റെ അടുത്ത് തന്നെ വിടാറുണ്ട് .പല തരത്തിൽ ഉള്ള സ്വഭാവങ്ങൾ ഉള്ള ആളുകൾ നിറഞ്ഞതാണ് നമ്മുടെ ലോകം ..

ബോർഡർ ലൈൻ പേഴ്സണാലിറ്റി , സ്ത്രീകളിൽ ആണ് കൂടുതൽ എങ്കിലും പുരുഷന്മാരിലും കാണപ്പെടാറുണ്ട് ..
അവരാണ് ലഹരിക്ക്‌ പെട്ടന്ന് അടിമ പെടുന്നത് ..അനിയന്ത്രിതമായ ദേഷ്യം , മറ്റുള്ളവരെ മുറിവേല്പ്പിക്കുക , സ്വയം മുറിവേൽപ്പിക്കുക ., ഒരു വികാരവും നിയന്ത്രിക്കാൻ പറ്റുന്നില്ല , ഒരു കോഴ്സിന് പഠിക്കാൻ വിട്ടാലും , അത് പൂർത്തീകരിക്കാൻ നിൽക്കില്ല ..ഇത്തരം സ്വാഭാവങ്ങൾ കാണുമ്പോൾ ചികിത്സ അനിവാര്യമാണ് എന്ന് മനസ്സിലാക്കുക..സൈക്കിയാട്രിസ്റ് ന്റെ സഹായം ആണ് ഇവിടെ പ്രധാനമായി വേണ്ടത് ..ഒപ്പം തെറാപ്പികളും

കടന്നു വന്ന കാലം , തന്റെ കാഴ്ചപ്പാടുകൾ ഒക്കെ വ്യക്തിയെ സ്വാധീനിക്കും ..അതിനി ഏത് പ്രൊഫഷൻ ആണേലും ..അതിലേയ്ക്ക് വരാം..അതിനു മുൻപ് , സൈക്കോളജി എന്താണ് , സൈക്കോളജിസ്റ് എന്താണ് ?
കൗൺസലിംഗ് ആണ് എന്റെ മേഖല ..പല തരം പ്രശ്നങ്ങൾ ..പച്ചയായ ജീവിതം ആണ് മുന്നിൽ അനാവരണം ചെയ്യുന്നത് ..അതിൽ ലൈംഗികത ഒരു മുഖ്യ വിഷയം ആണ് ..സൈക്കോളജി ക്ലാസ്സിൽ പഠിച്ചതും പിന്നെ practise ചെയ്തതും ഒക്കെ പ്രയോജനപ്പെടുത്തി , മുന്നിൽ വരുന്ന ആളിനെ സഹായിക്കാറുണ്ട് ..അത് സേവനം അല്ല , എന്റെ ജോലി ആണ് ..ഫീസ് വാങ്ങി തന്നെ ചെയ്യുന്നത്

ഉദ്ധാരണ ശേഷി , ശീഘ്രസ്ഖലനം ഒക്കെ പ്രശ്നങ്ങളായി പുരുഷന്മാരുടെ കഥകൾക്കിടയിൽ വരാറുണ്ട് ..ഓർഗാസം , അല്ലേൽ രതിമൂർച്ഛ സ്ത്രീകൾ പറയാറുണ്ട് ..സ്വയംഭോഗത്തെ കുറിച്ച് കുട്ടികൾ വരെ സംശയം ചോദിക്കാറുണ്ട് ..അവരിൽ പലതരം സംശയം സെക്സ് ആയി ബന്ധപെട്ടു ഉണ്ട് ..ചതിക്കുഴിയിൽ വീണു പോയിട്ട് പറഞ്ഞിട്ട് കാര്യമില്ല ..അതിനു മുൻപ് അവർക്കു വഴി കാട്ടുക എന്നതാണ് എന്നെ പോലെ ഉള്ള മനഃശാസ്ത്രജ്ഞരുടെകർത്തവ്യം ..അതോടു അനുബന്ധിച്ചു ഉള്ള ചോദ്യം , അനുഭവങ്ങൾ പലതാണ് ..അതൊക്കെ കേൾക്കുക എന്നത് എന്റെ ജോലിയുടെ ഭാഗം ..

ഞാൻ അത് സഭ്യമായ ഭാഷയിൽ എഴുതാറുണ്ട് ..ലൈംഗികത എന്നത് അങ്ങനെ അല്ലെ എഴുതാൻ പറ്റു? അല്ലാതെ tintong എന്ന് ഓമന പേരിട്ടു എഴുതിയാൽ മനസ്സിലാകുമോ ?ലിംഗത്തെ , യോനിയെ , ശൂശൂ എന്ന് കുഞ്ഞി പിള്ളേർക്ക് പറയും പോലെ എഴുതേണ്ട കാര്യമില്ല ..എന്നുമല്ല , അതൊരു തെറിയും അല്ല ..കൊല്ലത്ത് നിന്നും എനിക്ക് പരിചയം ഇല്ലാത്ത ഡോക്ടർ പദ്മകുമാർ കെ ജി , , എന്നോട് എഴുതി ചോദിച്ചിരുന്നു ,
വായിക്കുന്ന യുവാക്കളെ ഉത്തേജിപ്പിക്കുക എന്നതാണോ എന്റെ ലക്‌ഷ്യം എന്ന് …ബഹുമാനപെട്ട സർ , ഞാൻ
യഥാർത്ഥ കഥ എഴുതാറില്ല ..അത് എത്തിക്സ് അല്ല ..ഒരു സംഭവം എടുത്ത് , വായിക്കുന്നവർക്ക് മനസ്സിലാകുന്ന വിധത്തിൽ എഴുതുക ആണ് ചെയ്യാറുള്ളത് .

അതേപോൽ മനഃശാസ്ത്ര പരമായ വിഷയങ്ങൾ , അതിൽ ലൈംഗികത ഉള്പെടുത്തി ,അതിനെ കുറിച്ച് ചർച്ചകൾ സംഘടിപ്പിക്കാറുണ്ട് ..ക്ലാസുകൾ എടുക്കാറുണ്ട് ..
സദസ്സിൽ ആർക്കും ഉത്തേജനം ഉണ്ടാകാറില്ല ..

മിടുക്കരായ പല സീനിയർ മനഃശാസ്ത്രഞ്ജരും ഉള്ള ഈ സൈബർ ലോകത്ത് ഞാൻ എത്തിക്സ് നു എതിരായി എന്ത് ചെയ്താലും അത് പ്രതികരിക്കപ്പെടും .പോസ്റ്റ് വായിച്ചു ഉത്തേജനം ഉണ്ടായി എന്നത് ഓരോരുത്തരുടെ മാനസിക /ശാരീരികാവസ്ഥ …അല്ലാതെ ഞാൻ എന്താ പറയുക ?എന്നെ കൊണ്ട് സാധിക്കാത്ത ഒരു കേസും ഞാൻ ഏറ്റെടുക്കാറില്ല ..ഓരോ കേസും ഫയൽ ചെയ്തു വെയ്ക്കാറുമുണ്ട് ..അപ്പൊ പറഞ്ഞു വരുന്നത് ..,
ഏത് കാര്യവും നമ്മുടെ കാഴ്ച്ചപ്പട് , അനുഭവങ്ങൾ അതിനു അനുസരിച്ചു ചിന്തിച്ചു കൂട്ടാം ..
മറ്റുള്ളവർക്ക് അതൊരു അരോചകമായി തീരുകയും ചെയ്യാം ..

ആൺകുട്ടികൾക്ക് എന്ത് കൊണ്ട് പെണ്കുട്ടികളാക്കു കൊടുക്കുന്ന പോലെ ക്ലാസ്സുകൾ കൊടുക്കുന്നില്ല ?
അംഗനവാടി കേന്ദ്രീകരിച്ചും മറ്റും ഒരുപാടു ക്ലാസുകൾ പെൺകുട്ടികൾക്ക് നൽകി വരുന്നുണ്ട് ..
എന്ത് കൊണ്ട് ആണ്കുട്ടികളാക്കു ഇല്ല ..ഒന്നിച്ചിരുത്തി പൊതുവായ കാര്യങ്ങൾ അവർക്കു പറഞ്ഞു കൊടുക്കണം ..ലൈംഗികത ഉൾപ്പടെ ..മൊബൈൽ വഴി രതി വൈകൃതങ്ങൾ കാണുന്നതിനെക്കാൾ നല്ലതല്ലേ ?
എഴുതുന്നതിൽ ഇക്കിളി തിരഞ്ഞു പിടിക്കുന്ന കൂട്ടരേ ഞാൻ നോക്കുന്നില്ല പക്ഷെ ,നമ്മുടെ കുഞ്ഞുങ്ങൾക്ക് ഒരാളെ കൊല്ലാൻ ഉള്ള വാസന ഉണ്ടാക്കാൻ ഉള്ള സാഹചര്യം ഒഴിവാക്കിസമൂഹത്തെ വാർത്തെടുക്കണം ..ചർച്ചകൾ, എഴുത്തുകൾ, ക്ലാസുകൾ ഒക്കെ നടത്തണം…കൂടുതൽ കൗൺസലിംഗ് കേന്ദ്രങ്ങൾ തുടങ്ങണം…
അതിനു ബന്ധപ്പെട്ടവർ മുന്നോട്ടു വരണം ..ഇനിയും നിർഭയ ആവർത്തിക്കരുത് ..ആവർത്തിക്കില്ല എന്ന് ഉറപ്പില്ല ..ഭയമാണ്,,,,ഞാനും ഒരു മകളുടെ അമ്മയാണ് …