തെറ്റായ ആരോപണം, കർമ്മ ന്യൂസ് നടപടി സ്വീകരിച്ചു

karma news

കർമ്മ ന്യൂസ് ജീവനക്കാരന്റെ പേരിൽ പ്രചരിക്കുന്ന ഒരു ഓഡിയോയിലെ ബന്ധപ്പെട്ടുള്ള ആരോപണങ്ങൾ കർമ്മ ന്യൂസ് മാനേജ്മെന്റ് പൂർണ്ണമായി തള്ളി കളയുന്നു. മറ്റ് മാധ്യമ സ്ഥാപനങ്ങളോടും, മാധ്യമ പ്രവർത്തകരോടും അങ്ങേയറ്റം ബഹുമാനവും ആദരവും പുലർത്തുന്നതാണ്‌ കർമ്മ ന്യൂസ് നയം. ആശയപരമായും ചില കാര്യത്തിലും വിയോജിപ്പുകൾ ഉണ്ടെങ്കിലും അനാവശ്യവും, തെറ്റുകൾ നിറഞ്ഞതുമായ ആരോപണങ്ങൾ ഒരു കാരണവശാലും കർമ്മ ന്യൂസിലെ ഒരു ജീവനക്കാരുടെ ഭാഗത്ത് നിന്നും അനുവദിക്കാൻ ആകില്ല.

മാത്രവുമല്ല കർമ്മ ന്യൂസിനു ശാന്തിഗിരി ആശ്രമവുമായി ഒരു ബന്ധവും പങ്കാളിത്വവും ഉള്ളതുമല്ല. സമൂഹത്തിൽ കർമ്മ ന്യൂസിനെതിരെയും മറ്റുള്ളവർക്കെതിരെയും തെറ്റിദ്ധാരണജനകമായ വിധം ആരോപണം ഉന്നയിച്ച ജീവനക്കാരനെതിരെ അന്വേഷിച്ച് നടപടി എടുക്കുന്നതായിരിക്കും എന്നും കർമ്മ ന്യൂസ് സി.ഒ.ഒ ആയ അനീഷ് രാജിനെ ചുമതലകളിൽ നിന്നും മാറ്റിയതായും  മാനേജിങ്ങ് ഡയറക്ടർ വിൻസ് മാത്യു അറിയിച്ചു