ബിജെപി തേരോട്ടം; മഹാരാഷ്ട്രയില്‍ വന്‍ വിജയത്തിലേക്ക്, ഹരിയാനയില്‍ മുന്നില്‍

മുംബൈ: നിയമസഭ തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി അനയാസ വിജയത്തിലേക്ക്. മഹാരാഷ്ട്രയില്‍ ആദ്യ മണിക്കൂറുകളില്‍തന്നെ എന്‍ഡിഎ സഖ്യം കേവലഭൂരിപക്ഷം മറികടന്ന ബിജെപി ശിവസേന സഖ്യം 175സീറ്റുകള്‍ നേടി കുതിക്കുന്നു. കോണ്‍ഗ്രസ്-എന്‍സിപി സഖ്യം 90സീറ്റുകള്‍ നേടിയിട്ടുണ്ട്. മറ്റുള്ളവര്‍ 14 സീറ്റുകളാണ് നേടയിട്ടുള്ളത്. 288സീറ്റുകളുള്ള മഹാരാഷ്ട്രയില്‍ കേവലഭൂരിപക്ഷത്തിന് 145സീറ്റുകളാണ് വേണ്ടത്.

നാഗ്പൂര്‍ സൗത്ത് വെസ്റ്റ് മണ്ഡലത്തില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ലീഡ് ചെയ്യുന്നു. ഭോകര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ അശോക് ചവാന്‍ ലീഡ് ചെയ്യുന്നു. വോര്‍ലിയില്‍ നിന്ന് ജനവിധി തേടിയ ആദിത്യ താക്കറെ ഒന്നാംസ്ഥാനത്താണ്. കരട് സൗത്തില്‍ മത്സരിച്ച കോണ്‍ഗ്രസിന്റെ പൃഥ്വിരാജ് ചവാനും ബാരാമതിയില്‍ നിന്ന് ജനവിധി തേടിയ എന്‍സിപിയുടെ അജിത് പവാറും ഒന്നാമതാണ്.

90സീറ്റുള്ള ഹരിയാനയില്‍ ബിജെപി 44സീറ്റ് നേടിയപ്പോള്‍, കോണ്‍ഗ്രസ് 28സീറ്റ് നേടി. 46സീറ്റാണ് ഇവിടെ കേവലഭൂരിപക്ഷം നേടാന്‍ വേണ്ടത്. ജെജെപി എട്ട് സീറ്റും നേടിയിട്ടുണ്ട്.