അഞ്ചര വയസ്സുള്ളപ്പോള്‍ മകനെ നഷ്ടമായി, കാത്തിരുപ്പിനൊടുവില്‍ വീണ്ടും കുഞ്ഞ് പിറന്നു, അവിടെയും വിധിയുടെ വിളയാട്ടം, അനുഭവം പറഞ്ഞ് അമ്മ

വിവാഹിതരായവര്‍ എപ്പോഴും സ്വപ്‌നം കാണുന്നത് ജീവിതത്തിലേക്ക് ഒരു കുഞ്ഞ് അതിഥി എത്തുന്ന സന്തോഷ നിമിഷങ്ങളാണ്.തന്റെ ജീവിതത്തിലേക്ക് സന്തോഷവുമായി എത്തിയ മകന്‍ അഞ്ചര വയസ്സില്‍ നഷ്ടമായതിനെ കുറിച്ച് പറയുകയാണ് ഒരു അമ്മ.മകന്‍ നഷ്ടപ്പെട്ടതോടെ പലരും കുറ്റപ്പെടുത്തുകയും പഴി പറയുകയും കുത്തു വാക്കുകള്‍ പറയുകയും ചെയ്തു.കാത്തിരുപ്പുകള്‍ക്ക് ഒടുവില്‍ ആദ്യ മകന്‍ ഇല്ലാതായ ദിവസം തന്നെ വീണ്ടും ഒരു കുഞ്ഞ് കൂടി പിറന്നു.എന്നാല്‍ അവിടെ വീണ്ടും വിധിയുടെ വിളയാട്ടമുണ്ടായി.അമ്മ കുഞ്ഞിനെ കാണുന്നത് രണ്ട് ആഴ്ചകള്‍ക്ക് ശേഷം.കീര്‍ത്തി പ്രകാശ് എന്ന യുവതി ഫേസ്ബുക്കില്‍ പങ്കുവെച്ചതാണ് ഏവരെയും കണ്ണീരണിയിക്കും ഈ അനുഭവം.

കീര്‍ത്തി പ്രകാശിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്,ജീവിതത്തില്‍ ഉടനീളം ഒരുപാടു വേദനകളും ദുഖങ്ങളും അനുഭവിച്ച ഒരു സ്ത്രീ അല്ലെങ്കില്‍ ഒരു അമ്മയാണ് ഞാന്‍.27 ആം വയസ്സില്‍ അഞ്ചര വയസ്സുള്ള എന്റെ പ്രിയപ്പെട്ട മകനെ നഷ്ടപ്പെട്ട ഒരു നിര്‍ഭാഗ്യവതി.ഒരുപാടു പേരുടെ കുറ്റപ്പെടുത്തലുകളും പഴി ചാരലുകളും സഹിച്ച തോറ്റു കൊടുക്കാന്‍ മനസ്സില്ലാത്ത എന്നെ പിടിച്ചു വീണ്ടും ഉയര്‍ത്തിയത് എന്റെ’അമ്മ ആണ്.അമ്മമാര്‍ക്കേ അത് മനസ്സിലാവൂ.എന്നും കൂട്ടിനു അമ്മയെ കാണുകയുള്ളു.എനിക്കായാലും എന്റെ മക്കള്‍ക്കായാലും ആര്‍ക്കാണെലും അമ്മയോളം വരില്ല മറ്റൊന്നും.കാത്തിരിപ്പിനൊടുവില്‍ മകനെ നഷ്ടപ്പെട്ട അതെ ദിവസം വീണ്ടും ഒരു ആണ്‍കുഞ്ഞിനെ കിട്ടി.പക്ഷെ ദൈവം വീണ്ടും പരീക്ഷിച്ചു!ജനിച്ചപ്പോള്‍ തന്നെ അവന് മുപ്പതു ശതമാനം ഓക്‌സിജന്‍ കുറവായിരുന്നു.അവനുമായി എന്നെ അറിയിക്കാതെ എന്റെ വീട്ടുകാര്‍ കിംസ് ഹോസ്പിറ്റലിലേക്ക് ഓടി.ജീവന്‍ തന്നെ വലിയ അപകടത്തിലായ അവനെ ഒന്ന് കാണാന്‍ പോലും കഴിയാതെ വെന്റിലെറ്ററില്‍ ആയി.ഒരു രാത്രി പോലും ഉറങ്ങിയില്ല!!മോന് വേണ്ടി പ്രാര്‍ത്ഥിച്ചു സിസേറിയന്‍ വേദന പോലും വകവെക്കാതെ ഒരു ഭ്രാന്തിയെ പോലെ ആ ആശുപത്രിയില്‍ രണ്ടാഴ്ച തള്ളി നീക്കി!!ആദ്യമായി അവനെ കണ്ടപ്പോള്‍ എടുത്ത ഫോട്ടോ ആണ്.ഇന്നും പലര്‍ക്കും അറിയില്ല,ചിരിക്കുന്ന ഈ മുഖത്തില്‍ ഇതിലും വലുതൊക്കെ ഉള്ളില്‍ ഉണ്ടെന്ന്.

https://www.facebook.com/keerthi.prakash.75/posts/10224770880159118