ആതിര മോളെ, കലക്കി, ഞങ്ങള്‍ കൂടെ ഉണ്ട്, ധൈര്യമായി മുന്നോട്ട് നീങ്ങാം, പിന്തുണയുമായി കെ പി ശശികല

തിരുവനന്തപുരം: സ്വധര്‍മ്മത്തിലേക്ക് തിരികെയെത്തിയ ആതിരയ്ക്ക് നേരെയുള്ള മുസ്ലീം തീവ്രവാദികളുടെ ഭീഷണിക്കും സൈബര്‍ ആക്രമണത്തിനുമെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല രംഗത്ത്. കാസര്‍ഗോഡ് സ്വദേശി ആതിരക്കെതിരെ രൂക്ഷമാണ് സൈബര്‍ ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നത്. ഈ ആക്രമണത്തിനെതിരെ ആതിര ഫേസ്ബുക്കില്‍ പ്രതികരിച്ചിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ അടക്കം ജിഹാദി ഗ്രൂപ്പുകള്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ശശികല ആതിരയ്ക്ക് പിന്തുണയുമായി എത്തിയത്. ”ആതിര മോളെ, കലക്കി ,ഞങ്ങള്‍ കൂടെ ഉണ്ട്, ധൈര്യമായി മുന്നോട്ട് നീങ്ങാം” ശശികല ഫേസ്ബുക്കില്‍ കുറിച്ചു.

കെ പി ശശികലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ആതിര മോളെ, കലക്കി ,ഞങ്ങള്‍ കൂടെ ഉണ്ട്, ധൈര്യമായി മുന്നോട്ട് നീങ്ങാം

ആതിര കുറിച്ചത്,

തെറ്റിദ്ധാരണയാല്‍ ആയിഷ എന്ന പേരില്‍ ഇസ്ലാം മതം സ്വീകരിച്ച ഞാന്‍ ആതിരയായി തിരിച്ചു വന്ന വിവരം പരസ്യമായി പ്രഖ്യാപിച്ച ദിവസമായിരുന്നു 2017 സെപ്തംബര്‍ 21, എന്റെ പിറന്നാള്‍ ദിനം. അന്നുമുതല്‍ എനിക്കെതിരെയും എന്നെ സ്വധര്‍മ്മത്തിലേക്ക് തിരികെയെത്തിച്ച ആര്‍ഷവിദ്യാസമാജം , ആചാര്യ മനോജ് ജി എന്നിവര്‍ക്കെതിരെയും ജിഹാദി ശക്തികള്‍ ആക്രമണമഴിച്ചുവിടുകയാണ്. അനേകം കള്ളക്കഥകളും ദുരാരോപണങ്ങളും ഒളിഞ്ഞും തെളിഞ്ഞും അവര്‍ പ്രചരിപ്പിക്കുന്നു. ആയിഷ ആയി മതം മാറിയ എന്നെ ആതിരയായി പരാവര്‍ത്തനം ചെയ്തതാണ് അവരെ ഏറ്റവും അധികം ചൊടിപ്പിച്ചത്. കള്ളക്കേസുകളെ തുടര്‍ന്ന് ആര്‍ഷവിദ്യാ സമാജത്തിന് അതിന്റെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാന്‍ തന്നെ അന്ന് താത്കാലികമായി തടസമുണ്ടായി. അപ്പോഴും ഞാന്‍ ശക്തമായി ആര്‍ഷവിദ്യാ സമാജത്തിനു വേണ്ടി നിലകൊള്ളുകയാണ് ചെയ്തത്.’എ വി എസിന്റെ ഘര്‍ വാപസി തടങ്കല്‍പ്പാളയ’ത്തിലായിരുന്നു ഞാനെങ്കില്‍ എനിക്കെന്നേ രക്ഷപെടാമായിരുന്നു! എന്നാല്‍ ആര്‍ഷവിദ്യാ സമാജത്തിന്റെ സംഭാവനകള്‍ വിശദീകരിച്ചും കള്ളക്കേസ് കൊടുത്തവരുടെ തനിനിറവും നുണക്കഥകളും വെളിവാക്കിയും ഞാന്‍ പല വേദികളിലും ടി വി വാര്‍ത്താ ചാനലുകളിലും സംസാരിക്കുകയാണ് ചെയ്തത് ! ആര്‍ഷവിദ്യാ സമാജത്തിന്റെ തിരുവനന്തപുരം സെന്റര്‍ ഉദ്ഘാടനനം ചെയ്തതും ഞാനായിരുന്നു. എന്റെ ഗുരു നയിച്ച പാതയില്‍ ധീരമായി മുന്നോട്ടു പോകുമെന്നാണ് ഞാന്‍ അന്ന് പറഞ്ഞത്. അതിനു ശേഷം വീട്ടിലേക്ക് എനിക്ക് പോകേണ്ടി വന്നു. അപ്പോഴും പിന്നീടും എന്നെ സനാതന ധര്‍മ്മത്തില്‍ നിന്നും എ.വി.എസില്‍ നിന്നും അകറ്റി ഇസ്ലാമിലേക്ക് തിരികെ കൊണ്ടുപോകാനുള്ള നിഗൂഢ പരിശ്രമങ്ങള്‍ ജിഹാദികളുടെയും തല്പരകക്ഷികളുടെയും ഭാഗത്തു നിന്നുണ്ടായി. പക്ഷേ ഞാന്‍ ആര്‍ഷവിദ്യാ സമാജത്തിനൊപ്പം ഉറച്ചു നില്‍ക്കുവാനും മുഴുവന്‍ സമയ പ്രവര്‍ത്തകയാകുവാനുമാണ് തീരുമാനിച്ചത്. ഇക്കാര്യം വ്യക്തമാക്കി ഞാന്‍ ഫേസ് ബുക്കില്‍ പോസ്റ്റിട്ടപ്പോള്‍ അതു മറ്റുള്ളവരാരോ എനിക്ക് വേണ്ടി എഴുതി പോസ്റ്റ് ചെയ്തതാണ് എന്നാണ് ഇക്കൂട്ടര്‍ ആദ്യം പ്രതികരിച്ചത്. (ഞാന്‍ പത്രസമ്മേളനം നടത്തിയപ്പോഴും എന്നെ നിര്‍ബന്ധിച്ചാരോ പറയിപ്പിച്ചു എന്നായിരുന്നു പ്രചരണം! ) ഞാനെന്തു പോസ്റ്റിട്ടാലും അതെല്ലാം മറ്റുള്ളവരാണ് ചെയ്യുന്നതെന്ന വിചിത്ര വാദങ്ങള്‍ വകവയ്ക്കാതെ ഞാന്‍ മുന്നോട്ടു പോയി. അവസാനം എന്നെ നിശബ്ദയാക്കാനായി എന്റെ fb account അവര്‍ ഹാക്ക് ചെയ്ത് പ്രവര്‍ത്തനരഹിതമാക്കി.! ചുണക്കുട്ടികള്‍!!

ആതിരക്ക് ആയിഷയായി മാത്രമേ ജീവിക്കാനാകൂ എന്ന വാശിയായിരുന്നു ഇക്കൂട്ടര്‍ക്ക്! ഇതിനിടെ എന്റെ നിലപാടും അനുഭവങ്ങളും വിശദീകരിച്ചു കൊണ്ട് ‘ഞാന്‍ ആതിര’ എന്ന ഒരു പുസ്തകവും ഞാന്‍ എഴുതി. അപ്പോള്‍ ‘മനോജ് ഗുരുജിയോ ടി.ജി മോഹന്‍ദാസിനെപ്പോലെയുള്ള ഏതെങ്കിലും ആര്‍ എസ് എസ് നേതാവോ ‘ എഴുതി എന്റെ പേരില്‍ പ്രസിദ്ധീകരിച്ചതാണതെന്ന് വരെ അവര്‍ വാദിച്ചു! പരസ്യമായ വേദികളില്‍ പ്രഭാഷണങ്ങള്‍ നടത്തുമ്പോഴും ഇക്കുട്ടര്‍ ഇത് തന്നെ പറഞ്ഞ് സ്വയം വിശ്വസിപ്പിച്ച് വിഡ്ഢികളായി. പിന്നീടാണ് എന്റെ അനുവാദം ഇല്ലാതെ എന്റെ ഫോട്ടോ cover photo ആക്കികൊണ്ട് നിഫാ ഫാത്തിമ എന്ന നിപ്ത ദുഷ്പ്രചരണം നടത്തിയത്. ഇതിനെതിരെ ഞാന്‍ കമ്മീഷണര്‍ ഓഫീസില്‍ നേരിട്ട് പരാതി നല്‍കുകയും കള്ള പ്രചാരണത്തിന് എന്റെ പോസ്റ്റുകളിലൂടെ മറുപടി നല്‍കുകയും ചെയ്തു. പക്ഷെ ഇവര്‍ നിര്‍ത്താന്‍ ഭാവമില്ല എന്ന് പ്രഖ്യാപിച്ചിരിക്കുന്നു.! തന്റെ പ്രൊഫൈലില്‍ അനുവാദമില്ലാതെ എന്റെ ഫോട്ടോ നല്‍കി ദുഷ്പ്രചരണം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്,നിഫ ഫാത്തിമ!
നിയമ സംവിധാനത്തെപ്പോലും വെല്ലുവിളിക്കുന്ന ജിഹാദി ശക്തികളെ നേരിടാനായി എന്റെ അവസാന ശ്വാസം വരെയും നീണ്ടുനില്‍ക്കുന്ന പോരാട്ടത്തിന് ഞാന്‍ തയ്യാറാവുകയാണ്. പരസ്യമായ സ്റ്റഡിക്ലാസ്സുകള്‍, പ്രഭാഷണങ്ങള്‍, പരസ്യസംവാദങ്ങള്‍ എന്നിവയിലൂടെ അധര്‍മ്മത്തിനെതിരെ ശക്തമായി പോരാടാനും സനാതനധര്‍മ്മ പ്രചരണത്തില്‍ സുധീരം മുന്നോട്ട് പോകാനുമാണ് എന്റെ തീരുമാനം എന്ന് അറിയിക്കട്ടെ.
എന്റെ ഫേസ്ബുക്ക്‌പോസ്റ്റുകള്‍, പുസ്തകം, പ്രസംഗങ്ങള്‍, അഭിമുഖം, പത്രസമ്മേളനങ്ങള്‍ എന്നിവ പോലും മറ്റുള്ളവര്‍ എഴുതിത്തന്നതാണെന് പ്രചരിപ്പിക്കുന്ന നിഫാ ഫാത്തിമേ, നിന്നെ ഞാന്‍ പരസ്യമായ സംവാദത്തിനു വെല്ലുവിളിച്ചിട്ട് ഇതുവരെ നീ മറുപടി തന്നിട്ടില്ല. ഇങ്ങനെയുള്ള തരംതാണ വാദങ്ങള്‍ ഉയര്‍ത്താതെ നീ പരസ്യമായ സംവാദത്തിനു വരൂ. ആരുടേതാണ് ശരിയായ നിലപാട് എന്നും എന്റെ നിലപാടുകള്‍ എന്റെത് തന്നെയോ എന്നും പൊതുജനങ്ങള്‍ തീരുമാനിക്കട്ടെ! ഞാന്‍ ആര്‍ഷവിദ്യാസമാജം തടവറയിലാണെങ്കില്‍ അക്കാര്യവും എല്ലാവര്‍ക്കും ബോധ്യമാകുമല്ലോ?!

എന്നാല്‍ തിരിച്ചാണ് യാഥാര്‍ത്ഥ്യം! നിഫാ ഫാത്തിമയെന്ന ഫേസ്ബുക്ക് ഐ.ഡി കൈകാര്യം ചെയ്യുന്നത് അവളുടെ ഭര്‍ത്താവാണ്. ഇയാള്‍ SDPI യുടെ ഉറച്ച പ്രവര്‍ത്തകനാണ്. ഇവര്‍ രണ്ടു പേരും എന്നെ സത്യസരണിയിലെത്തിക്കാന്‍ പലവട്ടം ശ്രമിച്ചിരുന്നു. ഇയാളുടെ ഭാഷയാണ് ആ പോസ്റ്റിലുള്ളത്. എന്റെ ഫേസ്ബുക്ക് കൈകാര്യം ചെയ്യുന്നത് ആര്‍ഷവിദ്യാ സമാജത്തിലെ മറ്റുള്ളവരാണ് എന്നാണല്ലോ ഇവരുടെ വാദം?! പരസ്യ സംവാദത്തിലൂടെ ആരാണ് സത്യം പറയുന്നതെന്ന് ബോധ്യപ്പെടുമല്ലോ. അതുകൊണ്ട് അവരവരുടെ നിലപാടുകള്‍ വിശദീകരിച്ചുകൊണ്ട് ഞാനും നിഫായും തമ്മിലുള്ള പരസ്യസംവാദത്തിന് മുന്‍കൈയെടുക്കണമെന്ന് ഞാന്‍ ഇത് വായിക്കുന്നവരോട് അഭ്യര്‍ത്ഥിക്കുന്നു.
പിന്നെ നിഫേ നീ എന്നെ സ്വാതന്ത്ര്യത്തിലേക്ക് ക്ഷണിക്കുന്നു. ഇസ്ലാമിലെ സ്ത്രീ സ്വാതന്ത്ര്യത്തെപ്പറ്റിത്തന്നെ നമുക്കാദ്യം ചര്‍ച്ച ചെയ്യാം! സ്വന്തം ഫോട്ടോ മുഖപുസ്തകത്തില്‍ ഇടാന്‍ പോലും സ്വാതന്ത്ര്യമില്ലാത്ത നീയാണ് നിന്റെ ഫേസ്ബുക്ക് ഐ.ഡിയുടെ കവര്‍ ഫോട്ടോയിലും പോസ്റ്റുകളിലും എന്റെ ഫോട്ടോ കൊടുത്തുകൊണ്ട് എന്നോട് ‘സ്വാതന്ത്ര്യം ‘ പ്രാപിക്കാന്‍ ഉപദേശിക്കുന്നത്! കഷ്ടം! ഇസ്ലാമിലെ സ്വാതന്ത്ര്യത്തെക്കുറിച്ച് നീ എന്നെ പഠിപ്പിക്കേണ്ട. ഞാനത് കുറേ കാലം അനുഭവിച്ചതാണ് !അതെല്ലാം എത്ര വിഡ്ഡിത്തമായിപ്പോയി എന്നോര്‍ത്ത് ഞാന്‍ ഇപ്പോള്‍ സ്വയം ചിരിക്കാറുണ്ട്. പാഴാക്കിയ കുറേ വര്‍ഷങ്ങള്‍! എന്നെ ജീവനു തുല്യം സ്‌നേഹിച്ച മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും നല്‍കിയ മനോവേദനകളോര്‍ത്ത് ഞാനിന്ന് പശ്ചാത്തപിക്കുന്നു. നിഫേ നിനക്കും അത് ഉണ്ടാകും ഇന്നല്ലെങ്കില്‍ നാളെ !
സത്യം വെളിവാകാനും എന്നന്നേക്കുമായി ഈ കള്ള പ്രചാരണങ്ങള്‍ക്ക് അവസാനമാകാനുമായി സംവാദത്തിനു തയ്യാറാവാന്‍ നിന്നെ വീണ്ടും ഞാന്‍ വെല്ലുവിളിക്കുന്നു

നീയും നിനക്ക് പിന്തുണ നല്‍കുന്ന ജിഹാദികളും ഒരു കാര്യം കൂടി അറിയുക! ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല ഹിന്ദു ധര്‍മ്മം! ഇത് പഴയ കാലവുമല്ല! സനാതന ധര്‍മ്മത്തിനെതിരെയുള്ള ഏത് ബൗദ്ധികാക്രമണങ്ങളെയും നേരിടാനും മതപരിവര്‍ത്തന ശക്തികളെ പരസ്യമായി പൊളിച്ചു കീറാനും ശേഷിയും ആശയക്കരുത്തുമുള്ള നൂറുകണക്കിന് സംവാദകരെ ആര്‍ഷവിദ്യാസമാജം ഇതിനകം സൃഷ്ടിച്ചിട്ടുണ്ട്. സനാതന ധര്‍മ്മത്തിനെതിരെ നീയൊക്കെ ഇനിയും ശബ്ദിച്ചാല്‍ തിരിച്ചും അതേ നാണയത്തില്‍ പ്രത്യാക്രമണം നേരിടേണ്ടി വരും. നിങ്ങള്‍ ഞങ്ങളുടെ കുട്ടികളെ ബ്രെയിന്‍ വാഷിംഗിലൂടെ കൊണ്ടു പോകാന്‍ ശ്രമിച്ചാല്‍ ഞങ്ങള്‍ അവരെ സത്യം ബോധ്യപ്പെടുത്തി തിരിച്ചു കൊണ്ടുവരുക തന്നെ ചെയ്യും! ഇതു വരെ ഞങ്ങള്‍ തെറ്റായ ചിന്താഗതിയില്‍പ്പെട്ട ഹിന്ദു യുവതീയുവാക്കളെയാണ് തിരികെ കൊണ്ടുവന്നത്.നിങ്ങള്‍ തെറ്റിദ്ധരിപ്പിച്ചും പ്രലോഭിപ്പിച്ചും മതപരിവര്‍ത്തനം തുടര്‍ന്നാല്‍ മുസ്ലീങ്ങളെ സനാതന ധര്‍മ്മത്തിലേക്ക് കൊണ്ടുവരാനും ഞങ്ങള്‍ പരിശ്രമിക്കും! ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ഇസ്ലാമാക്കാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടെങ്കില്‍ ഞങ്ങള്‍ക്കും അതുണ്ടെന്ന് മറക്കാതിരിക്കുക! വെറുതെ സാമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കാതിരുന്നാല്‍ എല്ലാവര്‍ക്കും നന്ന്.!
ആതിര എസ്., കാസര്‍കോഡ്.