ചുറ്റും എന്ത് സംഭവിച്ചാലും ഞാന്‍ കാമറയില്‍ തന്നെ നോക്കും, മകള്‍ ഹന്‍സികയെ കുറിച്ച് കൃഷ്ണകുമാര്‍

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കൃഷ്ണകുമാര്‍.സോഷ്യല്‍ മീഡിയകളിലും സജീവമാണ് കൃഷ്ണകുമാറും നാല് പെണ്‍കമക്കളും ഭാര്യയും അടങ്ങുന്ന കുടുംബം.ജീവിതത്തിലെ സന്തോഷങ്ങള്‍ എല്ലാം തന്നെ ഇവര്‍ സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെയ്ക്കാറുമുണ്ട്.ലോക്ഡൗണും കോവിഡും ഒക്കെ ആയതോടെ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ഈ താര കുടുംബം.ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ കൃഷ്ണകുമാര്‍ പോസ്റ്റ് ചെയ്ത ചിത്രവും കുറിപ്പുമാണ് ശ്രദ്ധേയമാകുന്നത്.

ഇളയമകള്‍ ഹന്‍സികയെ കുറിച്ചുള്ള രസകരമായ ഒരു കാര്യമാണ് കൃഷ്ണകുമാര്‍ പങ്കുവെച്ചിരിക്കുന്നത്.മുമ്പിലും സൈഡിലും പലതും സംഭവിക്കും,എന്ത് സംഭവിച്ചാലും ഞാന്‍ ക്യാമറയില്‍ തന്നെ നോക്കും,..അതാണ് ഹന്‍സു എന്നാണ് കൃഷ്ണകുമാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.ക്യാമറയ്ക്ക് മുമ്പില്‍ പോസ് ചെയ്യുന്ന ഹന്‍സികയുടെ ഒരു കുട്ടിക്കാല ചതിത്രം കൃഷ്ണകുമാര്‍ കുറിപ്പിനൊപ്പം പങ്കുവെച്ചു.ഫേസ്ആപ്പ് ഉപയോഗിച്ച് ചെറുപ്പമാക്കിയ ഭാര്യ സിന്ധുവിന് ഒപ്പമുള്ള ചിത്രവും കൃഷ്ണകുമാര്‍ പങ്കുവെച്ചിട്ടുണ്ട്.സോഷ്യല്‍ മീഡിയില്‍ സജീവമായ താരകുടുംബം.ഡാന്‍സ് വീഡിയോകളും ടിക്ക് ടോക്ക് വീഡിയോകളുമെല്ലാം ലോക് ഡൗണ്‍ സമയത്ത് ചെയ്ത് നടനും കുടുംബവും ആരാധകര്‍ക്ക് ഇടയില്‍ എത്തിയിരുന്നു.അഹാനയ്ക്ക് പുറമെ സഹോദരിമാരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.മക്കള്‍ക്കൊപ്പം കൃഷ്ണകുമാറും ഇടയ്ക്ക് വീഡിയോകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്.