പിറന്നാൾ ദിനത്തിൽ മകൾക്ക് വൃക്ക നൽകാൻ ഒരുങ്ങി പിതാവ്

പിറന്നാൾ ദിനത്തിൽ സുഹൃത്തുക്കളുടെ പിന്തുണയിൽ മൂത്തമകൾക്ക് വൃക്ക പകുത്തുനൽകാൻ തീരുമാനിച്ച് പിതാവ്. നടനും അവതാരകനുമായ കളമശേരി സ്വദേശി ലീലാകൃഷ്ണനാണ് 61–ാം പിറന്നാളിന് മൂത്ത മകൾ ലിജിൻ സംഗീതിന‌ു വൃക്ക നൽകാൻ തീരുമാനിച്ചത്.രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസിൽ എംഎസ്ഡബ്ല്യു ബിരുദധാരിയും മഹാരാജാസ് കോളജിലെ മുൻ വൈസ് ചെയർപഴ്സനുമാണ് ലിജിൻ.

കോളജിലെ എൻഎസ്എസ് സെക്രട്ടറിയും നർത്തകിയുമായിരുന്നു. തിരുവനന്തപുരം ലയോള കോളജ് ഓഫ് സോഷ്യൽ സയൻസിൽ പിഎച്ച്.ഡി ചെയ്യുന്ന ലിജിന് വൃക്ക നൽകാൻ ഭർത്താവ് സുഗീതും സഹോദരി ഡിഫിനും തയാറായിരുന്നു.

എന്നാൽ, ക്രോസ് മാച്ച് ചെയ്ത് ലീലാ കൃഷ്ണ​േൻറത് എടുക്കാൻ തീരുമാനിക്കുകയായിരുന്നു. അമൃത ആശുപത്രിയിൽ 24ന് വൃക്കമാറ്റിവെക്കൽ ശസ്​ത്രക്രിയ നടക്കും. പ്രിയ മകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതോടൊപ്പം അവയവദാനത്തിന്റെ സന്ദേശവാഹകനാകാകാൻ കഴിഞ്ഞതിലും ചാരിതാർഥ്യമുണ്ടെന്ന് ലീലാകൃഷ്ണൻ പറഞ്ഞു. അഞ്ചുവർഷമായി തുടരുന്ന ഭാരിച്ച ചെലവുവരുന്ന ചികിത്സയും ഓപറേഷനും ലീലാകൃഷ്ണന്റെയും സംഗീത്, ലിജിൻ, ഡിഫിൻ എന്നിവരുടെയും സുഹൃത്തുക്കളുടെയും ഉറച്ച പിന്തുണയിലാണ് തീരുമാനവുമായി മുന്നോട്ട്​ പോകുന്നത്. ഫോൺ 9847371396