മാനസിക വൈകല്യവും അംഗവൈകല്യവുമുളള കുട്ടികള്‍ക്കൊപ്പം കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ച് മാളവിക

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബങ്ങളില്‍ ഒന്നാണ് ജയറാമിന്റേത്. ജയറാമുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് പാര്‍വതി. മകന്‍ കാളിദാസ് സിനിമകളില്‍ സജീവമാണ്. മലയാളത്തിലും തമിഴിലും തിളങ്ങുകയാണ് കാളിദാസ്. എന്നാല്‍ ജയറാമിന്റെ മകള്‍ മാളവിക സിനിമയില്‍ എത്തിയിട്ടില്ല. സോഷ്യല്‍ മീഡിയകളില്‍ സജീവമായ മാളവിക പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ നിമിഷ നേരംകൊണ്ട് വൈറലായി മാറാറുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു മാളവികയുടെ പിറന്നാള്‍. മാളവികയ്ക്ക് ആശംസ അറിയിച്ച് കുടുംബാംഗങ്ങളും സുഹൃത്തുക്കളും എത്തിയിരുന്നു. ജയറാമും പാര്‍വതിയും കാളിദാസും മാളവികയ്ക്ക് ആശംസ നേര്‍ന്ന് പങ്കുവെച്ച പോസ്റ്റുകള്‍# വൈറലായി കഴിഞ്ഞു. ഇതിനിടെ അമ്മയുടെ സമ്മാനത്തെ കുറിച്ച് മാളവിക പറഞ്ഞിരുന്നു. മനോഹരമായ മോതിരമായിരുന്നു പാര്‍വതി മകള്‍ക്കായി നല്‍കിയത്.

മാളവിക പങ്കുവെച്ച ജന്മദിനാഘോഷ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആവുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായി ആയിരുന്നു മാളവികയുടെ പിറന്നാള്‍ ആഘോഷം. മാനസിക വൈകല്യവും അംഗവൈകല്യവും ഉള്ള കുട്ടികള്‍ക്ക് ഒരു ആശ്രയമായ പ്രേമവാസത്തിലാണ് മാളവിക തന്റെ പിറന്നാള്‍ ആഘോഷിച്ചതും കേക്ക് മുറിച്ച് ആഘോഷിച്ചതും.ചെന്നൈയിലാണ് പ്രേമവാസം സ്ഥിതി ചെയ്യുന്നത്. അവിടുത്തെ കുട്ടികള്‍ക്കൊപ്പം വെളുത്ത നിറത്തിലെ ചുരിദാറിട്ടാണ് താരപുത്രി തന്റെ ദിവസം ആഘോഷിക്കിയത്. പല താരപുത്രിമാരും തന്റെ പിറന്നാള്‍ കൂട്ടുകാര്‍ക്കൊപ്പവും റിസോര്‍ട്ടിലുമൊക്കെ ആഘോഷിക്കുമ്പോള്‍ വ്യത്യസ്തമായ തരത്തില്‍ ആ ദിവസം ആഘോഷിച്ച മാളവികയെ കണ്ട് മറ്റുളളവര്‍ പഠിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്.

നിന്റെ പിറന്നാള്‍ നിന്റെ സഹോദരനെപ്പോലെ കൂളായിരിക്കട്ടെയെന്നായിരുന്നു കാളിദാസ് കുറിച്ചത്. പുഞ്ചിരിയിലൂടെ ജീവിതത്തെ അളക്കൂ, വയസ്സും വര്‍ഷങ്ങളുമല്ല. ഹാപ്പി ബര്‍ത്ത് ഡേയെന്നുമായിരുന്നു ജയറാം കുറിച്ചത്. കുടുംബത്തിലുള്ളവര്‍ മാത്രമല്ല താരങ്ങളും സുഹൃത്തുക്കളുമെല്ലാം മാളവികയ്ക്ക് പിറന്നാളാശംസ അറിയിച്ചെത്തിയിട്ടുണ്ട്.