ഓസ്‌ട്രേലിയൻ സൈന്യത്തിന്റെ സംഘർഷം കുറയ്ക്കാൻ മലയാളി വനിത

തിരുവനന്തപുരത്തുകാരി ഇനി ഓസ്‌ട്രേലിയന്‍ പട്ടാളത്തില്‍ ഓസ്ട്രേലിയൻ സൈനികരുടെ മാനസിക പിരിമുറക്കം കുറയ്ക്കാനുള്ള ദൗത്യവുമായി ഒരു മലയാളി വനിതാ .ചാപ്ലയിൻ ക്യാപ്റ്റൻ എന്നാണ് ഈ സ്ഥാനത്തിന് പറയുന്ന പേര്. സൈന്യത്തിലെ ചാപ്ലെയിൻ ക്യാപ്റ്റൻ എന്താണ് ചെയുന്നത് സൈന്യത്തിൽ ജാതി, മത ഭേദമില്ലാതെ എല്ലാവർക്കും ആദ്ധ്യാത്മിക മാനസിക പിന്തുണ നൽകുന്നവരാണ് ചാപ്ലെയിൻ ക്യാപ്റ്റൻ. പലരാജ്യങ്ങളിലും സൈന്യത്തിൽ ഈ തസ്തികയുണ്ട്.ക്രിസ്ത്യൻ സ്ഥാപനങ്ങളിൽ ആദ്ധ്യാത്മിക ചുമതലയുള്ള വൈദികനെയും ചാപ്ലെയിൻ എന്നാണ് പറയുന്നത്.

യോഗയും ധ്യാനവും പരിശീലിപ്പിച്ചും ഇന്ത്യൻ ആത്മീയമൂല്യങ്ങൾ പകർന്നും ഓസ്ട്രേലിയൻ സൈനികരുടെ മാനസിക പിരിമുറക്കം കുറയ്ക്കാനുള്ള ദൗത്യവുമായി മലയാളി വനിത. തിരുവനന്തപുരം വഴുതയ്ക്കാട് സ്വദേശി സ്‌മൃതി എം. കൃഷ്ണ (50)​ ഓസ്ട്രേലിയൻ പ്രതിരോധസേനയുടെ ചരിത്രത്തിലെ ആദ്യ ഇന്ത്യൻ ‘ചാപ്ലെയിൻ ക്യാപ്റ്റൻ’ ആയി 19ന് ചുമതലയേറ്റു. സൈനികർക്ക് ആഴ്ചയിൽ രണ്ടുദിവസം ക്ളാസെടുക്കണം.

യുദ്ധഭൂമിയിലും പോകേണ്ടിവരും. ആയുധപരിശീലനവും നേടണം.എഴുത്തുകാരനും സ്റ്റേറ്റ് ഫോറൻസിക് സയൻസ് ലാബ് മുൻ ഡയറക്ടറുമായ അന്തരിച്ച ഡോ. മുരളീകൃഷ്ണയുടെ മകളാണ്. കുടുംബസമേതം ഓസ്ട്രേലിയയിലെ മെൽബണിലാണ്. ഒന്നരവർഷം നീണ്ട ഏഴ് ഘട്ടങ്ങൾ കടന്നാണ് സ്മൃതിയുടെ നേട്ടം.165പേരിൽ നിന്നാണ് തിരഞ്ഞെടുത്തത്. ജിമ്മിൽ പരിശീലനം നടത്തിയാണ് കായികക്ഷമത പരീക്ഷ കടന്നത്. പതിനഞ്ച് വർഷമായി തുടരുന്ന സാമൂഹികസേവനവും കുടിയേറ്റക്കാരായ വിദ്യാർത്ഥികൾക്കും വൃദ്ധർക്കും മെന്ററിംഗ് നൽകിയതും ക്യാൻസർ രോഗികൾക്ക് സാന്ത്വനമേകിയതും കണക്കിലെടുത്തു.

സുവോളജിയിൽ എം.ഫിലും ആർ.സി.സിയിൽ നിന്ന് ക്യാൻസർ ബയോളജിയിൽ പി.എച്ച്ഡിയും നേടി. 2009ൽ ഓസ്ട്രേലിയ ജെയിംസ് കുക്ക് യൂണിവേഴ്സിറ്റിയിൽ ഉപരിപഠനം. സ്‌കൂൾ ഓഫ് മെഡിസിനിൽ അദ്ധ്യാപികയായി. ഇപ്പോൾ സ്റ്റെംസെൽ ചികിത്സയിൽ ഗവേഷണം നടത്തുന്നു. ക്ലിനിക്കൽ പാസ്റ്റൊറൽ എഡ്യുക്കേഷൻ കോഴ്സും ചെയ്യുന്നു.

സൈന്യത്തിലെ ഒരു ചാപ്ലിന് നൽകുന്ന പരിശീലനത്തിൽ മതപരവും സൈനികവുമായ നിർദ്ദേശങ്ങൾ ഉൾപ്പെടുന്നു. സൈനികർക്ക് ആത്മീയ മാർഗനിർദേശവും പിന്തുണയും നൽകാനും മതപരമായ സേവനങ്ങളും ചടങ്ങുകളും നടത്താനും ചാപ്ലിൻമാർ പ്രതീക്ഷിക്കുന്നു. അവർക്ക് സൈനിക പ്രോട്ടോക്കോളും നടപടിക്രമങ്ങളും പരിചിതമായിരിക്കണം, കൂടാതെ ആഘാതവും മറ്റ് പ്രയാസകരമായ സാഹചര്യങ്ങളും കൈകാര്യം ചെയ്യുന്ന സൈനികർക്ക് കൗൺസിലിംഗും പിന്തുണയും നൽകാനും അവർക്ക് കഴിയണം. പരിശീലനത്തിൽ സൈനിക നൈതികത, നേതൃത്വം, ആശയവിനിമയം, മതപഠനം, അജപാലന പരിപാലനം എന്നിവയെക്കുറിച്ചുള്ള കോഴ്‌സുകൾ ഉൾപ്പെടുന്നു. സൈനികരെയും അവരുടെ കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിൽ ചാപ്ലിൻമാർ ഒരു പ്രധാന പങ്ക് വഹിക്കുന്നു, അവരുടെ പരിശീലനം അവരുടെ സ്ഥാനത്തിൻ്റെ തനതായ ആവശ്യങ്ങൾ പ്രതിഫലിപ്പിക്കുന്നു.

സൈനികർക്ക് ആത്മീയ മാർഗനിർദേശവും പിന്തുണയും നൽകുന്ന ഒരു മതനേതാവാണ് സൈന്യത്തിലെ ഒരു ചാപ്ലിൻ. അവർ ഒരു യുദ്ധമേഖലയിൽ അവരുടെ ചുമതലകൾ നിർവഹിക്കുന്നു, അതിനാൽ, സ്വയം പരിരക്ഷിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളും ആയുധങ്ങളും അവർ സജ്ജീകരിക്കേണ്ടതുണ്ട്. ചാപ്ലിൻമാർ ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ ഹെൽമറ്റ്, ബോഡി കവചം, ആയുധം എന്നിവ ഉൾപ്പെടുന്നു. എന്നിരുന്നാലും, ആയുധം ആക്രമണാത്മകമായി ഉപയോഗിക്കാൻ അവർ പരിശീലിപ്പിച്ചിട്ടില്ല, മറിച്ച് സ്വയം പ്രതിരോധത്തിനാണ്. സൈനികർക്ക് അവരുടെ മതവിശ്വാസങ്ങൾ പരിഗണിക്കാതെ ആശ്വാസവും പിന്തുണയും നൽകുകയും പ്രതിസന്ധി ഘട്ടങ്ങളിൽ ശക്തിയുടെയും പ്രതീക്ഷയുടെയും ഉറവിടമാകുകയും ചെയ്യുക എന്നതാണ് ചാപ്ലിൻ്റെ പങ്ക്.