അറസ്റ്റിനുള്ള കാരണം എഴുതി നല്‍കണം, ഇഡി നല്‍കിയ പുനപരിശോധന ഹര്‍ജി തള്ളി

ന്യൂഡല്‍ഹി. അറസ്റ്റ് ചെയ്യുന്ന സമയത്ത് പ്രതികള്‍ക്ക് അറസ്റ്റിന്റെ കാരണം ഇഡി എഴുതി നല്‍കണം എന്ന ഉത്തരവിനെതിരെ ഇഡി നല്‍കിയ പുന പരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി. നീതിപൂര്‍വ്വവും സുതാര്യവുമായ നടപടികളാണ് അന്വേഷണ ഏജന്‍സിയില്‍ നിന്നും ഉണ്ടാകേണ്ടതെന്ന് സുപ്രീംകോടതി.

പ്രതികാര മനോഭാവത്തോടെയുള്ള പ്രവര്‍ത്തനമല്ല ഇഡിയുടെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടത്. ഇഡിയുടെ അറസ്റ്റിനെതിരെ എം3എം റിയല്‍ എസ്റ്റേറ്റ് ഉടമകളായ പങ്കജ് ബന്‍സാലിയുടെയും ബസന്ത് ബന്‍സാലിയുടെയും ഹര്‍ജികളിലാണ് സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ് ഉണ്ടായത്.

കാരണം എഴുതി നല്‍കാതെയാണ് അറസ്റ്റ് ഉണ്ടായതെന്ന് പ്രതികള്‍ സുപ്രീംകോടതിയില്‍ പറഞ്ഞിരുന്നു. കാരണം എഴുതി നല്‍കാത്ത നടപടി ഏകപക്ഷിയവൂം നിയമ വിരുദ്ധവുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.