ജീവിതത്തില്‍ വിജയിച്ചവരാരും കുറുക്ക് വഴികളിലൂടെ ജീവിതം വെട്ടിപിടിച്ചവരല്ല, മഞ്ജു പിള്ള പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പിള്ള. മിനിസ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും നിറഞ്ഞ് നില്‍ക്കുകയാണ് മഞ്ജു. ഹാസ്യ കഥാപാത്രങ്ങളെയാണ് ഏറെയും മഞ്ജു അവതരിപ്പിക്കുന്നത്. അടുത്തിടെ പോത്ത് ഫാം നടി ആരംഭിച്ചത് വാര്‍ത്തയായിരുന്നു. ഇപ്പോള്‍ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ നടി പറഞ്ഞ വാക്കുകളാണ് വൈറല്‍ ആയിരിക്കുന്നത്. പുതു തലമുറയ്ക്ക് ഏറെ ആവശ്യമുള്ള ഒരു മെസേജ് പകര്‍ന്ന് നല്‍കിയിരിക്കുകയാണ് നടി. സിനിമയില്‍ സംഭവിച്ച ഇടവേളകള്‍ തന്റെ തീരുമാനങ്ങള്‍ തന്നെ ആയിരുന്നു എന്ന് നടി പറഞ്ഞു.

മഞ്ജു പിള്ളയുടെ വാക്കുകള്‍ ഇങ്ങനെ, ‘ഏത് മേഖലയിലാണെങ്കിലും വിജയിക്കാന്‍ അത്യാവശ്യം വേണ്ടത് സത്യസന്ധതയാണ്. ചെയ്യുന്ന കാര്യത്തില്‍ ഒരു കലലര്‍പ്പുമില്ലാതെ പൂര്‍ണ്ണമായും സത്യസന്ധതയോടെ ചെയ്തു തീര്‍ക്കുക ഉറപ്പായും നല്ല ഫലം തന്നെ കിട്ടും. ജീവിതത്തില്‍ വിജയിച്ചവരാരും കുറുക്ക് വഴികളിലൂടെ ജീവിതം വെട്ടിപിടിച്ചവരല്ല. വിജയിച്ചവരുടെ വഴിയില്‍ കാണാന്‍ സാധിക്കുന്നത് പലപ്പോഴും കല്ലും മുള്ളും തന്നെയായിരിക്കും. അത്തരക്കാരുടെ മുന്നോട്ടുള്ള വഴിയായിരിക്കും ഏറെ സുന്ദരം. അതു കൊണ്ട് പുതിയ തലമുറയോട് പറയാനുള്ളത് ബി ജെനുവിന്‍ എന്ന ഒറ്റക്കാര്യമാണ്. നിങ്ങള്‍ നിങ്ങളായി തന്നെ ഇരിക്കുക. ജീവിതത്തില്‍ അഭിനയിക്കേണ്ട യാതൊരു കാര്യവുമില്ല.

സിനിമയില്‍ ഇടവേളകള്‍ ഒരുപാട് ഉണ്ടായിട്ടുണ്ട്. അതെല്ലാം ഞാന്‍ തന്നെ സ്വയം സ്വീകരിച്ച ഇടവേളകളായിരുന്നു. ആ സമയത്തൊക്കെ കുടുംബത്തിന് പ്രാധാന്യം കൊടുക്കേണ്ട ഒരു സന്ദര്‍ഭമാണെന്ന നിലപാടായിരുന്നു എന്റേത്. ഇതൊന്നും ഒരിക്കലും വേണ്ടെന്ന് വച്ചിട്ട് പോയിട്ടില്ല . ഞാന്‍ ഇവിടെ തന്നെയുണ്ടായിരുന്നു’.